Special Offer: 8000 രൂപ കിഴിവിൽ iPhone 16 Plus, 4000 രൂപ ബാങ്ക് ഓഫറും!

Updated on 09-Jun-2025
HIGHLIGHTS

Apple WWDC 2025 സമ്മേളനം ഇന്ന് രാവിലെ 10.30-ന് ആരംഭിക്കുകയാണ്

ഇവന്റിന് മുന്നേ ആപ്പിളിന്റെ പുതിയ പ്ലസ് വേരിയന്റിന് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ്

ആമസോണിലും ഫ്ലിപ്കാർട്ടിലും ലഭിക്കാത്ത ഓഫറാണ് വിജയ് സെയിൽസ് അനുവദിച്ചിരിക്കുന്നത്

Special Offer: 128ജിബി സ്റ്റോറേജുള്ള iPhone 16 Plus നിങ്ങൾക്ക് വിലക്കിഴിവിൽ പർച്ചേസ് ചെയ്യാം. Apple WWDC 2025 സമ്മേളനം ഇന്ന് രാവിലെ 10.30-ന് ആരംഭിക്കുകയാണ്. iOS 26, എഐ ഹെൽത്ത് ചാറ്റ്ബോട്ട് തുടങ്ങി നിരവധി പുത്തൻ അപ്ഡേറ്റുകൾ ഇന്നത്തെ ആപ്പിൾ ഇവന്റിൽ അവതരിപ്പിക്കും. ഐഫോൺ 17 എയറിന്റെ ടീസറുകളോ ഫസ്റ്റ് ലുക്കോ ഇന്ന് പ്രതീക്ഷിക്കാം. എന്നാൽ ഈ മെഗാ ഇവന്റിന് മുന്നേ ആപ്പിളിന്റെ പുതിയ പ്ലസ് വേരിയന്റിന് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ്.

iPhone 16 Plus ഓഫർ

ആപ്പിൾ ഐഫോൺ 16 പ്ലസ് ഇന്ത്യയിൽ പുറത്തിറക്കിയത് 89,900 രൂപയ്ക്കാണ്. എന്നാൽ 9 ശതമാനം കിഴിവിൽ വിജയ് സെയിൽസിൽ നിന്ന് ഐഫോൺ 16 പ്ലസ് വാങ്ങാം. ആമസോണിലും ഫ്ലിപ്കാർട്ടിലും ലഭിക്കാത്ത ഓഫറാണ് വിജയ് സെയിൽസ് അനുവദിച്ചിരിക്കുന്നത്.

വിജയ് സെയിൽസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇത് 81,990 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. എന്നുവച്ചാൽ ഒറ്റയടിക്ക് കുറഞ്ഞത് 7,910 രൂപയാണ്. ഓഫർ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. ആകർഷകമായ ബാങ്ക് ഓഫറുകളിലൂടെ കൂടുതൽ ഇളവ് നേടാനാകും.

ഐസിഐസിഐ, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി, ആക്സിസ്, കൊടക് കാർഡുകളിലൂടെയുള്ള പേയ്മെന്റിന് 4000 രൂപ കിഴിവ് ലഭിക്കും. 24 മാസത്തേക്ക് തവണ തവണയായി 3,818 രൂപ അടച്ച് ഐഫോൺ 16 പ്ലസ് വാങ്ങാനാകും. വിജയ് സെയിൽസ് എക്സ്ചേഞ്ച് ഡീലും സ്മാർട്ഫോണിന് നൽകുന്നുണ്ട്.

ഐഫോൺ 16 പ്ലസ്: സ്പെസിഫിക്കേഷൻ

ഡിസ്പ്ലേ: 6.7 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED സ്‌ക്രീനാണ് ഐഫോൺ 16 പ്ലസ്സിലുള്ളത്.

പ്രോസസർ: ഇത് ഏറ്റവും പുതിയ ഐഫോൺ 16 സീരീസിലുൾപ്പെടുന്ന പ്രീമിയം സെറ്റാണ്. സ്മാർട്ട്‌ഫോണിനുള്ളിൽ ആപ്പിളിന്റെ A18 ചിപ്‌സെറ്റാണ് നൽകിയിട്ടുള്ളത്. അതിനാൽ എല്ലാ ആപ്പിൾ ഇന്റലിജൻസ് ഫങ്ഷനും ഇതിൽ സപ്പോർട്ട് ചെയ്യുന്നു. 5 കോർ GPU-മായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു.

ക്യാമറ: ഐഫോൺ 16 പ്ലസിൽ രണ്ട് ക്യാമറയാണുള്ളത്. 48MP പ്രൈമറി ക്യാമറയും 12MP അൾട്രാവൈഡ് ലെൻസും ഡ്യുവൽ റിയർ ക്യാമറ യൂണിറ്റിലുണ്ട്. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി 12-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.

ഡ്യൂറബിലിറ്റി: അലുമിനിയം ഫ്രെയിമും IP68 റേറ്റിങ്ങുമുള്ള സ്മാർട്ഫോണാണിത്. സ്പ്ലാഷ്, വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കാൻ IP68 റേറ്റിങ്ങിലൂടെ സാധിക്കും.

ഒഎസ്: ഈ പ്രീമിയം ഹാൻഡ്സെറ്റിൽ iOS 18 സോഫ്റ്റ് വെയറാണ് കൊടുത്തിട്ടുള്ളത്.

ബാറ്ററി: മാഗ്സേഫ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. 25W ഫാസ്റ്റ് ചാർജിങ് ഐഫോൺ 16 പ്ലസ്സിൽ സാധ്യമാണ്.

മറ്റ് ഫീച്ചറുകൾ: ആപ്പിൾ ഇന്റലിജൻസ്, ആക്ഷൻ ബട്ടൺ, ക്രാഷ് ഡിറ്റക്ഷൻ ഫീച്ചറുകൾ ഫോണിൽ ലഭിക്കും.

Also Read: എന്താണ് Apple WWDC ഇവന്റ്? iOS 26, AI ഹെൽത്ത് ചാറ്റ്ബോട്ടിനൊപ്പം iPhone 17 എയറും വരുമോ?

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :