സിമ്പിൾ ബട്ട് Powerful! 6000mAh ബാറ്ററി, 8999 രൂപയ്ക്ക് Moto G24 Power ഇന്ത്യയിലെത്തി!

Updated on 30-Jan-2024
HIGHLIGHTS

6,000 mAh ബാറ്ററിയുള്ള Moto G24 Power ആണ് ലോഞ്ച് ചെയ്തത്

രണ്ട് വേരിയന്റുകളാണ് മോട്ടോ G24 പവറിലുള്ളത്

ഫോണിന്റെ വിൽപ്പനയും ഉടനെ ആരംഭിക്കും

10,000 രൂപയ്ക്കും താഴെ പുതിയ ലോ ബജറ്റ് ഫോണുമായി Motorola. 6,000 mAh ബാറ്ററിയുള്ള Moto G24 Power ആണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. ആൻഡ്രോയിഡ് 14 എന്ന ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഇതിലുണ്ട്. ഫോണിന്റെ വിൽപ്പനയും ഉടനെ ആരംഭിക്കുന്നതാണ്. ഫീച്ചറുകളും വിലയും വിശദമായി മനസിലാക്കാം.

Moto G24 Power സ്പെസിഫിക്കേഷൻ

രണ്ട് വേരിയന്റുകളാണ് മോട്ടോ G24 പവറിലുള്ളത്. 8GB റാമും 4GB റാമുമുള്ള 2 ഫോണുകളാണ് വന്നിരിക്കുന്നത്. Mali G-52 MP2 GPU-മായി ജോടിയാക്കിയ മീഡിയാടെക് ഹീലിയോ G85 പ്രൊസസറാണ് ഇതിലുള്ളത്. ഇതിന് 6.56 ഇഞ്ച് HD+ IPS LCD ഡിസ്‌പ്ലേയുണ്ട്. 90Hz റീഫ്രെഷ് റേറ്റാണ് മോട്ടോ ജി24ലുള്ളത്. മോട്ടറോള ഇതിന്റെ സ്ക്രീനിന് 537 നിറ്റ്‌സ് ബ്രൈറ്റ്നെസ് നൽകിയിട്ടുണ്ട്. IP52 വാട്ടർ റിപ്പല്ലന്റ് ഡിസൈനും എടുത്തുപറയേണ്ട സവിശേഷതയാണ്.

Moto G24 Power ഫീച്ചറുകൾ

നേരത്തെ പറഞ്ഞ പോലെ 6,000 mAh ബാറ്ററിയാണ് മോട്ടോ ഫോണിലുള്ളത്. 33W TurboPower ഫാസ്റ്റ് ചാർജിങ്ങിനെയും ഇത് പിന്തുണയ്ക്കുന്നു.

ഡോളി അറ്റ്‌മോസിനെ സപ്പോർട്ട് ചെയ്യുന്ന സ്റ്റീരിയോ സ്പീക്കർ ഫോണിലുണ്ട്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കാണ് ഇതിലുള്ളത്. ഇത് എഫ്എം റേഡിയോയെ പിന്തുണയ്ക്കുന്നു. ഇത് 4G കണക്റ്റിവിറ്റി നൽകുന്ന ഫോണാണ്. ഡ്യുവൽ നാനോ സിമ്മും മൈക്രോ എസ്ഡി കാർഡും ഫോൺ സപ്പോർട്ട് ചെയ്യും. ബ്ലൂടൂത്ത് 5.0യെ ഇത് പിന്തുണയ്ക്കുന്നു.

Moto G24 Power ക്യാമറ ഫീച്ചറുകൾ

ഒരു ബജറ്റ് ഫോണിൽ പ്രതീക്ഷിക്കാവുന്ന മികച്ച ഫീച്ചറുകളാണ് മോട്ടറോള അവതരിപ്പിച്ചിട്ടുള്ളത്. ഇതിന് ഡ്യുവൽ ക്യാമറ സെറ്റപ്പാണുള്ളത്. 50 മെഗാപിക്സലിന്റെ പ്രൈമറി സെൻസറാണ് മോട്ടോ ഫോണിലുള്ളത്. മാക്രോ ഷോട്ടുകൾക്കായി 2 മെഗാപിക്സലിന്റെ സെൻസറുണ്ട്. സെൽഫി, വീഡിയോ കോളുകൾക്കായി മോട്ടോ ഫോണിൽ 16MPയുടെ ക്യാമറയുണ്ട്.

വില വിശദമായി അറിയാം…

8,999 രൂപയാണ് മോട്ടോ G24 പവറിന്റെ വിലയെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാനാകില്ല. ഏറ്റവും പുതിയ OSഉം, പവർഫുൾ ബാറ്ററിയുമുള്ള കിടിലൻ ബജറ്റ് ഫോണാണിത്.

4GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന് 8,999 രൂപയാണ് വില. 8GB റാമും 128GB സ്റ്റോറേജുമുള്ള മോട്ടോ ഫോണിന് 9,999 രൂപ വില വരും. ഫെബ്രുവരി 7നാണ് ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്നത്. ഗ്ലേഷിയർ ബ്ലൂ, ഇങ്ക് ബ്ലൂ എന്നിങ്ങനെ വ്യത്യസ്തമായ നീല നിറങ്ങളിലാണ് ഫോൺ വരുന്നത്.

READ MORE: 67W SUPERVOOC ചാർജിങ്, 32MP സെൽഫി ക്യാമറ! പ്രീമിയം ഫീച്ചറിൽ Realme 12 Pro ഇന്ത്യയിൽ

ഫ്ലിപ്കാർട്ടിൽ നിന്ന് മോട്ടറോള G24 പവർ പർച്ചേസ് ചെയ്യാം. മോട്ടറോളയുടെ ഒഫീഷ്യൽ സൈറ്റായ Motorola.inലും ഫോൺ ലഭ്യമാണ്. ഫെബ്രുവരി 7 മുതൽ തെരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലും ഫോൺ ലഭിക്കും.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :