50MP Triple Camera, സർക്കിൾ ടു സെർച്ച് ഫീച്ചറുള്ള Samsung Galaxy S24 FE 5G ഇപ്പോൾ മികച്ച ഡിസ്കൗണ്ടിൽ!

Updated on 03-Feb-2025
HIGHLIGHTS

8GB RAM + 128GB സ്റ്റോറേജ് വേരിയന്റിനാണ് ഇപ്പോൾ കിഴിവ് അനുവദിച്ചിരിക്കുന്നത്

സാംസങ് എക്‌സിനോസ് 2400ഇ ചിപ്പ് കൊണ്ടാണ് ഫോൺ നിർമിച്ചിരിക്കുന്നത്

വലിയ ഡിസ്‌പ്ലേയും മികച്ച ബാറ്ററിയുമുള്ള സ്മാർട്ഫോണാണിത്

Samsung Galaxy S24 FE 5G ഇതാ മികച്ച കിഴിവിൽ വാങ്ങാം. സാംസങ്ങിന്റെ പ്രീമിയം ഫോണുകളിലെ ഫാൻ എഡിഷൻ സ്മാർട്ഫോണാണിത്. സാംസങ് എക്‌സിനോസ് 2400ഇ ചിപ്പ് കൊണ്ടാണ് ഫോൺ നിർമിച്ചിരിക്കുന്നത്. വലിയ ഡിസ്‌പ്ലേയും മികച്ച ബാറ്ററിയുമുള്ള സ്മാർട്ഫോണാണിത്. ഇന്നിപ്പോൾ samsung S25 സീരീസിന്റെ വിൽപ്പന ആരംഭിക്കുകയാണ്.

Samsung Galaxy S24 FE 5G: ഡിസ്കൗണ്ട്

8GB RAM + 128GB സ്റ്റോറേജ് വേരിയന്റിനാണ് ഇപ്പോൾ കിഴിവ് അനുവദിച്ചിരിക്കുന്നത്. മിന്റ്, ഗ്രാഫൈറ്റ് നിറങ്ങളിലുള്ള ഗാലക്സി S24 ഫാൻ എഡിഷനാണ് ഇപ്പോൾ ഓഫർ. 59,999 രൂപയ്ക്കാണ് ഫോൺ വിപണിയിൽ എത്തിച്ചത്. പിന്നീട് 55,999 രൂപയ്ക്കാണ് ഗാലക്സി S24 FE വിറ്റിരുന്നത്. ഇപ്പോഴിതാ 40000 രൂപയ്ക്കാണ് സാംസങ് ഫോൺ വിൽക്കുന്നത്.

24 ശതമാനം കിഴിവിൽ ആമസോൺ ഫാൻ എഡിഷൻ വിൽക്കുന്നു. ആമസോണിൽ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത് 42,390 രൂപയ്ക്കാണ്. ഇപ്പോൾ 2000 രൂപയുടെ ബാങ്ക് കിഴിവും ആമസോൺ നൽകുന്നു. ഇങ്ങനെ നിങ്ങൾക്ക് സ്മാർട്ഫോൺ 40,390 രൂപയ്ക്ക് വാങ്ങാനാകും.

Samsung Galaxy S24 FE

ഇതിന് പുറമെ 1,908.77 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ കിഴിവും ലഭ്യമാണ്. പഴയ ഫോൺ മാറ്റി വാങ്ങാൻ താൽപ്പര്യമുള്ളവർക്കും ലാഭമാണ്. 39,700 രൂപയുടെ എക്സ്ചേഞ്ച് ബോണസും ഗാലക്സി S24 FE സ്മാർട്ഫോണിനുണ്ട്. Buy From Here.

Samsung Galaxy S24 FE: സ്പെസിഫിക്കേഷൻ

6.7 ഇഞ്ച് ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേയാണ് ഈ സാംസങ് ഫോണിലുള്ളത്. ഇതിന് FHD+ റെസല്യൂഷനുള്ള സ്ക്രീനുണ്ട്. ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റാണുള്ളത്.

എക്‌സിനോസ് 2400 ഇ ചിപ്പാണ് ഗാലക്സി S24 ഫാൻ എഡിഷനിലുള്ളത്. ഇതിൽ സാംസങ് ട്രിപ്പിൾ റിയർ ക്യാമറയാണ് കൊടുത്തിട്ടുള്ളത്. OIS സപ്പോർട്ടുള്ള പ്രൈമറി ക്യാമറയിൽ 50MP സെൻസറാണ് നൽകിയിട്ടുള്ളത്. 12 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറയും ഇതിലുണ്ട്. കൂടാതെ 8MP ടെലിഫോട്ടോ ക്യാമറയും ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. 10MP ഫ്രണ്ട് ക്യാമറയും ഈ സാംസങ് ഫോണിലുണ്ട്.

വയർലെസ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണ് ഗാലക്സി S24 FE. ഇത് 25W വയർഡ് ചാർജിങ് പിന്തുണയ്ക്കുന്ന സ്മാർട്ഫോണാണ്. 4,700mAh ബാറ്ററിയാണ് ഇതിൽ പായ്ക്ക് ചെയ്തിരിക്കുന്നത്.

ഈ സ്മാർട്ഫോണിൽ ഇനി ഏറ്റവും പുതിയ സാംസങ് ഒഎസ് വരുന്നുണ്ട്. One UI 7.0 അപ്ഡേറ്റ് ഗാലക്സി S24 FE ഫോണിലും ലഭിക്കും. പുതിയ സാംസങ് ഗാലക്സി S25 സീരീസുകളിൽ എടുത്തുപറയേണ്ട സവിശേഷത പ്രോസസറും One UI 7.0 മാത്രമാണ്. ഈ ഒഎസ് നിങ്ങൾക്ക് മുമ്പത്തെ ഫാൻ എഡിഷനിലും കിട്ടുമെന്നത് ഭാഗ്യമാണ്.

Also Read: Good News, കുശാലായല്ലോ! S24-ന്റെ അതേ വിലയിൽ Samsung Galaxy S25 128GB ഇന്ത്യയിലേക്ക്…

Samsung Galaxy AI ഫീച്ചർ

ഈ സ്മാർട്ഫോണിൽ സർക്കിൾ ടു സെർച്ച് ഫീച്ചർ ലഭ്യമാണ്. ഫോൺ കോളുകൾക്കിടയിൽ ലൈവ് ട്രാൻസ്ലേഷൻ ഫീച്ചർ ലഭ്യമാണ്. സംസാരിക്കുന്നതിനിടെ തന്നെ ട്രാൻസ്ലേഷൻ നടത്താനാകുന്ന രീതിയിൽ ഇന്റർപ്രെറ്റർ ഉപയോഗിക്കാം. ഇതിന് പുറമെ കമ്പോസർ, നോട്ട് അസിസ്റ്റ് പോലുള്ള AI ഫീച്ചറുകളും സ്മാർട്ഫോണിൽ ഉൾപ്പെടുന്നു.

ഫോണിലെ ജനറേറ്റീവ് എഡിറ്റിംഗ് ടൂളിലൂടെ ഫോട്ടോയിൽ നിന്ന് എന്തെങ്കിലും നീക്കം ചെയ്യാനും പുനഃക്രമീകരിക്കാനും സാധിക്കും. അതുപോലെ തീമാറ്റിക് എഡിറ്റിങ്ങിനായി പോർട്രെയിറ്റ് സ്റ്റുഡിയോയും, മറ്റും ഇതിലുണ്ട്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :