viral video scrap dealer father gifted iphone 16 for son exam mark
iPhone 16 പലപ്പോഴും സാധാരണക്കാരന്റെ സ്വപ്നം മാത്രമായിരിക്കും. എന്നാൽ സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒരു അച്ഛന്റെ സ്നേഹം അതിനുമപ്പുറമാണ്. തന്റെ മകൻ നന്നായി മാർക്ക് വാങ്ങിയപ്പോൾ അച്ഛൻ നൽകിയത് ഏറ്റവും പുതിയ ഐഫോണാണ്. Latest iPhone മക്കൾക്ക് രക്ഷിതാക്കൾ വാങ്ങിക്കൊടുക്കുന്നതിൽ എന്താണിത്ര അതിശയിക്കാൻ എന്നാണോ?
മകന്റെ വിജയത്തിന് ഐഫോൺ 16 വാങ്ങിക്കൊടുത്തത് ആക്രി കച്ചവടം നടത്തുന്ന അച്ഛനാണ്. പിതാവിന്റെ അതിരില്ലാത്ത സ്നേഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ നിറയുകയാണ്. ബോർഡ് പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനുള്ള പ്രതിഫലമാണ് ഐഫോൺ.
ഈ മാസമാണ് ആപ്പിൾ കമ്പനി ഐഫോൺ 16 പുറത്തിറക്കിയത്. ഏറ്റവും പുതിയ ഐഫോൺ ഉൾപ്പെടെ നിരവധി ഐഫോണുകൾ അച്ഛൻ മകന് സമ്മാച്ചു. സ്ക്രാപ്പ് കച്ചവടം നടത്തുന്ന അച്ഛന്റെ വീഡിയോയ്ക്ക് ഗംഭീര പ്രതികരണമാണ് നെറ്റിസൺസ് നൽകുന്നത്.
ആക്രി കച്ചവടം നടത്തുന്ന അച്ഛൻ മകന്റെ വിജയത്തിന് ഒന്നര ലക്ഷം രൂപയുടെ ഫോണാണ് നൽകിയത്. 85,000 രൂപ വിലയുള്ള ഐഫോൺ അയാൾക്കായി വാങ്ങിയെന്നും ലോക്മത് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
മകൻ പരീക്ഷയ്ക്ക് നല്ല മാർക്ക് വാങ്ങിയതിലെ അഭിമാനമാണ് അച്ഛന്റെ സ്നേഹത്തിന് പിന്നിൽ. താൻ ഒരു ആക്രി കച്ചവടക്കാരനാണെന്നും മകൻ പരീക്ഷയിൽ ജയിച്ചെന്നും അച്ഛൻ വീഡിയോയിൽ പറയുന്നു. ഇതിന് പ്രതിഫലമായി വാങ്ങിയ ഐഫോൺ 16 കുറച്ചാളുകളെ പരിചയപ്പെടുത്തുന്നതാണ് വീഡിയോ. എന്തായാലും ഐഫോൺ 16 വീഡിയോ സൈബർ ലോകം ഏറ്റെടുത്തു കഴിഞ്ഞു.
Also Read: Huge Discount: വിലക്കുറവ് ഒരു നിബന്ധനയുമില്ലാതെ, iPhone 15 Pro ഒരു ലക്ഷം രൂപയ്ക്ക്!
Ghar Ke Kalesh ആണ് ആദ്യം വീഡിയോ പങ്കുവച്ചത്. പിന്നാലെ നിരവധി പേർ ട്വിറ്ററിൽ വീഡിയോയ്ക്ക് പ്രതികരണവുമായി എത്തി.
ഒരു പിതാവിന്റെ സ്‌നേഹത്തിന് പകരം വയ്ക്കാനൊന്നുമില്ലെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം. മകന്റെ ത്യാഗത്തിന് അച്ഛൻ നൽകിയ പ്രതിഫലമെന്ന് ചിലർ പ്രതികരിച്ചു. മകന്റെ വിജയം ഐഫോണിനേക്കാൾ വിലയുള്ളതാണെന്നും നെറ്റിസൺസ് അഭിപ്രായപ്പെടുന്നു. എന്ത് സാഹചര്യത്തിലായാലും മക്കളുടെ ജയത്തിന് എന്തും ചെയ്യുന്നവരാണ് രക്ഷിതാക്കളെന്നും കമന്റുകൾ വരുന്നു.