iQOO Z10R smartphone
First Day Sale: 5700mAh പവർഫുൾ iQOO Z10R വാങ്ങാനുള്ള സമയമായി. ഇന്ത്യയിൽ ജൂലൈ 24-ന് പുറത്തിറങ്ങിയ സ്റ്റൈലിഷ് ഹാൻഡ്സെറ്റാണിത്. മൂൺസ്റ്റോൺ, അക്വാമറൈൻ കളറുകളിലാണ് ഐഖൂ Z10R ഇന്ത്യയിൽ പ്രവേശിച്ചത്. ഇപ്പോഴിതാ New iqoo 5g ഫോണിന്റെ വിൽപ്പന ഇന്ത്യയിൽ ആരംഭിക്കുന്നു.
മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളാണ് ഫോണിനുള്ളത്. 8GB + 128GB മോഡലാണ് കുറഞ്ഞ വേരിയന്റ്. 8GB + 256GB, 12GB + 256GB സ്റ്റോറേജുള്ള മറ്റ് രണ്ട് സ്റ്റോറേജ് ഫോണുകൾ കൂടിയുണ്ട്.
8ജിബി, 128ജിബി ഫോണിന്റെ ഇന്ത്യയിലെ വില 19,499 രൂപയാണ്. 256GB സ്റ്റോറേജുള്ള ഇതേ റാം ഫോണിന് 21,499 രൂപയാണ് വില. ടോപ് വേരിയന്റ് 23,499 രൂപയുടേതാണ്. എന്നാൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ആരംഭിക്കുന്ന വിൽപ്പനയിൽ കുറഞ്ഞ വിലയ്ക്ക് ഐഖൂ ലഭ്യമാകും.
ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ബോണസായും 2000 രൂപയുടെ കിഴിവുണ്ട്. ഈ ഓഫറിലൂടെയാണ് ഫോണിന്റെ വില 17000 രൂപയ്ക്കും 22000 രൂപയ്ക്കും ഇടയിലാകും. HDFC, ആക്സിസ് ബാങ്ക് കാർഡുകൾക്കാണ് ഓഫർ ബാധകമാകുന്നത്.
8GB + 128GB: 17499 രൂപ
8GB + 256GB: 19499 രൂപ
12GB + 256GB: 21499 രൂപ
ഇതിന് പുറമെ 6 മാസം നീളുന്ന നോ-കോസ്റ്റ് EMI ഓപ്ഷനുമുണ്ട്. ആമസോൺ വഴിയും ഐഖൂവിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയുമാണ് വിൽപ്പന.
6.77 ഇഞ്ച് വലുപ്പമുള്ള ഫുൾ HD+ AMOLED ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 120Hz റിഫ്രഷ് റേറ്റും 1800 nits വരെ പീക്ക് ബ്രൈറ്റ്നസ്സുമുണ്ട്. സ്കോട്ട് Xensation ആൽഫ ഗ്ലാസിലാണ് ഫോൺ സംരക്ഷിച്ചിരിക്കുന്നത്.
മീഡിയാടെക് ഡൈമൻസിറ്റി 7400 4nm പ്രോസസറാണ് ഇതിന് പെർഫോമൻസ് നൽകുന്നത്. മാലി G615 MC2 GPU കൊടുത്തിട്ടുള്ളതിനാൽ ഗ്രാഫിക്സ് കൈകാര്യം ചെയ്യുന്നതിലും സ്പീഡാണ്. 8ജിബി വരെ റാം ഓപ്ഷനുള്ള ഹാൻഡ്സെറ്റാണിത്. എന്നാൽ ഐഖൂ Z10R-ന് എക്സ്പാൻഡബിൾ സ്റ്റോറേജ് സംവിധാനമില്ല.
ഈ പുതിയ 5ജി സെറ്റിലുള്ളത് 5700mAh വലിയ ബാറ്ററിയാണ്. ഇത് 44W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Funtouch OS 15 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.
ഡ്യുവൽ റിയർ ക്യാമറയും, 4K 30fps വീഡിയോ റെക്കോർഡിങ്ങുമുള്ളതാണ് ഫോട്ടോഗ്രാഫി സിസ്റ്റം. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനെ പിന്തുണയ്ക്കുന്ന, 50MP Sony IMX882 പ്രധാന ക്യാമറയുണ്ട്. 2MP Bokeh സെൻസറും ഇതിൽ നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP ഫ്രണ്ട് ക്യാമറയാണുള്ളത്. ഇത് 4K 30fps വീഡിയോ റെക്കോർഡിങ്ങിനെ സപ്പോർട്ട് ചെയ്യുന്നതാണ്.
ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് ഐഖൂ Z10R-ലുള്ളത്. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളുള്ളതിനാൽ, ഓഡിയോ സിസ്റ്റവും മികച്ചതാണ്. IP68/IP69 റേറ്റിങ്ങുണ്ട്. 5G SA/NSA, 4ജി 4G VoLTE കണക്ഷനുകളെ ഫോൺ പിന്തുണയ്ക്കും. ഇതിൽ വയർലെസ് കണക്റ്റിവിറ്റിയ്ക്കായി, Wi-Fi 6 802.11 ax, ബ്ലൂടൂത്ത് 5.4, GPS/GLONASS ഫീച്ചറുകളും നൽകിയിരിക്കുന്നു. യുഎസ്ബി ടൈപ്പ് സി 2.0 വയേർഡ് ചാർജിങ്ങും ഫോണിൽ സാധ്യമാണ്.
Also Read: 9340mAh ബാറ്ററി, 11 ഇഞ്ച് FHD+ ഡിസ്പ്ലേ OnePlus Pad Lite ഇന്ത്യക്കാർക്കായി എത്തിപ്പോയി