6999 രൂപയ്ക്കു Swipe എലയിറ്റ് പ്ലസ്‌ സ്മാർട്ട്‌ ഫോണുകൾ

HIGHLIGHTS

ജൂൺ 6 മുതൽ ഫ്ലിപ്പ് കാർട്ടിൽ

 Swipe ന്റെ ഏറ്റവും പുതിയ മോഡൽ എലയിറ്റ് പ്ലസ്‌ ഉടൻ വിപണിയിൽ എത്തുന്നു .ഒരുപാടു സവിശേഷതകൾ ഉള്ള ഒരു സ്മാർട്ട്‌ ഫോൺ ആണിത്.ഇതിന്റെ വില എന്ന് പറയുന്നത് 6999 രൂപയാണ് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .5 ഇഞ്ച്‌ HD ഡിസ്പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .Qualcomm Snapdragon 615 പ്രോസസ്സറിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .2 ജിബി റാം ,16 ജിബി മെമ്മറി സ്റ്റൊറെജും ഇതിനു മികച്ച പിന്തുണ നല്ക്കുന്നു .100 ജിബി വരെ ഇതിന്റെ മെമ്മറി വർധിപ്പിക്കാം .ഇനി ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ 13 മെഗാ പിക്സൽ പിൻ ക്യാമറയും , 8 മെഗാ പിക്സൽ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .3050 mAh മികച്ച ബാറ്ററി ലൈഫും ഇതിനുണ്ട് .6999 രൂപയ്ക്കു വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട്‌ ഫോൺ തന്നെയാണിത് .ജൂൺ 6 മുതൽ ഓൺലൈൻ ഷോപ്പിംഗ്‌ വെബ്‌ സൈറ്റ് ആയ ഫ്ലിപ്പ് കാർട്ട് വഴി നിങ്ങൾക്ക് ഈ സ്മാർട്ട്‌ ഫോൺ സ്വന്തമാക്കാവുന്നതാണ് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :