50MP Selfie Camera സ്മാർട്ഫോൺ Motorola 23000 രൂപയ്ക്ക് താഴെ ആമസോണിൽ നിന്ന് വാങ്ങാം

Updated on 14-Nov-2025

Amazon ഗംഭീര കിഴിവിൽ Motorola 5G സ്മാർട്ഫോൺ വിൽക്കുന്നു. 256ജിബി സ്റ്റോറേജ് സപ്പോർട്ടുള്ള മോട്ടറോള ഫോണിനാണ് കിഴിവ്. 50 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ ഫോണിന് ആമസോണിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

Motorola Edge 50 Pro ഹാൻഡ്സെറ്റിനാണ് ഇളവ്. ഉയർന്ന കൃത്യതയുള്ള കളർ ഡിസ്പ്ലേ, 125W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് എന്നിവയ്ക്ക് ഫോൺ പേരുകേട്ടതാണ്. ഇപ്പോൾ ഫോണിന് ലഭിക്കുന്ന ഈ ആകർഷക ഡീൽ അധികകാലം നിലനിൽക്കില്ല. ഫോൺ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഓഫർ നിലനിൽക്കുമ്പോൾ തന്നെ അത് സ്വന്തമാക്കുന്നതാണ് നല്ലത്. ആമസോൺ ഡീലിന്റെ പൂർണമായ വിവരങ്ങൾ ഞങ്ങൾ പറഞ്ഞുതരാം.

Motorola Edge 50 Pro: ആമസോൺ ഡീൽ

8GB RAM, 256GB സ്റ്റോറേജുള്ള മോട്ടറോള സ്മാർട്ഫോൺ 23000 രൂപയ്ക്ക് താഴെ വാങ്ങാം. ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ 36,999 രൂപയായിരുന്നു വില. എന്നാൽ ഇപ്പോൾ 14,400 രൂപയുടെ കിഴിവാണ് ആമസോൺ അനുവദിച്ചിട്ടുള്ളത്.

ലക്സ് ലാവെണ്ടർ നിറത്തിലുള്ള മോട്ടറോള എഡ്ജ് 50 പ്രോ 22,599 രൂപയ്ക്ക് ഇപ്പോൾ വാങ്ങാം. എച്ച്ഡിഎഫ്സി, ആക്സിസ്, ഐഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെ നിങ്ങൾക്ക് ഇളവിൽ നേടാം. ആമസോൺ 500 രൂപ മുതലുള്ള ഡിസ്കൌണ്ട് അനുവദിച്ചിട്ടുണ്ട്. 1,096 രൂപയുടെ ഇഎംഐ ഡീലും ആമസോണിൽ നിന്ന് നേടാം.

Motorola Edge 50 Pro 5G Phone Price drop over Rs 9000 cheaper launch price

മോട്ടറോള എഡ്ജ് 50 പ്രോ സ്പെസിഫിക്കേഷൻ എന്തൊക്കെ?

മോട്ടറോള എഡ്ജ് 50 പ്രോയിൽ 6.7 ഇഞ്ച് 1.5K pOLED കർവ്ഡ് ഡിസ്‌പ്ലേയുണ്ട്. ഇതിന്റെ സ്ക്രീനിന് 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ലഭിക്കുന്നു. ഇതിന് 2,000 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്‌നസ്സുണ്ട്. HDR10+ സപ്പോർട്ട് ഈ മോട്ടറോള എഡ്ജ് 50 പ്രോയ്ക്ക് നൽകിയിട്ടുണ്ട്.

ക്വാൽകോമിൽ നിന്നുള്ള സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 പ്രോസസർ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. 12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജും ഇത് പിന്തുണയ്ക്കുന്നു. 125W ഫാസ്റ്റ് വയർഡ് ചാർജിംഗ് സപ്പോർട്ടും മോട്ടറോള എഡ്ജ് 50 പ്രോയിലുണ്ട്. ഇതിൽ 4,500mAh പവറുള്ള ബാറ്ററിയും ഫോണിലുണ്ട്.

Also Read: BSNL ഒരു വർഷ പ്ലാനിന് മാസം വെറും 181 രൂപ! Unlimited കോൾ, ബൾക്ക് ഡാറ്റയും തരുന്ന ഏറ്റവും ലാഭകരമായ ഓഫർ

ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഫോണിന് പിന്നിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ OIS പിന്തുണയ്ക്കുന്ന 50MP പ്രൈമറി ക്യാമറ കൊടുത്തിരിക്കുന്നു. 13MP അൾട്രാ-വൈഡ് ലെൻസും, 3x ഒപ്റ്റിക്കൽ സൂമുള്ള 10MP ടെലിഫോട്ടോ ക്യാമറയും ഫോണിൽ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :