Price Cut: OIS 50MP Triple ക്യാമറ Samsung Galaxy ഫ്ലാഗ്ഷിപ്പ് ഫോൺ 34000 രൂപയ്ക്ക് വിൽക്കുന്നു! ബാങ്ക് ഓഫറുകൾ വേറെ…

Updated on 25-Apr-2024
HIGHLIGHTS

Samsung Galaxy S22 5G പകുതി വിലയ്ക്ക് വാങ്ങാൻ കിടിലൻ ഓഫർ

50MP ട്രിപ്പിൾ റിയർ ക്യാമറയുള്ള പ്രീമിയം ഫോണാണ് ഗാലക്സി എസ്22

വൺപ്ലസ് 12R, ഐക്യൂ നിയോ 9 Pro എന്നിവരുമായി കിടപിടിക്കുന്ന ഫോണാണിത്

വിപണിശ്രദ്ധ നേടിയ ഫ്ലാഗ്ഷിപ്പ് ഫോണാണ് Samsung Galaxy S22 5G. രണ്ട് വർഷങ്ങൾക്ക് മുമ്പ് വിപണിയിൽ എത്തിയപ്പോൾ 72,999 രൂപയായിരുന്നു വില. ഫോണിന്റെ ഡിമാൻഡ് വലുതായതിനാൽ വിലയും കാര്യമായി കുറഞ്ഞില്ല.

Samsung Galaxy S22 പ്രത്യേകത

ഇപ്പോഴിതാ ഗാലക്സി എസ്22 വില കുറച്ച് വാങ്ങാനുള്ള ഓഫറാണ് വന്നിട്ടുള്ളത്. Flipkart ആണ് Samsung Galaxy S22-യ്ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. 50MP ട്രിപ്പിൾ റിയർ ക്യാമറയുള്ള പ്രീമിയം ഫോണാണിത്. ഫോട്ടോഗ്രാഫിയ്ക്ക് മികച്ച ഓപ്ഷനാണ് ഈ ഗാലക്സി മോഡലെന്ന് പറയാം.

Samsung Galaxy S22 വിലക്കിഴിവ്

വൺപ്ലസ് 12R, ഐക്യൂ നിയോ 9 Pro എന്നിവരുമായി കിടപിടിക്കുന്ന ഫോണാണിത്. ഗാലക്സി S23FE ഫോണിന്റെ പെർഫോമൻസും എസ്22-വിൽ ലഭിക്കും. സാംസങ് ഗാലക്സി S22 ഫീച്ചറുകളും ഓഫർ വിലയും മനസിലാക്കാം.

Samsung Galaxy S22 സ്പെസിഫിക്കേഷൻ

ഡിസ്പ്ലേ: 6.1 ഇഞ്ച് ഫുൾ HD+ ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണുള്ളത്. സ്ക്രീനിന് 120Hz വരെ റീഫ്രെഷ് റേറ്റ് ലഭിക്കും. അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ ഡിസ്പ്ലേയിൽ നൽകിയിരിക്കുന്നു.

പ്രോസസർ: സ്നാപ്ഡ്രാഗൺ 8 Gen 1 ചിപ്‌സെറ്റാണ് പെർഫോമൻസ് നൽകുന്നത്. 8GB റാമും 256GB വരെ സ്റ്റോറേജ് സപ്പോർട്ടോടെ വരുന്ന ഫോണാണിത്.

ക്യാമറ: ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ വരുന്ന സ്മാർട്ഫോണാണിത്. ഇതിന്റെ പ്രൈമറി ക്യാമറയ്ക്ക് OIS സപ്പോർട്ടുണ്ട്. 50 മെഗാപിക്സലാണ് ഫോണിന്റെ പ്രൈമറി സെൻസർ. 12MP അൾട്രാ-വൈഡ് ആംഗിൾ ലെൻസും ഈ ഫോണിലുണ്ട്. 10MP ടെലിഫോട്ടോ ലെൻസ് കൂടി ചേർന്നുള്ള ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 10MP ഫ്രണ്ട് ക്യാമറ നൽകിയിരിക്കുന്നു.

ബാറ്ററി, ചാർജിങ്: 25W ഫാസ്റ്റ് വയർഡ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഗാലക്സി S22 5G 15W വയർലെസ് ചാർജിങ്ങിനെയും സപ്പോർട്ട് ചെയ്യുന്നു. 3,700 mAh ബാറ്ററിയാണ് ഗാലക്സി S22 5G-യിൽ പായ്ക്ക് ചെയ്തിട്ടുള്ളത്.

മറ്റ് ഫീച്ചറുകൾ: ടൈപ്പ്-സി പോർട്ട് ആണ് ചാർജിങ്ങിന് ക്രമീകരിച്ചിരിക്കുന്നത്. IP68 റേറ്റിങ്ങിൽ വരുന്ന സ്മാർട്ഫോണാണ് സാംസങ് Galaxy S22 5G.

വിലയും ഇപ്പോഴത്തെ ഓഫറും

72,999 രൂപയ്ക്കാണ് ഫോൺ 2022-ൽ ലോഞ്ച് ചെയ്തത്. ഇപ്പോൾ ഫ്ലിപ്കാർട്ട് ഈ പ്രീമിയം ഫോണിനെ പകുതി വിലയ്ക്ക് വിൽക്കുന്നു. 34,999 രൂപയ്ക്കാണ് ഗാലക്സി S22 ലിസ്റ്റ് ചെയ്തിരിക്കുന്നത്.

READ MORE: Redmi Earbuds 5A Launched: സ്മാർട് ലൈഫിന് ഹൈ-ടെക് ഡിവൈസുമായി Xiaomi, ഒപ്പം 1499 രൂപയ്ക്ക് കിടിലൻ Redmi ഇയർബഡ്ഡും| TECH NEWS

8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിനാണ് ഡിസ്കൌണ്ട്. 3 ആകർഷക നിറങ്ങളിലാണ് ഗാലക്സി എസ്22 ലഭ്യമാകുന്നത്. ഗ്രീൻ, ഫാന്റം ബ്ലാക്ക്, ഫാന്റം വൈറ്റ് മൂന്ന് നിറങ്ങൾക്കും ഓഫറുണ്ട്. ഫ്ലിപ്കാർട്ട് ഓഫറിൽ വാങ്ങാൻ, ഇവിടെ ക്ലിക്ക് ചെയ്യുക.

ഈ വമ്പൻ വിലക്കിഴിവിന് പുറമെ ബാങ്ക് ഓഫറുകളും ലഭിക്കുന്നതാണ്. സിറ്റി ബാങ്ക് ക്രെഡിറ്റ് കാർഡ് EMI ഇടപാടുകൾക്ക് 1,500 രൂപ കിഴിവുണ്ട്. എക്സ്ചേഞ്ച് ചെയ്ത് വാങ്ങാൻ താൽപ്പര്യമുള്ളവർക്കും ഫ്ലിപ്കാർട്ട് ഓഫർ നൽകുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :