Triple ക്യാമറ AMOLED ഡിസ്പ്ലേ Samsung Galaxy S23 FE ഓഫർ കേട്ടാൽ ഞെട്ടും!

HIGHLIGHTS

പ്രീമിയം ആൻഡ്രോയിഡ് ഫോണായ Samsung Galaxy S23 FE വമ്പൻ ഓഫറിൽ

S23 മോഡലിന്റെ ഫാൻ എഡിഷനാണ് ഈ സ്മാർട്ഫോൺ

ബ്ലാക്ക് ഫ്രൈഡേ സെയിലിൽ Samsung 5G 49000 രൂപ വിലക്കുറവിലാണ് വിൽക്കുന്നത്

പ്രീമിയം ആൻഡ്രോയിഡ് ഫോണായ Samsung Galaxy S23 FE വമ്പൻ ഓഫറിൽ. Flipkart Black Friday സെയിലിലാണ് ഇത്രയും ഗംഭീര ഓഫർ. ഫ്ലിപ്കാർട്ടിൽ ഈ സ്പെഷ്യൽ സെയിലിൽ നിരവധി ഉൽപ്പന്നങ്ങൾ ഇതിനകം വിറ്റുകഴിഞ്ഞു. കൂട്ടത്തിൽ ശ്രദ്ധ നേടുന്നത് സാംസങ് ഗാലക്സി എസ്23 fe ആണ്. s23 മോഡലിന്റെ ഫാൻ എഡിഷനാണ് ഈ സ്മാർട്ഫോൺ.

Samsung Galaxy S23 FE വമ്പൻ ഓഫറിൽ

ബ്ലാക്ക് ഫ്രൈഡേ സെയിലിൽ Samsung 5G 49000 രൂപ വിലക്കുറവിലാണ് വിൽക്കുന്നത്. 8GB+128GB സ്റ്റോറേജ് ഫോൺ നിങ്ങൾക്ക് 30,000 രൂപയ്ക്ക് വാങ്ങാം. 35,797 രൂപയ്ക്കാണ് ഇതേ സ്റ്റോറേജ് വേരിയന്റ് ആമസോണിൽ വിൽക്കുന്നത്. എന്നാൽ ഫ്ലിപ്കാർട്ട് സൈറ്റിൽ ഇത് 30,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.

Samsung Galaxy S23 FE

ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിലൂടെ 5 ശതമാനം ക്യാഷ്ബാക്കുണ്ട്. 19,850 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ഗാലക്സി സ്മാർട്ഫോണിന് ലഭിക്കുന്നു. മാസം 5,167 രൂപയാണ് ഇഎംഐ ഓഫറായി നിങ്ങൾക്ക് ലഭിക്കുക. ഇവിടെ നിന്നും വാങ്ങാം.

Samsung Galaxy ഫാൻ എഡിഷൻ സ്പെസിഫിക്കേഷൻ

6.4-ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഫോണിന് LTPO പാനൽ ലഭിക്കുന്നില്ല. എങ്കിലും HDR10+ പിന്തുണയും 120Hz അഡാപ്റ്റീവ് റിഫ്രെഷ് റേറ്റുമുണ്ട്. അതുപോലെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഫീച്ചർ ഞങ്ങൾക്ക് ലഭിക്കും. സാംസങ് ഗാലക്സി എസ്23 എഫ്ഇ 1,450 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സിൽ പ്രവർത്തിക്കുന്ന ഫോണാണ്.

ഇതിലെ ഫോട്ടോഗ്രാഫി എടുത്തുപറയേണ്ട സവിശേഷതയാണ്. കാരണം ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണുള്ളത്. f/1.8 അപ്പേർച്ചർ ഉള്ള 50MP പ്രൈമറി ഷൂട്ടർ ഇതിലുണ്ട്. 12MP അൾട്രാവൈഡ് ആംഗിൾ ലെൻസും സ്മാർട്ഫോണിൽ നൽകിയിരിക്കുന്നു. 8MP ടെലിഫോട്ടോ ലെൻസ് കൂടി ചേർന്നതാണ് ക്യാമറ സിസ്റ്റം. ഫോണിന്റെ മുൻവശത്ത്, 10 മെഗാപിക്സൽ സെൽഫി ഷൂട്ടർ ഉണ്ട്.

Also Read: Flipkart ബ്ലാക്ക് ഫ്രൈഡേ സെയിലിൽ iPhone 15 Special ഓഫറിൽ വിൽക്കുന്നു, മിസ്സാക്കരുതേ…

സാംസങ്ങിന്റെ 4nm എക്‌സിനോസ് 2200 ചിപ്‌സെറ്റാണ് ഫോണിന് പെർഫോമൻസ് തരുന്നത്. ഇതിൽ നൽകിയിരിക്കുന്ന ബാറ്ററി 4,500mAh-ന്റേതാണ്. ഈ ബാറ്ററി 25W ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഏകജേശം ഒന്നര മണിക്കൂറിൽ ഫുൾ ചാർജാകുമെന്നാണ് സാംസങ് അവകാശപ്പെടുന്നത്. എന്നാൽ ഇതേ വിലയിലുള്ള മറ്റ് ഫോണുകളുമായി താരതമ്യം ചെയ്താൽ ഇത് സ്ലോ ചാർജിങ്ങാണെന്ന് പറയാം.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :