triple camera samsung galaxy a55 5g at massive price cut
മികച്ച ക്യാമറയുള്ള ഒരു സാംസങ് ഫോണാണ് നോക്കുന്നതെങ്കിൽ, Samsung Galaxy A55 5G വാങ്ങാൻ ഒരുങ്ങിക്കോളൂ. കാരണം ഈ പ്രീമിയം സ്മാർട്ഫോണിന് ഏറ്റവും ആദായത്തിൽ വാങ്ങാൻ അവസരമെത്തി. മികച്ച ക്യാമറ ക്വാളിറ്റിയും, വിശ്വസനീയമായ പെർഫോമൻസും ഇഷ്ടപ്പെടുന്നവർക്ക് ഇത് നല്ലൊരു ഓപ്ഷനാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോൾ ലഭ്യമാകുന്നത്. 25000 രൂപ നിരക്കിൽ ഫോൺ സ്വന്തമാക്കാം.
സാംസങ് ഗാലക്സി A55 5G ഫോണിന് ആമസോണിലാണ് ഡിസ്കൌണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 15,000 രൂപയ്ക്ക് മുകളിൽ ഡിസ്കൌണ്ടാണ് ഫോണിന് അനുവദിച്ചിരിക്കുന്നത്. ഓഫറിനെ കുറിച്ച് വിശദമായി അറിയാം.
28,000 രൂപയിൽ താഴെ വിലയ്ക്ക് നിങ്ങൾക്ക് സാംസങ് ഗാലക്സി എ55 വാങ്ങാം. ആമസോണിലെ പോലെ ഫ്ലിപ്കാർട്ടിലോ മറ്റ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലോ ഈ ഓഫർ കണ്ടെത്താനാകില്ല.2,000 രൂപയുടെ ബാങ്ക് ഓഫറും ആമസോൺ നൽകുന്നുണ്ട്. പോരാഞ്ഞിട്ട് ഇഎംഐ, നോ-കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഡീലുകളും ലഭിക്കുന്നതാണ്.
8ജിബി റാമും, 128ജിബി സ്റ്റോറേജുമുള്ള ഫോണിനാണ് കിഴിവ്. 42,999 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. എന്നാൽ സൈറ്റിൽ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത് 25,999 രൂപയ്ക്കാണ്. ബാങ്ക് ഓഫർ ഇപ്പോൾ ലഭ്യമല്ല.
2040 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും, 1260 രൂപയുടെ ഇഎംഐ ഓഫറും ഇതിന് ലഭിക്കുന്നു. 24550 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ഫോണിന് ലഭിക്കുന്നു. ഐസ് ബ്ലൂ, നേവി കളറുകളിലാണ് സാംസങ് ഗാലക്സി എ55 വിൽക്കുന്നത്.
പ്രീമിയം മെറ്റൽ ഫ്രെയിമും ഗ്ലാസ് ബാക്കും ഉള്ള ആകർഷകമായ ഡിസൈനിലാണ് ഫോൺ നിർമിച്ചിരിക്കുന്നത്. ഇതിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് കൊടുത്തിരിക്കുന്നു. ഫോണിന്റെ ഡിസ്പ്ലേ, പ്രോസസർ, ക്യാമറ തുടങ്ങിയ ഫീച്ചറുകൾ വിശദമായി തന്നെ പരിശോധിക്കാം.
ഡിസ്പ്ലേ: 6.6 ഇഞ്ച് വലിപ്പമുള്ള FHD+ അമോലെഡ് ഡിസ്പ്ലേയാണ് സാംസങ് ഗാലക്സി എ55 ഫോണിലുള്ളത്. 2340×1080 പിക്സൽ റെസല്യഷൻ സ്മാർട്ഫോണിലുണ്ട്. 120 Hz വരെ റിഫ്രഷ് റേറ്റ് ഇതിനുണ്ട്.
ഒഎസ്, ബാറ്ററി: ആൻഡ്രോയിഡ് 14 ആണ് ഫോണിലെ സോഫ്റ്റ് വെയർ. 5000mAh ബാറ്ററി സപ്പോർട്ട് ചെയ്യുന്ന ഡിവൈസാണ് സാംസങ്ങിന്റെ ഗാലക്സി എ55. ഇത് 25W ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു.
ക്യാമറ: ക്യാമറയിലേക്ക് വന്നാൽ സാംസങ് ഫോണിലുള്ളത് 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ്. LED ഫ്ലാഷ് സപ്പോർട്ട് ചെയ്യുന്ന ക്യാമറയാണ് ഗാലക്സി എ55 ഫോണിലുള്ളത്. 12 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഇതിലുണ്ട്. ഫോണിലെ മൂന്നാമത്തെ ക്യാമറ 5 മെഗാപിക്സൽ സെൻസറാണ്. ഇതിൽ 32 മെഗാപിക്സൽ സെൻസറും കൊടുത്തിരിക്കുന്നു.
കണക്റ്റിവിറ്റി: 5G, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3 എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകൾ നിങ്ങൾക്ക് സാംസങ് സ്മാർട്ഫോണിൽ ലഭിക്കുന്നതാണ്.IP67 സർട്ടിഫിക്കേഷനുള്ളതിനാൽ പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിലും ഉത്തമമാണ്. ഫോണിലെ ഡിസ്പ്ലേയ്ക്ക് ഗോറില്ല പ്രൊട്ടക്ഷൻ മാത്രമല്ല, വിഷൻ ബൂസ്റ്റർ സപ്പോർട്ടുമുണ്ട്.