iQOO 13 Launch ഉടൻ! Sony IMX921 സെൻസർ ഫ്ലാഗ്ഷിപ്പ് ഫോൺ എന്ന് ഇന്ത്യയിലേക്ക്?

Updated on 07-Nov-2024
HIGHLIGHTS

2024-നെ യാത്രയാക്കുന്ന വേളയിൽ ടെക് ലോകം കാത്തിരിക്കുന്നത് iQOO 13 5G-യ്ക്കായാണ്

വർഷാവസാനമായെങ്കിലും ഇന്ത്യക്കാരുടെ പൾസ് അറിഞ്ഞ ഐക്യൂ ഫ്ലാഗ്ഷിപ്പ് വരികയാണ്

Amazon India-യും ഫോൺ തങ്ങളുടെ സൈറ്റിൽ ലിസ്റ്റ് ചെയ്തു

iQOO 13 ഒടുവിൽ എത്തുകയായി. 2024-നെ യാത്രയാക്കുന്ന വേളയിൽ ടെക് ലോകം കാത്തിരിക്കുന്നത് ഐക്യൂ 13 5Gയ്ക്കായാണ്. വർഷാവസാനമായെങ്കിലും ഇന്ത്യക്കാരുടെ പൾസ് അറിഞ്ഞ ഐക്യൂ ഫ്ലാഗ്ഷിപ്പ് വരികയാണ്.

iQOO 13 Launch ഇന്ത്യയിൽ എപ്പോൾ?

ചൈനയിൽ കുറച്ച് ദിവസങ്ങൾക്ക് മുന്നേ ഫോൺ അവതരിപ്പിച്ചു. എന്നാൽ iQOO 13 ഇന്ത്യയിൽ എപ്പോഴായിരിക്കും എന്ന് വ്യക്തമാക്കിയിട്ടില്ലായിരുന്നു. ചിലപ്പോൾ നവംബറിൽ തന്നെ എത്തുമെന്നായിരുന്നു ഊഹാപോഹങ്ങൾ. എന്നാൽ ഐക്യൂ എപ്പോൾ വരുമെന്ന് കമ്പനി തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. കൂടാതെ, Amazon India-യും ഫോൺ തങ്ങളുടെ സൈറ്റിൽ ലിസ്റ്റ് ചെയ്തു.

ഏറ്റവും പുതിയ അറിയിപ്പിൽ ഐക്യൂ 13 ഡിസംബറിൽ പുറത്തിറക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. വരും ആഴ്ചകളിൽ കൃത്യമായ തീയതി കമ്പനി വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയിലെ യുവാക്കളുടെ ഹരമാണ് ഐക്യൂവിന്റെ 11, 12 തുടങ്ങിയ ഫ്ലാഗ്ഷിപ്പുകൾ. ഇനി ഐക്യൂ 13 വന്നാലും വിപണി ഫോണിനെ കൈവിടില്ല.

iQOO 13 ലോഞ്ച് ഉടൻ!

iQOO 13 Snapdragon പെർഫോമൻസ്

കാത്തിരിക്കുന്ന ഫ്ലാഗ്ഷിപ്പിൽ Snapdragon 8 Elite SoC ആണ് ഉൾപ്പെടുത്തുന്നത്. ഈയിടെ അവതരിപ്പിച്ച, ഏറ്റവും വേഗതയേറിയ ക്വാൽകോം പ്രോസസറാണിത്. realme GT 7 Pro അവതരിപ്പിക്കുന്നതും ഇതേ പ്രോസസറാണ്. ഇനി ഐക്യൂവിന്റെ BMW വേർഷനിൽ വരെ ഈ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് സോക് പ്രതീക്ഷിക്കാവുന്നതാണ്.

വരാനിരിക്കുന്ന വമ്പൻ ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പായ Samsung Galaxy S25 Ultra-യും ഇത് തന്നെയാണ് ഉൾപ്പെടുത്തുന്നത്. എന്നാൽ സാംസങ് ലോഞ്ചിന് അടുത്ത വർഷമാകും. എന്നാലോ ഈ വർഷം തന്നെ ഐക്യൂ 13 മിന്നൽ വേഗത്തിലുള്ള പ്രോസസറുമായി എത്തുന്നു.

ഐക്യൂ സൂചിപ്പിച്ച ഫീച്ചറുകൾ

ഈ പ്രീമിയം ഹാൻഡ് സെറ്റിൽ മികവുറ്റ ക്യാമറ പെർഫോമൻസുണ്ടാകും. സോണി IMX921 സെൻസർ ആയിരിക്കും മെയിൻ സെൻസറിലുണ്ടാകുക. ഇതിന് 50-മെഗാപിക്സൽ പ്രൈമറി ക്യാമറ നൽകുന്നുണ്ട്. 50MP അൾട്രാ-വൈഡ് ആംഗിൾ, 50MP ടെലിഫോട്ടോ ക്യാമറയും ചേർക്കുന്നു. ഹാലോ ലൈറ്റ് ക്യാമറ ഡെക്കോയ്ക്ക് ചുറ്റും സെറ്റ് ചെയ്യുമെന്നാണ് സൂചന.

ഫോൺ 6150mAh മൂന്നാം തലമുറ സിലിക്കൺ കാർബൺ ബാറ്ററിയിലാണ് വരുന്നത്. ഇത് 30 മിനിറ്റിനുള്ളിൽ 100% വരെ ചാർജ് ചെയ്യാൻ കഴിയുന്ന ഫോണാണ്. അതുപോലെ ഐക്യൂ 13 120W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യും.

Also Read: New flgaship phone: എന്തുകൊണ്ട് OnePlus 13? ഇഷ്ടമാകാൻ 10 കാരണങ്ങൾ…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :