Vivo-V50-
പവർഫുൾ പെർഫോമൻസും സ്റ്റൈലിഷ് ഡിസൈനുമുള്ള Vivo 5G ഫോൺ കുറഞ്ഞ വിലയിൽ ലഭ്യം. മികച്ച സ്മാർട്ട്‌ഫോൺ വാങ്ങാൻ നിങ്ങൾ പദ്ധതിയുണ്ടെങ്കിൽ, വിവോ വി50 5ജി മികച്ചതാണ്. ക്യാമറയിൽ മികച്ച പെർഫോമൻസ് തരുന്ന പ്രീമിയം ഫോണുകളാണ് സാധാരണ വിവോ അവതരിപ്പിക്കാറുള്ളത്.
ശക്തമായ പെർഫോമൻസും, ദീർഘകാല ബാറ്ററി ലൈഫും വിവോ വി50 5ജിയിൽ ലഭിക്കും. അതും മിഡ് റേഞ്ചിൽ മികച്ച ഡിസൈനും, ഫോട്ടോഗ്രാഫി, ബാറ്ററി കപ്പാസിറ്റിയുമുള്ള ഫോണുകൾ വിവോ നിർമിക്കുന്നു.
വിവോ വി50 5ജിയ്ക്ക് ഫ്ലിപ്കാർട്ടിനേക്കാൾ കൂടുതൽ ആകർഷകമായ ഓഫർ ആമസോണിൽ ലഭ്യമാണ്. 42,999 രൂപയ്ക്കാണ് 256ജിബി സ്റ്റോറേജുള്ള 8ജിബി റാം ഫോൺ വിപണിയിൽ എത്തിയത്. എന്നാൽ ഓഫറിൽ നിങ്ങൾക്കിത് 30000 രൂപ റേഞ്ചിൽ സ്വന്തമാക്കാവുന്നതാണ്.
എന്നുവച്ചാൽ ആമസോൺ സൈറ്റിൽ വിവോ വി50 വിൽക്കുന്നത് വെറും 31,300 രൂപയ്ക്കാണ്. ഇത് ആമസോണിന്റെ പരിമിതകാല ഓഫറാണ്. ഫ്ലിപ്കാർട്ടിൽ സ്മാർട്ട്ഫോണിന്റെ വില 34,999 രൂപയാണ്. 29500 രൂപയുടെ എക്സ്ചേഞ്ച് ഡീലും 6000mAh പവർഫുൾ ഫോണിന് ലഭ്യമാണ്. ആമസോൺ ഇതിന് 1,100 രൂപയുടെ ഇഎംഐ ഓഫറും അനുവദിച്ചിട്ടുണ്ട്.
വിവോ വി50 5ജി സ്ലീക്ക് ഡിസൈനിലാണ് നിർമിച്ചിരിക്കുന്നത്. ഇതിന്റെ സ്ലിം ബോഡി ഡയമണ്ട് ഷീൽഡ് ഗ്ലാസ് കൊണ്ട് സംരക്ഷിച്ചിരിക്കുന്നു. പോരാഞ്ഞിട്ട് വെള്ളവും പൊടിയും പ്രതിരോധിക്കാൻ IP68/IP69 റേറ്റിംഗും വരുന്നു.
6.77 ഇഞ്ച് ഫുൾ HD+ AMOLED ഡിസ്‌പ്ലേയാണ് വിവോ സ്മാർട്ട് ഫോണിലുള്ളത്. 120Hz റിഫ്രഷ് റേറ്റും HDR10+ പിന്തുണയും ഇതിന് ലഭിക്കുന്നു. മികച്ച മൾട്ടിടാസ്കിംഗും ഗെയിമിംഗ് പെർഫോമൻസും നൽകുന്നതിനായി ക്വാൽകോമിന്റെ ചിപ്പാണ് ഫോണിലുള്ളത്. സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 എന്ന കരുത്തൻ ചിപ്സെറ്റാണിത്.
Also Read: Realme Buds Air 8: 58 മണിക്കൂർ പ്ലേബാക്ക്, ഡ്യുവൽ ഡ്രൈവറുകളുള്ള പുതിയ ഇയർബഡ്സ് ഇന്ത്യൻ വിപണിയിൽ!
സ്മാർട്ട് ഫോണിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15 സോഫ്റ്റ് വെയർ പ്രവർത്തിക്കുന്നു. 3 വർഷത്തെ ഒഎസ് അപ്‌ഗ്രേഡുകളും 4 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും കമ്പനി ഓഫർ ചെയ്യുന്നു. നിങ്ങൾക്ക് ലൈവ് ട്രാൻസ്ലേഷൻ, സ്മാർട്ട് ഫോട്ടോ എഡിറ്റിംഗ്, സർക്കിൾ-ടു-സെർച്ച് തുടങ്ങിയ AI ഫീച്ചറുകളും ലഭിക്കുന്നു.
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ വിവോ വി50 5ജിയിൽ ZEISS ട്യൂൺ ചെയ്ത ക്യാമറകൾ കൊടുത്തിരിക്കുന്നു. ഡ്യുവൽ റിയർ ക്യാമറയാണ് സ്മാർട്ട് ഫോണിന് പിൻവശത്തുള്ളത്. 50MP OIS മെയിൻ സെൻസറും 50MP അൾട്രാ-വൈഡ് ലെൻസും ഉൾപ്പെടുന്നതാണ് ക്യാമറ യൂണിറ്റ്. ഫോണിന് മുൻവശത്ത്, വിശദമായ സെൽഫികൾക്കും, ക്രിസ്റ്റൽ-ക്ലിയർ വീഡിയോ കോളുകൾക്കുമായി 50MP ഓട്ടോഫോക്കസ് ക്യാമറയുമുണ്ട്.
മികച്ച ബാറ്ററി പെർഫോമൻസും ഈ സ്മാർട്ട് ഫോണിലുണ്ട്. 6000mAh ബാറ്ററിയാണ് വിവോ വി50 ഫോണിലുള്ളത്. ഇത് 90W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു. ഏകദേശം 20 മിനിറ്റിനുള്ളിൽ ഫോൺ 50% വരെ ചാർജ് ചെയ്യുന്നു.