Tecno Pova Slim 5G
ലോകത്തിലെ ഏറ്റവും സ്ലിം ഫോൺ പുറത്തിറക്കാനിരിക്കുകയാണ് Tecno Pova സീരീസിലൂടെ. പവർഫുൾ ബാറ്ററിയുള്ള സ്ലിം ഹാൻഡ്സെറ്റാണ് ടെക്നോ ഈ മാസം എത്തിക്കുന്നത്. അതും ഈ വാരം തന്നെ ടെക്നോയുടെ പുത്തൻ സ്ലിം ഫോൺ വരുന്നു.
3D Curve ഡിസ്പ്ലേയും, വളരെ നേർത്ത കനവുമുള്ള Tecno Pova Slim 5G ആണ് ലോഞ്ചിനൊരുങ്ങുന്നത്. ഫോണിന്റെ പ്രത്യേകതകളും വിലയും നോക്കാം.
ടെക് ആർക്കിന്റെ റിപ്പോർട്ട് പ്രകാരം, ലോകത്തിലെ ഏറ്റവും മെലിഞ്ഞ 3D കർവ് ഡിസ്പ്ലേ 5G ഫോണായിരിക്കും ഇത്. ഈ വർഷം തുടക്കത്തിൽ ടെക്നോ സ്പാർക്ക് സ്ലിം ഫോണെത്തിയിരുന്നു. ഇതിന് വെറും 5.75mm മാത്രമായിരുന്നു കനം. ഇതിനേക്കാൾ മെലിഞ്ഞ ഫോണായിരിക്കും ടെക്നോ ഇനി ലോഞ്ച് ചെയ്യാൻ പോകുന്ന പോവ സ്ലിം 5G. ഈ ഫോണിന്റെ ലോഞ്ച് തീയതിയും കമ്പനി ഔദ്യോഗികമായി അറിയിച്ചു.
ലോകത്തിലെ ഏറ്റവും മെലിഞ്ഞ 3D കർവ്ഡ് ഡിസ്പ്ലേ 5G സ്മാർട്ട്ഫോണാണിത്. ആപ്പിൾ ഈ വാരം ഏറ്റവും മെലിഞ്ഞ ഐഫോണിറക്കുകയാണ്. ഐഫോൺ 17 എയർ വരുന്നതിന് മുന്നേ ടെക്നോയുടെ ഹാൻഡ്സെറ്റ് എത്തും. സെപ്റ്റംബർ 4 ന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് പോവ സ്ലിം 5ജിയുടെ ലോഞ്ച്.
ടെക്നോ പോവ സ്ലിം 5Gയിൽ 6.78 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് കൊടുത്തിട്ടുള്ളത്. ഇതിൽ സ്ലീക്ക് ഫോം ഫാക്ടറുണ്ട്. 144Hz വരെ റിഫ്രഷ് റേറ്റ് ഇതിനുണ്ട്. 5,200mAh ബാറ്ററി ഇതിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
വെളുത്ത നിറത്തിലുള്ള വളഞ്ഞ ഫ്രെയിമും ക്യാമറ ഐലൻഡിനെ പ്രതിനിധീകരിക്കുന്ന ഒരു തിരശ്ചീന ബാറും ഫോണിലുണ്ടായിരിക്കും. എൽഇഡി ഫ്ലാഷും വെളുത്ത നിറത്തിലുള്ള എൽഇഡി ലൈറ്റും ഉള്ള ഡ്യുവൽ ക്യാമറ യൂണിറ്റ് ഇതിൽ കൊടുക്കുമെന്നാണ് സൂചന. എൽഇഡി ലൈറ്റ് മുഖേന ഫോൺ കോളുകൾ, നോട്ടിഫിക്കേഷനെല്ലാം അറിയാം.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ടെക്നോയുടെ HiOS 15 ആയിരിക്കും ഇതിലെ സോഫ്റ്റ് വെയർ. Ella AI അസിസ്റ്റന്റ്, സർക്കിൾസ് ടു സെർച്ച്, AI റൈറ്റിംഗ് അസിസ്റ്റന്റ് തുടങ്ങിയ ചില ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പവർ ഫീച്ചറുകളും ഇതിനുണ്ടാകും.
50MP പ്രൈമറി സെൻസറായിരിക്കും സ്മാർട്ഫോമിൽ കൊടുക്കുക. ഫോണിലെ മറ്റ് ക്യാമറ സെൻസറുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എങ്കിലും ടെക്നോ പോവ സ്ലിം ഒരു ബജറ്റ് ഫ്രണ്ട്ലി 5ജി ഫോണായിരിക്കുമെന്ന് പ്രതീക്ഷിക്കാം.
Also Read: Wow Deal: 200MP ട്രിപ്പിൾ ക്യാമറ, ഓറഞ്ചിഷ് റെഡ് കളർ Redmi Note പ്രോ മോഡൽ 8000 രൂപ ഫ്ലാറ്റ് കിഴിവിൽ!