Lava Bold N1 5G price features and specs
Lava Bold N1 5G Launched: ഇന്ത്യയിലെ എൻട്രി ലെവൽ സെഗ്മെന്റിലേക്ക് ലാവ സ്മാർട്ഫോൺ പുറത്തിറങ്ങി. 6.75 ഇഞ്ച് വലിപ്പമുള്ള സ്മാർട്ഫോണാണ് ലാവ അവതരിപ്പിച്ചത്. 1ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനാകുന്ന ലാവ ബോൾഡ് എൻ1 5ജി ഫോണാണിത്. സ്മാർട്ഫോണിന്റെ പ്രത്യേകതകളും വിലയും നോക്കാം.
ഇന്ത്യൻ സ്മാർട്ട്‌ഫോൺ നിർമാതാക്കൾ 8000 രൂപയ്ക്ക് താഴെയാണ് ലാവ ഹാൻഡ്സെറ്റ് പുറത്തിറക്കിയത്. എല്ലാ 5G നെറ്റ്‌വർക്കുകളെയും പിന്തുണയ്ക്കുന്ന ലാവ ബോൾഡ് എൻ1 5ജി രണ്ട് സ്റ്റോറേജുകളിലാണ് ലഭ്യമാകുന്നത്. 64ജിബി സ്റ്റോറേജ് ഹാൻഡ്സെറ്റിന് 7,499 രൂപയാണ് വിലയാകുന്നത്. 128 ജിബി സ്റ്റോറേജ് ലാവ സ്മാർട്ഫോണിന് 7,999 രൂപയാകുന്നു. ഷാംപെയ്ൻ ഗോൾഡും റോയൽ ബ്ലൂവും നിറത്തിലാണ് ലാവ ബോൾഡ് N1 5G ലഭ്യമാകുന്നത്.
ലാവ ബോൾഡ് എൻ1 5ജിയ്ക്ക് 90 Hz റിഫ്രഷ് റേറ്റുള്ള 6.75 ഇഞ്ച് HD+ നോച്ച് ഡിസ്‌പ്ലേയാണുള്ളത്. ഈ സ്മാർട്ഫോണിൽ Unisoc T765 ഒക്ടാകോർ പ്രോസസറാണ് പ്രവർത്തിക്കുന്നത്. 4 GB റാമും 128 GB വരെ സ്റ്റോറേജുമുള്ള ഫോൺ വരെയാണ് ഇതിലുള്ളത്. നിങ്ങൾക്ക് കൂടുതൽ ഫയലുകളും ആപ്പുകളും സൂക്ഷിക്കാൻ 1 TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സംവിധാനമുണ്ട്. 4 GB വരെ വെർച്വൽ റാമും ഇതിൽ ലഭ്യമാണ്.
ആൻഡ്രോയിഡ് 15 ഔട്ട് ഓഫ് ബോക്സിൽ പ്രവർത്തിക്കുന്ന ഫോണാണിത്. ഇതിന് 2 വർഷത്തെ OS ഉം 3 വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ലഭിക്കും. ഇതിൽ 13 MP പിൻ ക്യാമറയുണ്ട്. ലാവ ബോൾഡ് N1 5G-യിൽ 5 MP മുൻ ക്യാമറയും കൊടുത്തിരിക്കുന്നു. സ്മാർട്ഫോൺ 30fps-ൽ 4K വീഡിയോ റെക്കോർഡിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു.
5,000 mAh ബാറ്ററിയാണ് ലാവ ബോൾഡ് N1 5ജി ഫോണിലുള്ളത്. ഇത് 18W വരെ ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ബോക്‌സിനുള്ളിൽ 10W ചാർജിംഗ് സപ്പോർട്ടും ലഭിക്കുന്നതാണ്. ഡ്യൂറബിലിറ്റിയിലും കരുത്തനായ സ്മാർട്ഫോണാണ് ലാവ ബോൾഡ് എൻ1 5ജി. ഇതിന് IP54 റേറ്റിങ്ങുള്ളതിനാൽ പൊടിയും വെള്ളവും ഫലപ്രദമായി പ്രതിരോധിക്കും.