ഐഫോൺ 17 TATA Sale: iPhone 17, iPhone Air, iPhone 17 Pro, iPhone 17 Pro Max എന്നീ ഫോണുകളുടെ വിൽപ്പന ഇന്ന് തുടങ്ങുന്നു. ലോകമൊട്ടാകെ ഇന്നാണ് ഐഫോൺ 17 സീരീസിന്റെ ആദ്യ വിൽപ്പന. ഇന്ത്യയിലും ഹാൻഡ്സെറ്റിന്റെ സെയിൽ ആരംഭിക്കുകയാണ്. അതും ഓൺലൈനിലും ഓഫ് ലൈനിലും ഐഫോൺ 17 സീരീസ് വിൽപ്പനയുണ്ട്.
ഇന്ത്യയിലെ 206 നഗരങ്ങളിലുള്ള 574 ക്രോമ സ്റ്റോറുകളിലൂടെയും ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഐഫോൺ 17 വാങ്ങാം. അതുപോലെ റീട്ടെയിലർ പ്രീ-ഓർഡറുകളും TATA കമ്പനിയായ ക്രോമ സ്വീകരിക്കുന്നു. പേയ്‌മെന്റ് സമയത്ത് ക്രോമ 6,000 രൂപ തൽക്ഷണ കിഴിവ് ഓഫർ ചെയ്യുന്നു.
ഫോണുകൾക്ക് ആറ് മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാകും. ക്രോമ സൈറ്റിൽ ഐഫോൺ 17 പ്രോ ഫോണുകൾക്കും ഗംഭീര ഇളവുകൾ അനുവദിക്കുന്നുണ്ട്.
ആകർഷകമായ ബാങ്ക് ഡിസ്കൌണ്ടുകൾ ക്രോമയിലൂടെ സ്വന്തമാക്കാവുന്നതാണ്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിൽ 4000 രൂപ തൽക്ഷണ കിഴിവ് ലഭിക്കുന്നു. എസ്‌ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡിൽ 4000 രൂപ തൽക്ഷണ കിഴിവും നേടാം. ടാറ്റ Neu HDFC Bank Credit കാർഡുകൾക്കും ഓഫറുണ്ട്.
ഇതിന് പുറമെ 6 മാസത്തേക്കും, 12 മാസത്തേക്കും നോ-കോസ്റ്റ് ഇഎംഐ ഡീലും ക്രോമ തരുന്നു. 4000 രൂപ വരെയാണ് ഐഫോൺ 17 പ്രോയ്ക്ക് ലഭിക്കുന്ന ഇളവ്. ഈ പറഞ്ഞ ബാങ്ക് ഡിസ്കൌണ്ട് ഐഫോൺ 17 പ്രോ, പ്രോ മാക്സ് ഫോണുകൾക്ക് ബാധകമാണ്.
ഐഫോൺ 17 ബേസിക് മോഡൽ: Rs 82,900
ഐഫോൺ എയർ: Rs 119,900
ഐഫോൺ 17 പ്രോ: Rs 134,900
ഐഫോൺ 17 പ്രോ മാക്സ്: Rs 149,900
ക്രോമയ്ക്ക് പുറമെ വിജയ് സെയിൽസ്, ഫ്ലിപ്കാർട്ട്, ആമസോൺ പോലുള്ള സൈറ്റുകളിലും ഓൺലൈനായി ഐഫോൺ പർച്ചേസ് ചെയ്യാം. ഐഫോൺ 17 സീരീസുകൾ റീട്ടെയിൽ ഷോപ്പുകളിലും ആപ്പിളിന്റെ രാജ്യത്തെ നാല് സ്റ്റോറുകളിലും ലഭ്യമാണ്.
ഐഫോൺ 17: 48MP ഫ്യൂഷൻ മെയിൻ ക്യാമറ+ 48MP ഫ്യൂഷൻ അൾട്രാ വൈഡ് ക്യാമറ. 18MP സെന്റർ സ്റ്റേജ് ഫ്രണ്ട് ക്യാമറ
ഐഫോൺ എയർ: 8MP ഫ്യൂഷൻ ക്യാമറ (ഒരൊറ്റ റിയർ ക്യാമറ മാത്രം). 18MP സെന്റർ സ്റ്റേജ് ഫ്രണ്ട് ക്യാമറ
ഐഫോൺ 17 പ്രോ: പിൻവശത്തെ മൂന്ന് ക്യാമറകളും 48MP ആണ്. 18MP സെന്റർ സ്റ്റേജ് ഫ്രണ്ട് ക്യാമറ.
ഐഫോൺ 17 പ്രോ മാക്സ്: 48MP പ്രൈമറി ക്യാമറ+ 48MP ഫ്യൂഷൻ അൾട്രാ വൈഡ് ക്യാമറ+ 48MP ഫ്യൂഷൻ ടെലിഫോട്ടോ ക്യാമറ. 18MP സെന്റർ സ്റ്റേജ് ഫ്രണ്ട് ക്യാമറ.