realme 13 Pro
Realme 13 Pro നിങ്ങൾക്ക് 11000 രൂപ വിലക്കിഴിവിൽ പർച്ചേസ് ചെയ്യാൻ സുവർണാവസരം. 8GB+128GB സ്റ്റോറേജുള്ള ഫോണിന് വിലക്കിഴിവ് പ്രഖ്യാപിച്ചു. നിങ്ങൾക്ക് ആമസോണിലാണ് റിയൽമി 13 പ്രോ ഡിസ്കൌണ്ടിൽ വിൽക്കുന്നത്. ഫ്ലിപ്കാർട്ടിലെ വിലക്കിഴിവിനെയും മറികടക്കുന്ന ബമ്പർ ഡിസ്കൌണ്ടാണ് ആമസോണിലുള്ളത്.
28,999 രൂപ വിലയാകുന്ന 8ജിബി, 128ജിബി സ്റ്റോറേജിന് വിലക്കിഴിവുണ്ട്. 19,785 രൂപയ്ക്ക് നിങ്ങൾക്ക് ഈ സ്മാർട്ഫോൺ ലഭിക്കും. ഇതിന് പുറമെ ആമസോൺ 2000 രൂപയുടെ ഇളവ് ബാങ്ക് ഓഫറായി പ്രഖ്യാപിച്ചിരിക്കുന്നു. ഇത് കൂടി നോക്കിയാൽ 11000 രൂപയുടെ മൊത്തം ഡിസ്കൌണ്ടാണ് ലഭിക്കുന്നത്. ഇങ്ങനെ നിങ്ങൾക്ക് റിയൽമി 13 പ്രോ 17,85 രൂപയ്ക്ക് വാങ്ങാനാകും.
ഓഫർ ഇവിടെ അവസാനിക്കുന്നില്ല. പഴയ ഫോൺ മാറ്റി വാങ്ങണമെങ്കിൽ ട്രിപ്പിൾ ക്യാമറ റിയൽമി സെറ്റ് ആകർഷകമായ ഡീലിൽ ലഭിക്കും. 18,650 രൂപയുടെ എക്സ്ചേഞ്ച് ഡിസ്കൌണ്ടാണ് ആമസോൺ പ്രഖ്യാപിച്ചിട്ടുള്ളത്.
890.89 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും, 959 രൂപയുടെ ഇഎംഐ കിഴിവും ലഭിക്കുന്നതാണ്. മോണെറ്റ് ഗോൾഡ് നിറത്തിലുള്ള റിയൽമി 13 പ്രോയ്ക്കാണ് ഓഫർ.
നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്നതും മികച്ച പെർഫോമൻസും, ക്യാമറ ക്വാളിറ്റിയുള്ളതുമായ ഒരു ഫോണാണോ നോക്കുന്നത്? എങ്കിൽ റിയല്‍മി 13 പ്രോ 5ജി ഒരു മികച്ച ഓപ്ഷനാണെന്ന് പറയാം.
റിയൽമി 13 പ്രോ 5G 6.7 ഇഞ്ച് AMOLED ഡിസ്പ്ലേയിലാണ് നിർമിച്ചിരിക്കുന്നത്. ഇതിന് ഫുൾ HD + റെസല്യൂഷനാണുള്ളത്. ബ്രൗസിങ്ങിനും, ഗെയിമിങ്ങിനുമെല്ലാം ഫോൺ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റുണ്ട്. ഇതിന്റെ ബ്രൈറ്റ്‌നസ് 2000 നിറ്റ്സ് വരെയാണ്.
ഗെയിമിംഗിനും മൾട്ടിടാസ്കിംഗിനും മികച്ച പെർഫോമൻസ് തരുന്ന ഫോണാണിത്. ഇതിൽ സ്നാപ്ഡ്രാഗൺ 7s Gen 2 പ്രോസസർ കൊടുത്തിരിക്കുന്നു. 12GB റാമും 512GB സ്റ്റോറേജ് ഓപ്ഷനും ഫോണിൽ ലഭിക്കും.
റിയൽമി 13 Pro 5G-യിൽ ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. ഇതിൽ Sony LYT-600 OIS ക്യാമറ കൊടുത്തിരിക്കുന്നു. 50MP പ്രൈമറി സെൻസറും റിയൽമി സ്മാർട്ഫോണിലുണ്ട്. പോർട്രെയ്റ്റുകൾക്കും ലാൻഡ്‌സ്‌കേപ്പുകൾക്കും ക്ലാരിറ്റിയുള്ള ചിത്രങ്ങൾക്കുമായി ഈ സെൻസർ മികച്ചതാണ്. ഫോണിലെ മറ്റ് രണ്ട് ക്യാമറകൾ 8MP + 2MP ആണ്. എഐ സപ്പോർട്ട് ചെയ്യുന്ന ക്യാമറയാണ് റിയൽമി ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ഫ്രണ്ട് ക്യാമറയായി കൊടുത്തിട്ടുള്ളത് 16mp സെൻസറാണ്. മികച്ച സെൽഫികൾക്ക് ഇത് വളരെ ഗുണം ചെയ്യും.
റിയൽമി 13 പ്രോ 5G-യിൽ 5200mAh ബാറ്ററിയാണ് ഉള്ളത്. ഇത് ഒരു ദിവസം മുഴുവൻ ഉപയോഗിക്കാൻ പര്യാപ്തമായ പെർഫോമൻസ് തരുന്നു. നിങ്ങൾക്ക് ഗെയിമിംഗ്, ബ്രൗസിംഗ് അല്ലെങ്കിൽ സ്ട്രീമിങ്ങിനെല്ലാം ഈ ബാറ്ററി നല്ല കപ്പാസിറ്റിയുള്ളതാകുന്നു. കരുത്തുറ്റ ബാറ്ററി മാത്രമല്ല, ഫാസ്റ്റ് ചാർജിങ്ങും റിയൽമിയിൽ നൽകിയിട്ടുണ്ട്. 45W SUPERVOOC ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്.