Dolby Atmos സപ്പോർട്ടും Triple ക്യാമറയും! പഴയ പോരായ്മകൾ പരിഹരിച്ച് പുതിയ Tecno Phantom Fold ഫോൺ എത്തി

Updated on 07-Dec-2024
HIGHLIGHTS

ഒരു ബുക്ക് തുറന്ന് മടക്കാവുന്ന തരത്തിൽ സ്റ്റൈലിഷ് ഡിസൈനിലാണ് ഫോൺ അവതരിപ്പിച്ചിട്ടുള്ളത്

Tecno Phantom V Fold 2 ഡിസംബർ 13 വിൽപ്പന ആരംഭിക്കുന്നു

സീരീസിലെ മുൻ മോഡലുകളിൽ ഉണ്ടായിരുന്ന പോരായ്മകൾ പരിഹരിച്ചാണ് പുത്തൻ ഫോൾഡ് ഫോണുകൾ എത്തിയത്

മടക്ക് ഫോണുകളിലേക്ക് ചൈനീസ് ഫോൺ നിർമാതാക്കളുടെ Tecno Phantom V Fold 2 5G എത്തി. സ്റ്റൈലിഷ് ഡിസൈനിലുള്ള ഫോൾഡ് ഫോണുകളാണ് വിപണിയിലെത്തിച്ചത്. താങ്ങാവുന്ന വിലയിൽ മികച്ച ഫീച്ചറുകൾ ഇതിൽ അവതരിപ്പിച്ചിട്ടുണ്ട്. സീരീസിലെ മുൻ മോഡലുകളിൽ ഉണ്ടായിരുന്ന പോരായ്മകൾ പരിഹരിച്ചാണ് പുത്തൻ ഫോൾഡ് ഫോണുകൾ എത്തിയത്.

Tecno Phantom V Fold 2 5G: സ്പെസിഫിക്കേഷൻ

ഒരു ബുക്ക് തുറന്ന് മടക്കാവുന്ന തരത്തിൽ സ്റ്റൈലിഷ് ഡിസൈനിലാണ് ടെക്നോ ഫോൾഡ് ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. ഇതിന്റെ മെയിൻ ഡിസ്പ്ലേ 2K+ റെസല്യൂഷനിൽ വരുന്നു. 7.85-ഇഞ്ച് വലിപ്പമാണ് ഇതിനുള്ളത്.

ഫോണിന്റെ കവർ ഡിസ്പ്ലേയ്ക്ക് 6.42-ഇഞ്ച് വലിപ്പമുണ്ട്. ഇതിന് ഫുൾ-HD+ AMOLED സ്ക്രീനാണ് നൽകിയിരിക്കുന്നത്. ടെക്നോ ഫാന്റം V Fold 2 5G 512GB സ്റ്റോറേജ് ഓപ്ഷനിലാണ് പുറത്തിറക്കിയത്. ഇതിന് 12ജിബി റാം സപ്പോർട്ടും വരുന്നു. ഫോണിന്റെ ആഗോള വേരിയന്റ് മീഡിയടെക് ഡൈമെൻസിറ്റി 9000+ ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള HiOS 14-ൽ ഇത് പ്രവർത്തിക്കുന്നു.

സ്റ്റൈലിഷ് ഡിസൈനിലുള്ള ഫോൾഡ് ഫോൺ

ഈ ഫോൾഡ് ഫോൺ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിലാണുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 50MP പ്രൈമറി സെൻസർ ഉണ്ട്. 2x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുള്ള 50MP പോർട്രെയ്റ്റ് ലെൻസുമുണ്ട്. 50MP അൾട്രാ വൈഡ് ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾക്കായി ഫോണിൽ രണ്ട് 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറ നൽകിയിരിക്കുന്നു.

Also Read: 50MP+50MP+64MP iQOO 12 വാങ്ങാൻ പറ്റിയ സമയം! 50000 രൂപയ്ക്ക് താഴെ വിലയെത്തി, 3367 രൂപയുടെ EMI ഓഫറും

70W വയർഡും 15W വയർലെസ് ഫാസ്റ്റ് ചാർജിംഗും ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ 5,750mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്. ഡോൾബി അറ്റ്‌മോസ് സ്പീക്കർ സപ്പോർട്ടുള്ളതിനാൽ ഗംഭീരമായ ഓഡിയോ എക്സ്പീരിയൻസ് ലഭിക്കും. GNSS കണക്റ്റിവിറ്റി ഈ സ്മാർട്ഫോണിലുണ്ട്. സാംസങ്ങിന്റെ എസ് പെൻ പോലെ, ഫാന്റം വി പെൻ ഇതിൽ ഉപയോഗിക്കാം. AI- പവർഡ് ഇമേജിംഗ് ടൂളുകളെയും ഫോൺ പിന്തുണയ്ക്കുന്നു.

Phantom V Fold 2 5G: വില

ഫാന്റം V ഫോൾഡ് 2 എന്ന മടക്ക് ഫോണിന്റെ വില 79,999 രൂപയിൽ ആരംഭിക്കുന്നു. ഇത് ഓഫറുകൾ ഉൾപ്പെടെയുള്ള പ്രത്യേക ലോഞ്ച് വിലയാണ്. ഡിസംബർ 13 മുതലാണ് ഫോണിന്റെ വിൽപ്പന നടക്കുന്നത്. സ്റ്റൈലിഷ് മടക്ക് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ പരിമിതകാലത്തേക്കുള്ള ലോഞ്ച് ഓഫർ മിസ്സാക്കണ്ട. Amazon വഴിയായിരിക്കും ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :