samsung galaxy ultra at massive price cut
Samsung Galaxy Ultra: S25 വന്നിട്ടും Samsung Galaxy S24 Ultra ഡിമാൻഡിന് ഒരു കുറവുമില്ല. ഇപ്പോഴും ഗാലക്സി S24 അൾട്രാ പലരുടെയും ഡ്രീം ഫോണാണ്. കാരണം ഇതിന്റെ ഫസ്റ്റ് ക്ലാസ് പെർഫോമൻസും ക്യാമറ ഫീച്ചറുകളുമാണ്. ഇത്രയും പ്രശസ്തനായ സാംസങ് ഗാലക്സി S24 Ultra ഈ വിഷുക്കാലത്ത് സ്വന്തമാക്കിയില്ലെങ്കിൽ പിന്നെങ്ങനാ, അല്ലേ?
ഒരു ലക്ഷം രൂപയ്ക്കും താഴെ വിലയിൽ വിഷുക്കാലത്ത് സാംസങ് അൾട്രാ സ്വന്തമാക്കാം. ഇതിനായി ആമസോൺ ഗംഭീര ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക് ഓഫറുകളോ ഒന്നും കൂടാതെ ഗാലക്സി S24 അൾട്രാ വാങ്ങാനാകും. പോരാഞ്ഞിട്ട് ഇതിന് അടിപൊളി ഇഎംഐ കിഴിവും നേടാം.
12GB റാമും 256GB സ്റ്റോറേജുമുള്ള സാംസങ് ഫോണിന് കിഴിവുണ്ട്. ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാകുന്ന ഫോണിന് ആമസോൺ നൽകുന്ന വില എത്രയെന്നാണോ? ഇപ്പോൾ പരിമിതകാല ഓഫറിൽ ഫോൺ 91,598 രൂപയ്ക്ക് കിട്ടും. എന്നാൽ എല്ലാ കളർ വേരിയന്റുകൾക്കും ഈ കിഴിവ് ബാധകമല്ല. ടൈറ്റാനിയം ഗ്രേ നിറത്തിലുള്ള S24 Ultra-യ്ക്ക് മാത്രമാണ് ഡിസ്കൌണ്ട്.
ഈ ഫോണിന് 32 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പോരാഞ്ഞിട്ട് 4,124.56 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ഇതിനുണ്ട്. ആമസോണിൽ സാംസങ് ഗാലക്സി എസ്24 അൾട്രാ ടൈറ്റാനിയം ഗ്രേ എന്ന് സെർച്ച് ചെയ്താൽ ഓഫർ കാണാം.
Circle to Search, ഗാലക്സി എഐ പോലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകൾ ഫോണിനുണ്ട്. 6.8 ഇഞ്ചിന്റെ ഫ്ലാറ്റ് ഡിസ്പ്ലേയുള്ള സ്മാർട്ഫോണാണിത്. QHD+ OLED ഡിസ്‌പ്ലേയാണ് ഈ ഫ്ലാഗ്ഷിപ്പിനുള്ളത്. പെർഫോമൻസിലേക്ക് നോക്കിയാൽ S24 അൾട്രായിൽ കൊടുത്തിട്ടുള്ളത് സ്‌നാപ്ഡ്രാഗൺ 8 Gen 3 പ്രോസസറാണ്.
ക്വാഡ് ക്യാമറ യൂണിറ്റിലെ പ്രൈമറി ക്യാമറ 200MP ആണ്. 5x ടെലിഫോട്ടോ ലെൻസും ഫോണിൽ കൊടുത്തിരിക്കുന്നു. ഇതിൽ 50 മെഗാപിക്സലിന്റെ ഒരു ടെലിഫോട്ടോ ലെൻസുമുണ്ട്. പോരാഞ്ഞിട്ട് 3x ഒപ്റ്റിക്കൽ സൂമുള്ള 10MP ടെലിഫോട്ടോ സെൻസറും കൊടുത്തിരിക്കുന്നു. ഈ ഫ്ലാഗ്ഷിപ്പ് ഫോണിൽ നിങ്ങൾക്ക് 12MP-യുടെ അൾട്രാവൈഡ് ക്യാമറയും നൽകിയിട്ടുണ്ട്. ഫോണിന്റെ മുൻവശത്തായി 12MP ക്യാമറയുമുണ്ട്.
ഇതിൽ ചില രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ഇപ്പോൾ പുതിയ ആൻഡ്രോയിഡ് വേർഷൻ ലഭിക്കും. സാംസങ് എസ്24 അൾട്രായിൽ വൺ യുഐ 7 പുറത്തിറക്കാൻ തുടങ്ങിയതായാണ് റിപ്പോർട്ട്.
45W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ സാംസങ് ഗാലക്സി എസ്24 അൾട്രാ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ 5,000mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. 12GB LPDDR5X റാമിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നു.