valentines day offer for realme phones
Valentines Day Offer: നിങ്ങൾ വാലന്റൈൻ ആഘോഷിച്ചാലും ഇല്ലെങ്കിലും പരിമിതകാലത്തേക്കുള്ള Realme ഓഫർ മിസ്സാക്കരുത്. വാലന്റൈൻസ് വാരം മുഴുവൻ റിയൽമി സ്മാർട്ഫോണുകൾ കിഴിവിൽ വിറ്റഴിക്കുകയാണ്.
ഏതാനും റിയൽമി സ്മാർട്ട്ഫോണുകൾക്ക് 10,000 രൂപ വരെയാണ് ഡിസ്കൌണ്ട് അനുവദിച്ചിരിക്കുന്നത്. വളരെ ആകർഷകമായ EMI ഓപ്ഷനുകളും ലഭ്യമാണ്. വിവിധ പ്ലാറ്റ്ഫോമുകളിലായി Realme Phones ആദായ വിൽപ്പന നടത്തുകയാണ്.
ഫെബ്രുവരി 6 മുതലാണ് realme 70 NARZO Turbo 5G ഉൾപ്പെടുന്ന സ്മാർട്ഫോണുകൾക്ക് സ്പെഷ്യൽ സെയിൽ പ്രഖ്യാപിച്ചത്. ഫെബ്രുവരി 14 വാലന്റൈൻസ് ഡേ വരെയാണ് ഓഫർ ലഭ്യമാകുക. സ്നാപ്ഡ്രാഗൺ 8 എലൈറ്റാണ് ഇവയിൽ ചില ഫോണുകളുടെ പ്രോസസർ.
മികച്ച ട്രിപ്പിൾ ക്യാമറ, പവർഫുൾ ബാറ്ററിയുമുള്ള റിയൽമി ഫോണുകളും കൂട്ടത്തിലുണ്ട്. ആമസോൺ, ഫ്ലിപ്കാർട്ട്, റിയൽമി.കോം സൈറ്റുകളിലൂടെയാണ് ഓഫർ. ഈ മൂന്ന് സൈറ്റുകളും പരിശോധിച്ച് നിങ്ങൾക്കിഷ്ടപ്പെട്ട ഓഫറുകളിലൂടെ ഫോൺ പർച്ചേസ് നടത്താവുന്നതാണ്. ഇന്ത്യയിലെ ജനപ്രിയ സ്മാർട് ഫോൺ ബ്രാൻഡാണ് റിയൽമി. ഷാരൂഖ് ഖാനാണ് ബ്രാൻഡ് അംബാസിഡർ. നിങ്ങൾക്ക് വെള്ളിയാഴ്ച വരെ റിയൽമി വാലന്റൈൻസ് ഡേ ഓഫർ പ്രയോജനപ്പെടുത്താവുന്നതാണ്.
12GB + 256GB സ്റ്റോറേജ് ഫോൺ 5,000 രൂപ ഡിസ്കൌണ്ടിൽ വാങ്ങാം. 59,999 രൂപയാണ് ഇതിന്റെ റീട്ടെയിൽ വില. എന്നാൽ ഓഫറിൽ 54,999 രൂപയ്ക്ക് വാങ്ങാവുന്നതാണ്. 16GB + 512GB വേരിയന്റിന് 6000 രൂപയുടെ കിഴിവാണ് ലഭിക്കുന്നത്. അതായത് 65,999 രൂപയുടെ റിയൽണി ജിടി 7 പ്രോ 59,999 രൂപയ്ക്ക് ലഭിക്കും.
പ്രധാന ഫീച്ചറുകൾ: ഫ്ലാഗ്ഷിപ്പ് ലെവൽ പെർഫോമൻസിന് ഇതിൽ Snapdragon 8 Elite പ്രോസസറാണുള്ളത്. ക്വാഡ് കർവ്ഡ് ഡിസ്പ്ലേയുള്ള മുൻനിര സ്മാർട്ഫോണാണിത്. 50 മെഗാപിക്സലിന്റെ ട്രിപ്പിൾ റിയർ ക്യാമറയിലൂടെ മികവുറ്റ ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ലഭിക്കും. 3X പെരിസ്കോപ്പ് ഫ്ലാഗ്ഷിപ്പ് ക്യാമറയുമുണ്ട്. ഈ സ്മാർട്ഫോൺ 120W ചാർജിങ് പിന്തുണയ്ക്കുന്നു.
Also Read: Price and Offers: Samsung ഗാലക്സി S25, പ്ലസ്, S25 Ultra: ഇന്ത്യയിലെ വിലയും വിൽപ്പനയും ഇതാ…
6GB + 128GB ഫോണിന് 3,000 രൂപയുടെ കിഴിവാണ് ലഭിക്കുന്നത്. 16,999 രൂപ റീട്ടെയിൽ വിലയാണെങ്കിലും വാലന്റൈൻസ് ഡേ പ്രമാണിച്ച് 13,999 രൂപയ്ക്ക് ലഭിക്കുന്നു. Realme Narzo 70 Turbo 5G-യുടെ മറ്റ് വേരിയന്റുകൾക്കും ഓഫറുണ്ട്.
8GB + 128GB: 3000 രൂപ കിഴിവ്. ഒറിജിനൽ വില: 17999 രൂപ, ഓഫർ വില: 14999 രൂപ.
12GB + 256GB: 2000 രൂപ കിഴിവ്. ഒറിജിനൽ വില: 20999 രൂപ, ഓഫർ വില: 18999 രൂപ.
പ്രധാന ഫീച്ചറുകൾ: FHD+ സ്ക്രീനിൽ Samsung E4 OLED സ്ക്രീനാണ് കൊടുത്തിരിക്കുന്നത്. ഫോണിലെ പ്രോസസർ മീഡിയാടെക് ഡൈമൻസിറ്റി 7300 Energy 5G ആണ്. 45 വാട്ട് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററിയുണ്ട്. 50MP + 2MP ഡ്യുവൽ ക്യാമറയാണ് സ്മാർട്ഫോണിലുള്ളത്.
ഫോണിന്റെ രണ്ട് വേരിയന്റുകൾക്കും 3000 രൂപയുടെ കൂപ്പൺ കിഴിവ് ലഭിക്കുന്നു. 8GB + 256GB ഫോണിന്റെ ഒറിജിനൽ വില: 32,999 രൂപ. ഇതിന് കൂപ്പൺ കിഴിവ് കൂടാതെ 4000 രൂപയും കുറച്ചിട്ടുണ്ട്. ഇങ്ങനെ 25,999 രൂപയ്ക്ക് 8ജിബി വാങ്ങാം.
12GB + 256GB സ്റ്റോറേജുള്ള ഫോണിന്റെ വില 35,999 രൂപയാണ്. 5,000 രൂപയാണ് കൂപ്പൺ കിഴിവ് കൂടാതെയുള്ള ഓഫർ. വാലന്റൈൻസ് ഡേ പ്രമാണിച്ച് ഈ ഹൈ വേരിയന്റ് 27,999 രൂപയ്ക്ക് ലഭിക്കും.
പ്രധാന ഫീച്ചറുകൾ: 5500mAh ബാറ്ററിയുള്ള ഫോണാണ് realme GT 6T. ഇന്ത്യയുടെ ആദ്യ 7+ Gen 3 Flagship ചിപ്പാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് സ്നാപ്ഡ്രാഗൺ 7+ Gen 2-മായി ബന്ധിച്ചിരിക്കുന്നു.