4500 രൂപയുടെ റീച്ചാർജ്ജ് 3 വർഷം കൊണ്ട് ചെയ്തിരിക്കണം ,ഇല്ലെങ്കിൽ
ജിയോ 4 ജി ഫീച്ചർ ഫോണുകൾ വാങ്ങിയവർക്ക് ഒരു T&C വരുന്നു .കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം . ജിയോ സ്മാർട്ട് ഫോണുകൾ കഴിഞ്ഞ മാസം ബുക്കിംഗ് നടന്നിരുന്നു .ജിയോയുടെ സ്മാർട്ട് ഫോണുകൾ ബുക്കിംഗ് നടത്തിയവർക്ക് ഇപ്പോൾ ലഭിച്ചികൊണ്ടിരിക്കുകയാണ് .
എന്നാൽ ജിയോ ഇപ്പോൾ പുറത്തിറക്കിയ പുതിയ പ്രസ്താവന എന്തെന്നാൽ ജിയോയുടെ 4ജി ഫോൺ ഫോണുകൾ വാങ്ങിയവർ വർഷം 1500 രൂപയുടെ റീച്ചാർജ് നടത്തേണ്ടതാണ് .അതായത് മാസം ഉപഭോതാക്കൾ 125 രൂപയുടെ റീച്ചാർജ്ജ് ആണ് നടത്തേണ്ടത് .അപ്പോൾ 12 മാസത്തേക്ക് 1500 രൂപയുടെ റീച്ചാർജ് .
3 വർഷം ആകുമ്പോൾ 4500 റീച്ചാർജ്ജ് .റീച്ചാർജ്ജ് ചെയ്തില്ലെങ്കിൽ ഉപഭോതാക്കൾക്ക് ഡിപ്പോസിറ്റ് തുകയായ 1500 രൂപ തിരികെലഭിക്കുന്നതല്ല .ഉപഭോതാക്കൾ ഇനി 3 വർഷത്തിനുള്ളിൽ ഈ റീച്ചാർജുകൾ ഒന്നുംതന്നെ ചെയ്തില്ലെങ്കിൽ ജിയോ 4 ജി ഫോൺ തിരികെ നൽകേണ്ടതാണ് .
ചുരുക്കം പറഞ്ഞാൽ ജിയോ സ്മാർട്ട് ഫോണുകൾ സൗജന്യമല്ല എന്നുതന്നെ പറയണം .125 രൂപയുടെ റീച്ചാർജ് 36 മാസത്തേക്ക് ഉപഭോതാക്കൾ ചെയ്യേണ്ടതാണ് .ഇനി നിങ്ങൾക്ക് ജിയോ ഫോൺ തിരികെ നല്കാൻ എന്തെല്ലാം ചെയ്യണം .
ജിയോ ഫീച്ചർ ഫോൺ വാങ്ങിയതിന് ശേഷം നിങ്ങൾ 12 മാസത്തിനുള്ളിൽ തിരികെ നൽകുകയാണെങ്കിൽ നിങ്ങൾക്ക് 1500 രൂപയായ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കുന്നതല്ല .12 മുതൽ 24 മാസത്തിനുള്ളിൽ തിരികെ കൊടുക്കുകയാണെകിൽ 1000 രൂപ ഉപഭോതാക്കൾ നൽകേണ്ടതാണ് .