50MP+50MP+64MP ട്രിപ്പിൾ ക്യാമറ Motorola സ്മാർട്ഫോൺ 15000 രൂപ ഇളവിൽ നിങ്ങളുടെ കൈയിലെത്തും!
Flipkart വഴി മികച്ച വിലയിൽ ഇപ്പോൾ 5ജി ഫോണുകൾ വാങ്ങാം. ഫ്ലിപ്കാർട്ട് ബിഗ് ബജാത് ഡേയ്സ് സെയിലിലാണ് ഓഫർ. ഇന്ന് കൂടിയാണ് ഫ്ലിപ്കാർട്ടിന്റെ സെയിൽ ഉത്സവം. 50MP+50MP+64MP ട്രിപ്പിൾ ക്യാമറ Motorola 5G വളരെ കുറഞ്ഞ വിലയിൽ വാങ്ങിയാലോ!
Survey12ജിബി റാമും 512ജിബി സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റിന് വമ്പിച്ച കിഴിവ് അനുവദിച്ചിരിക്കുന്നു. 50000 രൂപയ്ക്ക് താഴെ പ്രീമിയം ഫീച്ചറുള്ള ഫോൺ വാങ്ങിക്കാം. ഇതിന്റെ വിലയും ഫീച്ചറുകളും മനസിലാക്കണ്ടേ?
Motorola Edge 50 Ultra 5G Price Discount on Flipkart
64,999 രൂപയാണ് ഇതിന്റെ വില. 12ജിബി റാമും 512ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ഫോൺ ആണിത്. മോട്ടറോള എഡ്ജ് 50 അൾട്രാ 5ജിയ്ക്കാണ് കിഴിവ്. 15000 രൂപയുടെ ഡിസ്കൌണ്ട് ഫ്ലിപ്കാർട്ട് തരുന്നു.
ഇത് ഫോണിന്റെ വില ഗണ്യമായി കുറയ്ക്കുന്നു. ഇങ്ങനെ നിങ്ങൾക്ക് ഫോൺ വെറും 49,999 രൂപയ്ക്ക് സ്വന്തമാക്കാം. ആക്സിസ്, എസ്ബിഐ കാർഡിലൂടെ 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഇതിലൂടെ 4000 രൂപ വരെ കിഴിവ് നേടാം. വെറും 45999 രൂപയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാം. 1,758 രൂപ വരെ നിങ്ങൾക്ക് ഇഎംഐ ഡീലും ഫ്ലിപ്കാർട്ട് തരുന്നു.

മോട്ടറോള എഡ്ജ് 50 അൾട്രാ 5ജി സ്പെസിഫിക്കേഷൻ
6.7 ഇഞ്ച് P-OLED സ്ക്രീനാണ് ഫോണിന്റെ സവിശേഷത. ഇതിൽ ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ ലഭിക്കുന്നു. 144Hz റിഫ്രഷ് റേറ്റും സൂപ്പർ-ബ്രൈറ്റ് ഡിസ്പ്ലേയും ഇതിനുണ്ട്.
ശക്തമായ സ്നാപ്ഡ്രാഗൺ 8s Gen 3 പ്രൊസസർ ഈ മോട്ടോ ഫോണിലുണ്ട്. 12GB മിന്നൽ വേഗത്തിലുള്ള റാം, 512GB ഫാസ്റ്റ് സ്റ്റോറേജ് മോട്ടറോള എഡ്ജ് 50 അൾട്രയ്ക്കുണ്ട്. ഇത് ഫാസ്റ്റ് ഗെയിമിങ്ങിനും മൾട്ടിടാസ്കിങ്ങിനും അനുയോജ്യമാണ്.
50-മെഗാപിക്സൽ പ്രൈമറി ക്യാമറ ഈ മോട്ടറോള ഫോണിലുണ്ട്. സ്റ്റെബിലൈസേഷനോട് കൂടിയ സെൻസറാണ് ഇതിലുള്ളത്. സ്മാർട്ഫോൺ 50-മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും 64-മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയുമുണ്ട്. ഈ ടെലിഫോട്ടോ ലെൻസ് 3x ഒപ്റ്റിക്കൽ സൂമിനെ പിന്തുണയ്ക്കുന്നു.
Also Read: BSNL Dhamaka Plan: 30 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ്ങും രണ്ടര ജിബി ഡാറ്റയും ചെറിയ വിലയ്ക്ക്!
4,500 mAh ബാറ്ററിയാണ് ഫോണിൽ പ്രവർത്തിക്കുന്നത്. ഇങ്ങനെ നിങ്ങൾക്ക് 125W വയർഡ് ചാർജിംഗ് സാധ്യമാണ്. സ്മാർട്ഫോൺ 50W വയർലെസ് ചാർജിംഗ് പിന്തുണയ്ക്കുന്നു. ഈ ഫോൺ പ്രീമിയം ഡിസൈനുള്ള ഹാൻഡ്സെറ്റാണ്. വുഡ് ബാക്ക് ഓപ്ഷനും മോട്ടറോള എഡ്ജ് 50 അൾട്രായ്ക്കുണ്ട്. സ്മാർട്ഫോണിന് IP68 റേറ്റിംഗുള്ളതിനാൽ ഡ്യൂറബിലിറ്റിയിലും മികച്ചതാണ്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile