Under 2500 Rs Keypad Phones: UPI ചെയ്യാൻ എന്തിന് സ്മാർട്ഫോൺ? നോക്കിയ കമ്പനി HMD-യുടെ പുതിയ 2 അടിപൊളി ഫോണുകൾ ഇതാ…

Updated on 03-Apr-2025
HIGHLIGHTS

നോക്കിയയുടെ നിർമാതാക്കളായ HMD മ്യൂസിക് ലവേഴ്സിന് വേണ്ടിയാണ് ഫോൺ പുറത്തിറക്കിയത്

താങ്ങാനാവുന്ന വിലയിൽ മികച്ചതും ഉച്ചത്തിലുള്ളതുമായ ഓഡിയോ എക്സ്പീരിയൻസ് ഈ ഫോണിൽ ലഭിക്കും

UPI പേയ്മെന്റ് സപ്പോർട്ട് ചെയ്യുന്ന രണ്ട് പുത്തൻ ഫോണുകളാണ് കമ്പനി എത്തിച്ചത്

1,899 രൂപയ്ക്കും 2,399 രൂപയ്ക്കും HMD എന്ന Nokia കമ്പനി 2 Keypad Phones ഇന്ത്യയിൽ പുറത്തിറക്കി. കീപാഡ് ഫോണുകൾക്കും, പ്രത്യേകിച്ച് നോക്കിയ ഫോണുകൾക്കും മികച്ച വിപണയാണ് ഇന്ത്യയിലുള്ളത്. ഇപ്പോഴിതാ UPI പേയ്മെന്റ് സപ്പോർട്ട് ചെയ്യുന്ന രണ്ട് പുത്തൻ ഫോണുകളാണ് കമ്പനി എത്തിച്ചത്.

പുതിയ HMD Keypad Phones

നോക്കിയയുടെ നിർമാതാക്കളാ. HMD മ്യൂസിക് ലവേഴ്സിന് വേണ്ടിയാണ് ഫോൺ പുറത്തിറക്കിയത്. ന്യൂഡൽഹിയിൽ നടന്ന ഒരു ലോഞ്ച് ഇവന്റിൽ വച്ചാണ് HMD 130 Music, HMD 150 Music ഫോണുകൾ അവതരിപ്പിച്ചത്.

താങ്ങാനാവുന്ന വിലയിൽ മികച്ചതും ഉച്ചത്തിലുള്ളതുമായ ഓഡിയോ എക്സ്പീരിയൻസ് ഈ ഫോണിൽ ലഭിക്കും. HMD 130 മ്യൂസിക്കും HMD 150 മ്യൂസിക്കുമാണ് ലോഞ്ച് ചെയ്തിട്ടുള്ളത്. രണ്ട് ഉപകരണങ്ങളിലും ബിൽറ്റ്-ഇൻ UPI പേയ്‌മെന്റ് ഫീച്ചറുകളും ഉൾപ്പെടുന്നു.

HMD Music ഫോണുകളുടെ പ്രത്യേകതകൾ

2,500mAh ബാറ്ററിയും ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് ഫീച്ചറുകളുമുള്ള ഫോണാണിത്. വലിയ ശബ്ദ ഔട്ട്പുട്ടുള്ള ഫോണാണ് എച്ച്എംഡി 13 മ്യൂസിക്, 150 മ്യൂസിക് എന്നിവ.

HMD 130 മ്യൂസിക്കിലും HMD 150 മ്യൂസിക്കിലും വലിയ പിൻ സ്പീക്കർ ഉണ്ട്. ഇത് മ്യൂസിക് ലവേഴ്സിന് ഉച്ചത്തിലും വ്യക്തമായും ശബ്ദ നിലവാരം നൽകും. മ്യൂസിക്ക് പ്ലേ ചെയ്യാൻ പ്രത്യേകം ഡിസൈൻ ചെയ്ത ബട്ടണുകളും ഇൻ-ബോക്‌സ് ഇയർഫോണുകളും ഇതിലുണ്ട്.

യുഎസ്ബി ടൈപ്പ്-സി ചാർജിംഗിനെ എച്ച്എംഡി ഫോണുകൾ പിന്തുണയ്ക്കുന്നു. 2,500mAh-ന്റെ ബാറ്ററി നീക്കം ചെയ്യാവുന്ന തരത്തിലുള്ളതാണ്. ഇത് 50 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്കും 36 ദിവസത്തെ സ്റ്റാൻഡ്‌ബൈ ടൈമും നൽകുന്നു.

ഫോണിൽ സ്ക്രാച്ച്-റെസിസ്റ്റന്റ് സ്‌ക്രീൻ, ഡ്യുവൽ ഫ്ലാഷ്‌ലൈറ്റുകളുണ്ട്. വയർഡ്, വയർലെസ് എഫ്എം റേഡിയോ, എഫ്എം റെക്കോർഡിംഗ് എന്നിവ എച്ച്എംഎഡി സപ്പോർട്ട് ചെയ്യുന്നു.

ഈ ഫോണിൽ യുപിഐ പേയ്‌മെന്റ് സപ്പോർട്ടുമുണ്ട്. HMD 130 മ്യൂസിക്കിൽ ബിൽറ്റ് ഇൻ യുപിഐയാണുള്ളത്. HMD 150 മ്യൂസിക്കിൽ ഒറ്റ പിൻ ക്യാമറ ഉൾപ്പെടുന്നതിനാൽ സ്‌കാൻ-ആൻഡ്-പേ ഇത് സപ്പോർട്ട് ചെയ്യുന്നു. കൂടാതെ, ഇവ ഹിന്ദിയിലും ഇംഗ്ലീഷിലും ടെക്സ്റ്റ്-ടു-സ്പീച്ച് സൊല്യൂഷനും നൽകുന്നു.

എവിടെ നിന്നും വാങ്ങാം?

പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ, എച്ച്എംഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, വിവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ ഫോൺ വാങ്ങാം. എച്ച്എംഡി 130 മ്യൂസിക് നീല, ഇരുണ്ട ചാരനിറം, ചുവപ്പ് നിറങ്ങളിൽ ലഭിക്കും. എച്ച്എംഡി 150 മ്യൂസിക് ലൈറ്റ് ബ്ലൂ, പർപ്പിൾ, ഗ്രേ നിറങ്ങളിലും വാങ്ങാം.

Also Read: iPhone 17 Air എന്ന സ്ലിം ഐഫോണും, iOS 19 അപ്ഡേറ്റും ജൂണിലെ ആപ്പിൾ പ്രോഗ്രാമിൽ പുറത്തിറക്കുമോ?

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :