till 14 february iqoo z9 series phones selling in awesome offers
iQOO ആരാധകർക്കായി February 14 വരെ ഇതാ ബമ്പർ സെയിൽ പ്രഖ്യാപിച്ചിരിക്കുന്നു. Valentines Day പ്രമാണിച്ച് iQOO Z9 സീരീസ് ഫോണുകൾ നിങ്ങൾക്ക് കുറഞ്ഞ വിലയിൽ വാങ്ങാം. നിങ്ങൾ ഒരു നല്ല ഗെയിമിംഗ് സ്മാർട്ട്‌ഫോണോ ബജറ്റ് സെഗ്മെന്റിലേക്കോ ഫോൺ നോക്കുകയാണെങ്കിൽ ഇതാണ് സുവർണാവസരം.
പോകോ, റിയൽമി, സാംസങ് തുടങ്ങിയ ബ്രാൻഡുകളെല്ലാം വാലന്റൈൻസ് ഡേ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. എന്നാൽ പ്രീമിയം ഫോണുകൾക്കും ബജറ്റ് ഫോണുകൾക്കും ഫ്ലാഗ്ഷിപ്പുകൾക്കും ഇത്രയും വലിയ ഓഫർ ഐഖൂവിൽ നിന്ന് തന്നെയാണ്.
ഐക്യൂ കമ്പനിയുടെ ജനപ്രിയ ഡിവൈസുകളാണ് iQOO Z9 സീരീസുകൾ. ഇവയെല്ലാം മിഡ് റേഞ്ചിലും 10000 രൂപയ്ക്കും താഴെ ബജറ്റിലിള്ളവയാണ്. സാധാരണക്കാർക്ക് ഇണങ്ങുന്ന ഈ സ്മാർട്ഫോണുകൾക്കാണ് ഫെബ്രുവരി സ്പെഷ്യൽ ഓഫർ നൽകിയിരിക്കുന്നത്.
iQOO Z9 സീരീസിലെ അഞ്ച് ഫോണുകൾക്കും Quest Day Sale ഓഫർ ലഭ്യമാണ്. iQOO Z9 5G എന്ന മിഡ് റേഞ്ച് ഫോൺ 16000 രൂപ റേഞ്ചിൽ വിൽക്കുന്നു. iQOO Z9x, iQOO Z9s, iQOO Z9s പ്രോ ഫോണുകൾക്കും ആദായവിൽപ്പനയുണ്ട്. ഐഖൂ Z9 ലൈറ്റ് എന്ന ഫോണാകട്ടെ നിങ്ങൾക്ക് 10000 രൂപയ്ക്കും താഴെ വാങ്ങാവുന്നതാണ്.
ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ വിൽപ്പനയിലും ഈ ഓഫറുകൾ ലഭ്യമാണ്.
വലിയ 6000 mAh ബാറ്ററിയും Snapdragon 6 Gen 1 പ്രോസസറുമുള്ള ഫോണാണിത്. വളരെ മിനുസമാർന്നതും വേഗതയേറിയതുമായ പ്രോസസറാണ് സ്നാപ്ഡ്രാഗൺ. വാലന്റൈൻസ് ഡേ പ്രമാണിച്ച് 10,449 രൂപയിലേക്ക് വില കുറഞ്ഞു. ശരിക്കും ഈ ഫോണിന്റെ വിപണി വില 17,999 രൂപയാണ്. നോ കോസ്റ്റ് ഇഎംഐയും ബാങ്ക് ഓഫറുകളും ഉപയോഗിച്ച് നിങ്ങൾക്ക് ഇത് വാങ്ങാം.
1000 രൂപ ബാങ്ക് കിഴിവും 500 രൂപ ആമസോൺ കൂപ്പണും ഫോണിന് ലഭിക്കുന്നു.
OIS സപ്പോർട്ടുള്ള iQOO Z9s മികച്ച കിഴിവിൽ പർച്ചേസ് ചെയ്യാം. ഇതിന് 50MP ഡ്യുവൽ റിയർ ക്യാമറ ഇതിലുണ്ട്. 5,500mAh ബാറ്ററിയും 44W ഫാസ്റ്റ് ചാർജിങ്ങുമുള്ള ഫോണാണിത്. 6.77 ഇഞ്ച് വലിപ്പമുള്ള AMOLED ഡിസ്പ്ലേയാണ് ഐഖൂ Z9s ഫോണിലുള്ളത്.
25999 രൂപയാണ് ഈ ഐഖൂ ഫോണിനുള്ളത്. നിങ്ങൾക്ക് ക്വിസ്റ്റ് ഡേ സെയിലിൽ 17999 രൂപയാണ് വിലയാകുന്നത്. 1500 രൂപയുടെ ആമസോൺ കൂപ്പൺ ഓഫറും 1500 രൂപ ബാങ്ക് കിഴിവും ഫോണിന് ലഭിക്കുന്നു.
ഐഖൂ Z9s Pro 5G ഒരു മികച്ച മിഡ് റേഞ്ച് ഫോണാണ്. സ്നാപ്ഡ്രാഗൺ 7 Gen 3 ചിപ്‌സെറ്റായിരിക്കും ഫോണിലുള്ളത്. ഇത് OIS സപ്പോർട്ടുള്ള 50MP Sony IMX ക്യാമറ ഇതിലുണ്ട്. 80W ഫാസ്റ്റ് ചാർജിങ്ങുള്ള ഫോണാണിത്.
6 മാസത്തേക്ക് നോ- കോസ്റ്റ് ഇഎംഐ ഓഫറും ഈ ഫോണിന് ലഭിക്കുന്നു. 21,499 രൂപയാണ് ഐഖൂ ക്വിസ്റ്റ് ഡേ സെയിലിലെ വില. 1500 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും ഇതിനുണ്ട്.
താങ്ങാനാവുന്ന 5G സ്മാർട്ട്‌ഫോൺ നോക്കുന്നവർക്ക് ഇതാ മികച്ച കിഴിവിൽ ഫോൺ വാങ്ങാം. 14499 രൂപ വില വരുന്ന സ്മാർട്ഫോണാണിത്. ഈ ഐഖൂ Z9 Lite 5G-യിൽ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണുള്ളത്. 50എംപി ഡ്യുവൽ ക്യാമറയും 5,000എംഎഎച്ച് ബാറ്ററിയും ഇതിലുണ്ട്. 9249 രൂപയാണ് ഈ സ്മാർട്ഫോണിന്റെ ഓഫറിലെ വില.
24,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത സ്മാർട്ഫോണാണ് ഐഖൂ Z9 5G. മീഡിയാടെക് ഡൈമൻസിറ്റി 7300 പ്രോസസറാണ് ഇതിലുള്ളത്. 5000mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. ഒഐഎസ് സപ്പോർട്ടുള്ള ഫോണിന് 50 MP Sony IMX882 സെൻസറുമുണ്ട്. 16,499 രൂപയ്ക്ക് ഇപ്പോൾ സ്മാർട്ഫോൺ ലഭ്യമാണ്. 2000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും ഇതിനുണ്ട്.
Also Read: Samsung New Phone: 10000 രൂപയിൽ താഴെ Samsung Galaxy F06 5G! 5000mAh ബാറ്ററിയും 50MP ക്യാമറയും…