Tecno Pova 7 Series Price
ഇന്ത്യയിലെ ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടിയായി Tecno Pova 7 സീരീസ് ഫോണുകൾ പുറത്തിറങ്ങി. 14999 രൂപയിൽ ആരംഭിക്കുന്ന സ്മാർട്ഫോണുകളാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 8GB റാമും, 128ജിബി സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റാണിത്.
Tecno Pova 7, Tecno Pova 7 pro 5G സെറ്റുകൾ രണ്ടും 20000 രൂപയ്ക്ക് താഴെ വിലയാകുന്ന ഫോണുകളാണ്. മികച്ച ബാറ്ററിയും ക്യാമറ പെർഫോമൻസുമുള്ള ഹാൻഡ്സെറ്റാണിത്.
6.78 ഇഞ്ച് ഡിസ്പ്ലേയാണ് ടെക്നോ പോവ 7 ഫോണിലുള്ളത്. ഫുൾ HD+ റെസല്യൂഷനും LCD ഡിസ്പ്ലേയും സ്ക്രീനിനുണ്ട്. ഫോണിന് 144Hz റിഫ്രഷ് റേറ്റും ഹൈ ബ്രൈറ്റ്‌നെസ് മോഡിൽ (HBM) 900 നിറ്റ്സ് ബ്രൈറ്റ്നെസ്സും ഇതിനുണ്ട്.
ടെക്നോ പോവ 7 ഫോണിൽ ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് പ്രോസസറാണ് നൽകിയിട്ടുള്ളത്. ഇതിൽ 50MP പ്രൈമറി ഷൂട്ടറും സെക്കൻഡറി സെൻസറും നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13MP ഫ്രണ്ട് ക്യാമറയാണുള്ളത്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള HiOS 15 ആണ് ഫോണിലെ ഒഎസ്. 45W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന 6,000mAh ബാറ്ററി ഇതിലുണ്ട്. എന്നാൽ ഈ സ്മാർട്ഫോൺ വയർലെസ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നില്ല.
ടെക്നോ പോവ 7 പ്രോയിലും 6.78 ഇഞ്ച് ഡിസ്പ്ലേയാണ് വരുന്നത്. ഇതിൽ 1.5K AMOLED സ്ക്രീനാണ് കൊടുത്തിരിക്കുന്നത്. 144Hz റിഫ്രഷ് റേറ്റും 4,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും ഉണ്ട്. കോർണിംഗിന്റെ ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ സ്ക്രീനിനുണ്ട്. ഫോണിൽ സ്പ്ലാഷ് റെസിസ്റ്റൻസുള്ളതിനാൽ IP64 റേറ്റിങ്ങുണ്ട്.
മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് പ്രോസസറുണ്ട്. ഫോണിൽ 64MP സോണി IMX682 പ്രൈമറി ഷൂട്ടറുണ്ട്. ഇത് 4k 30fps വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്നു. 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസും ടെക്നോ പോവ 7-ലുണ്ട്. ഫോണിന് മുൻവശത്ത് 13MP ഫ്രണ്ട് ക്യാമറയുണ്ട്. 4കെ റെസല്യൂഷനിൽ വീഡിയോകൾ റെക്കോർഡിങ് ടെക്നോ പോവ 7-ലും സാധിക്കും.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള HiOS 15-ൽ ഇത് പ്രവർത്തിക്കുന്നു. ഒരു വർഷത്തെ OS അപ്‌ഡേറ്റും 2 വർഷത്തെ സെക്യൂരിറ്റി പാച്ചുകളും കമ്പനി ഓഫർ ചെയ്യുന്നു. 45W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ ടെക്നോ പോവ 7 സപ്പോർട്ട് ചെയ്യുന്നു. ഇതിന് 30W വയർലെസ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുണ്ട്. ഫോണിൽ 6,000mAh ബാറ്ററി കൊടുത്തിരിക്കുന്നു.
ടെക്നോ പോവ 7 രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. 8 ജിബി + 128 ജിബി സ്റ്റോറേജിന് 14,999 രൂപയാകുന്നു. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള സെറ്റിന് 15,999 രൂപയാകുന്നു. മാജിക് സിൽവർ, ഒയാസിസ് ഗ്രീൻ, ഗീക്ക് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാകും.
ടെക്നോ പോവ 7 പ്രോയ്ക്ക് രണ്ട് സ്റ്റോറേജ് വേരിയന്റുകളാണുള്ളത്. 8 ജിബി റാമും, 128 ജിബി സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റിന് 18,999 രൂപയാകുന്നു. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള സെറ്റിന് 19,999 രൂപയാകുന്നു. ഡയാൻമിക് ഗ്രേ, നിയോൺ സിയാൻ, ഗീക്ക് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ ലഭിക്കും.
ജൂലൈ 10 മുതൽ സ്മാർട്ഫോണിന്റെ വിൽപ്പന ആരംഭിക്കും. ഫ്ലിപ്കാർട്ട് വഴിയായിരിക്കും ഫോൺ പർച്ചേസിന് ലഭിക്കുക.