Oppo F31 Pro Plus 5G, Oppo F31 Pro Plus price in India, Oppo F31 Pro Plus launch,
Oppo F31 Pro Plus 5G Launched: പവർഫുൾ ബാറ്ററിയുള്ള ഓപ്പോ സ്മാർട്ഫോൺ ഇന്ത്യയിൽ പുറത്തിറങ്ങി. ഓപ്പോ F31 5G, ഓപ്പോ F31 പ്രോ 5ജി എന്നിവയ്ക്കൊപ്പമാണ് എഫ്31 പ്രോ പ്ലസ് ഹാൻഡ്സെറ്റും എത്തിയത്. സീരീസിലെ ഏറ്റവും മുന്തിയ സ്മാർട്ഫോണാണ് F31 പ്രോ പ്ലസ്സിലുള്ളത്. 30000 രൂപയ്ക്കും മുകളിലാണ് ഈ ഫോണിന് വിലയാകുക.
6.8-ഇഞ്ച് അൾട്രാ-സ്ലിം ഡിസ്‌പ്ലേയാണ് ഈ ഓപ്പോ ഫോണിലുള്ളത്. ഹാൻഡ്സെറ്റിന് ഫ്ലാറ്റ് AMOLED ഡിസ്‌പ്ലേ നൽകിയിരിക്കുന്നു. ഫോണിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റുമുണ്ട്.
ഇതിൽ ഓപ്പോ കൊടുത്തിട്ടുള്ളത് ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 പ്രോസസറാണ്. 12GB വരെ LPDDR4X റാം സപ്പോർട്ട് ഫോണിനുണ്ട്. ഇതിന് 256GB വരെ UFS 3.1 സ്റ്റോറേജ് കപ്പാസിറ്റിയും ലഭിക്കും.
ഈ പ്രോ പ്ലസ് ഫോണിലുള്ളത് ഡ്യുവൽ റിയർ ക്യാമറയാണ്. ഇതിൽ 50MP + 2MP എന്നീ രണ്ട് റിയർ ക്യാമറയുമുണ്ട്. ഫോണിൽ 32MP സെൽഫി സെൻസറും നൽകിയിട്ടുണ്ട്. 7000mAh ബാറ്ററിയാണ് ഓപ്പോ എഫ്31 പ്രോ പ്ലസ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 80W SUPERVOOC ഫ്ലാഷ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. സ്മാർട്ഫോൺ റിവേഴ്‌സ് ചാർജിംഗ്, ബൈപാസ് ചാർജിംഗ് സപ്പോർട്ടും തരുന്നു.
ഓപ്പോയുടെ ഈ പ്രീമിയം സെറ്റിലുള്ളത് ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15 ഒസ്സാണുള്ളത്. ഇതിന് 2 വർഷത്തെ OS അപ്‌ഡേറ്റുകളും 3 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ലഭിക്കും.
എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം അലോയ് ഫ്രെയിമിലാണ് ഇത് നിർമിച്ചിരിക്കുന്നത്. IP66, IP68, IP69 റേറ്റിങ്ങുള്ള ഫോണാണ് ഓപ്പോ എഫ്31 പ്രോ പ്ലസ്. ഇതിന് AGC DT-STAR D പ്ലസ്, MIL-STD-810H-2022 ഗ്രേഡ് സർട്ടിഫിക്കേഷനുണ്ട്. AI വോയ്‌സ്‌സ്‌ക്രൈബ്, AI കോൾ അസിസ്റ്റന്റ്, AI എഡിറ്റർ 2.0, AI അൺബ്ലർ, AI ഇറേസർ 2.0), AI ലിങ്ക്ബൂസ്റ്റ് 3.0, AI വോയ്സ്സ്ക്രൈബ് തുടങ്ങിയ എഐ ഫീച്ചറുകൾ ഫോണിൽ ലഭിക്കും.
8 ജിബി റാമും, 256 ജിബി സ്റ്റോറേജുമുള്ളതാണ് കുറഞ്ഞ വേരിയന്റ്. ഇതിന് 32,999 രൂപയാണ് വിലയാകുന്നത്. ഇതിന് 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ടോപ് വേരിയന്റുണ്ട്. ഈ ഓപ്പോ ഫോണിന് 34,999 രൂപയാകുന്നു. ഹിമാലയൻ വൈറ്റ്, ജെംസ്റ്റോൺ ബ്ലൂ, ഫെസ്റ്റിവൽ പിങ്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഓപ്പോ എഫ്31 പ്രോ പ്ലസ് ലഭ്യമാകുന്നു.
ആമസോൺ, ഫ്ലിപ്കാർട്ട്, ഓപ്പോ ഇ സ്റ്റോറുകളിലൂടെ ഓപ്പോ പ്രോ പ്ലസ് വിൽക്കുന്നു. രാജ്യത്തെ റീട്ടെയിൽ സ്റ്റോറുകളിലും ഹാൻഡ്സെറ്റി വിൽക്കുന്നതാണ്. സെപ്തംബർ 19 മുതലാണ് ഓപ്പോ എഫ്31 പ്രോ പ്ലസ് വിൽപ്പന ആരംഭിക്കുന്നത്.
ആദ്യ വിൽപ്പനയിൽ ആകർഷകമായ ലോഞ്ച് ഓഫറും ലഭിക്കുന്നു. എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര ബാങ്കുകളുടെ തെരഞ്ഞെടുത്ത കാർഡുകൾക്ക് 10 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കും. ഇതിന് പുറമെ സ്മാർട്ഫോണിന് 10 ശതമാനം വരെ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും. ലിക്വിഡ് ഡാമേജ് ഉൾപ്പെടെ പെട്ടെന്നുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് 180 ദിവസത്തെ സൗജന്യ പരിരക്ഷ ലഭിക്കും.
Also Read: iPhone 15 Free! Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഐഫോൺ 15 Win ചെയ്യാം, വളരെ സിമ്പിളായി…