Flipkart Mobile ബൊണാൺസയിൽ Motorola Fusion ഏറ്റവും വിലക്കുറവിൽ! Snapdragon പ്രോസസർ, 32MP സെൽഫി ക്യാമറ, പിന്നെന്ത് വേണം

Updated on 21-Nov-2024
HIGHLIGHTS

Motorola Edge 50 Fusion 4500 രൂപയോളം വില കുറച്ച് വിൽക്കുന്നു

ക്യാമറയിലും പെർഫോമൻസിലും വിപണി ശ്രദ്ധ നേടിയ മിഡ് റേഞ്ച് ഫോണാണിത്

ഇതിൽ OIS സപ്പോർട്ടും 4K വീഡിയോ റെക്കോഡിങ്ങുമുണ്ട്

Snapdragon പ്രോസസർ, 32MP സെൽഫി ക്യാമറയുള്ള Motorola Edge 50 Fusion ഓഫറിൽ. Flipkart Mobiles Bonanza സെയിലിലാണ് ഗംഭീര കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോൺ, ഗൂഗിൾ പിക്സൽ, വൺപ്ലസ് സ്മാർട്ഫോണുകൾക്കെല്ലാം വമ്പിച്ച കിഴിവിണ് ഫ്ലിപ്കാർട്ടിലുള്ളത്. ഇപ്പോഴിതാ ജനപ്രിയ Moto Phone 4500 രൂപയോളം വില കുറച്ച് വിൽക്കുന്നു.

ക്യാമറയിലും പെർഫോമൻസിലും വിപണി ശ്രദ്ധ നേടിയ മിഡ് റേഞ്ച് ഫോണാണിത്. പിൻ ക്യാമറയിലും മുൻക്യാമറയിലും ആള് പുലിയാണ്. ഇതിൽ OIS സപ്പോർട്ടും 4K വീഡിയോ റെക്കോഡിങ്ങുമുണ്ട്.

സ്മാർട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിച്ചവർക്ക് ഇതിലും നല്ല ഓഫറിനി കിട്ടില്ല. Motorola Edge 50 Fusion ആമസോണിൽ വരെ 24,000 രൂപയ്ക്ക് മുകളിലാണ് വിൽക്കുന്നത്. ഫ്ലിപ്കാർട്ട് മൊബൈൽ ബൊണാൺസയിലെ മോട്ടോ ഫോണിന്റെ ഓഫർ അറിയാം.

മോട്ടോ ഫോൺ

Motorola Edge 50 Fusion ഓഫർ

ഫ്ലിപ്കാർട്ടിൽ ഫോണിന് ഗംഭീര ഡിസ്കൌണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇൻസ്റ്റന്റ് ഡിസ്കൌണ്ടിന് പുറമെ ബാങ്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭിക്കും. കൂടാതെ ഫോണിന് ആകർഷകമായ ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്.

8GB+ 128GB സ്റ്റോറേജുള്ള വേരിയന്റിനാണ് ഫ്ലിപ്കാർട്ട് ഓഫർ പ്രഖ്യാപിച്ചത്. ഈ മോട്ടോ ഫോണിന്റെ വിപണി വില 25,999 രൂപയാണ്. എന്നാൽ ഫ്ലിപ്കാർട്ടിൽ ഇത് 22,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ ആക്സിസ് ബാങ്ക് കാർഡിലൂടെ 5ശതമാനം കിഴിവ് ലഭിക്കും.

HDFC കാർഡുകൾക്ക് ഇഎംഐ ഇടപാടിലൂടെ 1500 രൂപ വരെയാണ് കിഴിവ്. ഇങ്ങനെ മോട്ടോ എഡ്ജ് 50 ഫ്യൂഷൻ 21,499 രൂപയ്ക്ക് വാങ്ങാവുന്നതാണ്. ഇതുകൂടാതെ, പഴയ സ്‌മാർട്ട്‌ഫോൺ എക്‌സ്‌ചേഞ്ച് ചെയ്‌താൽ 185,650 രൂപ വരെയാണ് ലാഭിക്കാവുന്നത്. ഇവിടെ നിന്നും വാങ്ങൂ

Moto Edge 50 Fusion ഫീച്ചറുകൾ

6.7 ഇഞ്ച് OLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഈ മോട്ടോ സ്മാർട്ഫോണിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റുണ്ടാകും. ഇതിന്റെ സ്ക്രീനിന് 1600nits പീക്ക് ബ്രൈറ്റ്നെസ്സാണുള്ളത്. സ്നാപ്ഡ്രാഗൺ 7s Gen 2 പ്രോസസർ ഇതിലുണ്ട്. ഫോൺ സ്ക്രീൻ കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനുമായി വരുന്നു.

സ്മാർട്ഫോണിന്റെ പിൻ വശത്ത് ഡ്യുവൽ ക്യാമറയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിലുള്ള 50MP പ്രൈമറി ക്യാമറ Sony – LYTIA 700C സെൻസറാണ്. 13MP സെക്കൻഡറി ക്യാമറയും സ്മാർട്ഫോണിലുണ്ട്. മുൻവശത്ത് 32MP സെൽഫി ക്യാമറയും നൽകിയിരിക്കുന്നു.

Also Read: മിക്കവാറും കൈ പൊള്ളും! Samsung Galaxy S25 Ultra വില Old ഫ്ലാഗ്ഷിപ്പുകളേക്കാൾ 9000 രൂപ അധികം? എന്തുകൊണ്ടെന്നാൽ…

ഈ മോട്ടോ എഡ്ജ് 50 ഫ്യൂഷൻ IP68 റേറ്റിങ്ങുള്ള ഫോണാണ്. 5000mAh ബാറ്ററിയാണ് ഇതിൽ പായ്ക്ക് ചെയ്തിട്ടുള്ളത്. 68W ഫാസ്റ്റ് ചാർജിങ്ങിനെയും ഇത് പിന്തുണയ്ക്കുന്നു.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :