vivo Y300 5G Smartphone Flipkart Deal
നിങ്ങൾക്ക് വേണ്ടത് എല്ലാം തികഞ്ഞൊരു 5G സ്മാർട്ഫോൺ അല്ലേ? എങ്കിൽ Vivo 5G മിഡ് റേഞ്ചിലുള്ള ഈ സ്മാർട്ഫോൺ തന്നെ വാങ്ങാം. ആമസോണിൽ തൽക്കാലം ഫോൺ ലഭ്യമല്ല. എന്നാൽ Flipkart ഹാൻഡ്സെറ്റിനായി ഗംഭീര ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ്.
മികച്ച പെർഫോമൻസ്, 32 മെഗാപിക്സൽ സെൽഫി ക്യാമറയുമുള്ള ഫോണാണിത്. സ്റ്റൈലിലും ഇത് വിട്ടുവീഴ്ച ചെയ്യുന്നില്ല. വിവോ വൈ300 ജി ഫോണിനാണ് ഇളവ്. എന്താണ് ഫ്ലിപ്കാർട്ടിലെ ഡീൽ എന്ന് നോക്കിയാലോ?
Also read: Best Phones Under 20000
8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വിവോ ഹാൻഡ്സെറ്റാണിത്. ഇതിന്റെ ലോഞ്ച് വില 26,999 രൂപയാണ്. ആമസോണിൽ നിലവിൽ വിവോ വൈ300 ലഭ്യമല്ല. എന്നാൽ ഫ്ലിപ്കാർട്ടിൽ ഈ വേരിയന്റിന് 27 ശതമാനം ഇൻസ്റ്റന്റ് കിഴിവും ആകർഷകമായ ബാങ്ക് ഓഫറും അനുവദിച്ചിട്ടുണ്ട്.
ഇങ്ങനെ ടൈറ്റാനിയം സിൽവർ കളറിലുള്ള വിവോ സ്മാർട്ഫോൺ 19,674 രൂപയ്ക്ക് ലഭിക്കും. ഇനി നിങ്ങൾ ബാങ്ക് ഓഫർ കൂടി പരിഗണിക്കുന്നെങ്കിൽ കൂടുതൽ ഇളവ് സ്വന്തമാക്കാം. ആക്സിസ് ബാങ്ക്, എസ്ബിഐ ക്രെഡിറ്റ് കാർഡുകളിലൂടെ 4000 രൂപയുടെ കിഴിവുണ്ട്. ഇതും ചേർത്താൽ നിങ്ങൾക്ക് 15000 രൂപ റേഞ്ചിൽ വിവോ വാങ്ങിക്കാനാകും. ഡെബിറ്റ് കാർഡിന് ഉൾപ്പെടെ ഫ്ലിപ്കാർട്ട് ഇഎംഐ ഓഫറും നൽകുന്നു.
ഇനി സ്മാർട്ഫോണിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് അറിയാം.
വിവോ വൈ300 5ജി ഫോണിന് 6.67 ഇഞ്ച് ഡിസ്‌പ്ലേയാണ് വരുന്നത്. 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ള ഡിസ്പ്ലേയാണിത്.
ഫോണിന് പിന്നിൽ 50MP സോണി IMX882 പ്രൈമറി ക്യാമറ സെൻസറും 2MP ബൊക്കെ ക്യാമറ സെൻസറും ഉണ്ട്. ഈ ഡ്യുവൽ സെൻസർ നിങ്ങൾക്ക് മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് തരുന്നു. സെൽഫികൾക്കായി, മുൻവശത്ത് 32MP സെൻസറും നൽകിയിരിക്കുന്നു.
Also Read: 45000 രൂപയുടെ 5.2 സറൗണ്ട് Dolby Audio Soundbar പുതിയ വിലയിൽ 10000 രൂപയ്ക്ക് താഴെ…
വിവോ വൈ300 5ജി ഫോണിൽ 5000mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. ഇത് 80W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള ബാറ്ററിയാണ്. 8GB വരെ റാമും 256GB ഇന്റേണൽ സ്റ്റോറേജും ഉള്ള ചിപ്സെറ്റ് ഫോണിൽ പ്രവർത്തിക്കുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 4 Gen 2 SoC ആണ് കരുത്ത് പകരുന്നത്.
2MP ബൊക്കെ ക്യാമറ ഒഴികെ ക്യാമറ സവിശേഷതകൾ മികച്ചതാണ്. എല്ലാം ഒത്തിണങ്ങിയ ഒരു ബജറ്റ് ഫോണെന്ന് വേണമെങ്കിൽ വിവോ വൈ300 5ജിയെ പറയാം.