iPhone SE 4
പുതുപുത്തൻ ഡിസൈനും നവീകരിച്ച ക്യാമറയുമായി iPhone SE 4 Launch എത്തി. ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടിയുള്ള ഐഫോൺ ഇന്ന് ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷ. ആപ്പിൾ ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരുത്താനുണ്ട്. A18 ചിപ്പ് ഉൾക്കൊള്ളുന്ന iPhone SE 4 ലോഞ്ചിന്റെ ലൈവ് സ്ട്രീമിങ്ങും വിലയും ഫീച്ചറുകളും മനസിലാക്കാം.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന iPhone SE 4 ഫെബ്രുവരി 19-ന് ലോഞ്ച് ചെയ്യുമെന്നാണ് അറിയിപ്പ്. ചിലപ്പോൾ ഇത് ഐഫോൺ 16e എന്ന പേരിലായിരിക്കും വരുന്നത്. ഫോണിന്റെ ലോഞ്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പുതിയ SE മോഡൽ ഇന്ന് തന്നെ എത്തുമെന്നത് ഏറെക്കുറേ ശരിയാണ്.
ഈ SE 4-നൊപ്പം, പുതിയ MacBook Air ആപ്പിൾ അവതരിപ്പിച്ചേക്കും. പുതിയ M4 ചിപ്പ് ഫീച്ചർ ചെയ്യുന്ന മാക്ബുക്കായിരിക്കും ഇത്.
മെലിഞ്ഞ ബെസലുകളും ഫേസ് ഐഡിയുമായിരിക്കും ഇതിലുണ്ടാകുക. എന്നുവച്ചാൽ പഴയ ടച്ച് ഐഡി ഹോം ബട്ടണിൽ നിന്ന് ആപ്പിൾ മാറ്റി ചിന്തിക്കുന്നു. ഫോണിന് 6.1 ഇഞ്ച് OLED ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ തൊട്ടുമുമ്പ് വന്ന എസ്ഇ ഫോണിന്റെ 4.7 ഇഞ്ച് LCD സ്‌ക്രീനിൽ നിന്ന് വലിപ്പം കൂടുതലാണ്.
48MP റിയർ ക്യാമറ ഫീച്ചർ ചെയ്യുമെന്ന് ചില ഗോസിപ്പുകളുണ്ട്. എന്നാൽ മുൻ SE മോഡലുകളിൽ ഇത് 12MP സെൻസറായിരുന്നു. ഈ ഫോണിൽ ശക്തമായ പ്രോസസറായ A18 ചിപ്‌സെറ്റും നൽകുമെന്നാണ് അറിയാൻ സാധിക്കുന്നത്.
പവർഫുൾ ഹാർഡ് വെയർ നൽകുന്നുണ്ടെങ്കിലും വില വളരെ കൂടുതലാകില്ല. 50,000 രൂപയായിരിക്കും ഫോണിന് ഇന്ത്യയിൽ വിലയാകുക. 2000 ദിർഹമായിരിക്കും ദുബൈയിൽ വിലയാകുന്നത്. ഇന്ത്യൻ മൂല്യത്തിൽ 47,337 രൂപയ്ക്ക് അടുത്തെന്ന് പറയാം. അമേരിക്കയിൽ ഇതിന് $500 വിലയായേക്കും. ഇന്ത്യൻ മൂല്യത്തിൽ ഡോളറിനെ മാറ്റിയാൽ 43,435 രൂപയെന്ന് പറയാം.
പസഫിക് സമയം രാവിലെ 10 മണിയ്ക്ക് ഇത് ആരംഭിക്കുമെന്നാണ് ചില സൂചനകൾ.
ഇന്ത്യൻ സമയത്തിൽ 11:30 PM ആകുമെന്ന് കണക്കാക്കാം.
ദുബായ് – 10:00 PM GST
യുഎസ്എ – 10:00 AM PT / 1:00 PM ET
യുകെ – 6:00 PM GMT
ഓസ്‌ട്രേലിയ – പ്രദേശത്തിനനുസരിച്ച് സമയം വ്യത്യാസപ്പെടുന്നു
പാകിസ്ഥാൻ – 11:00 PM PKT
ഫ്രാൻസ് (യൂറോപ്പ്) – 7:00 PM CET
Also Read: iPhone 16 Pro Max പകരക്കാർ, അതും പറ്റുന്ന വിലയിൽ! Best Phones ഇവരാണ്…