Samsung S24 Ultra 5G
12GB റാമുള്ള Samsung S24 Ultra 5G ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങിയാലോ? ഇപ്പോൾ ആരംഭിച്ച Amazon Prime Day Sale-ൽ വമ്പിച്ച ഡിസ്കൌണ്ടിലാണ് ഹാൻഡ്സെറ്റ് വിൽക്കുന്നത്. മൊബൈൽ ഫോണുകൾ മുതൽ ലാപ്ടോപ്പുകളും സ്പീക്കറുകൾ, സ്മാർട് ടിവി, ഫാഷൻ, വസ്ത്രം, ഗാർഹികോപകരണങ്ങളെല്ലാം ഓഫറിൽ വാങ്ങാനുള്ള സെയിൽ മാമാങ്കമാണിത്. ജൂലൈ 12-ന് ആരംഭിച്ച പ്രൈം ഡേ സെയിൽ ജൂലൈ 14 വരെ നീണ്ടു നിൽക്കും.
വൺപ്ലസ്, ഐഖൂ, സാംസങ് ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ഫോണുകളും സ്മാർട് വാച്ചുകളും ആദ്യ വിൽപ്പന നടത്തുന്നതിനും പ്രൈം ഡേ സെയിൽ സാക്ഷിയാകും. ഇപ്പോഴിതാ സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഹാൻഡ്സെറ്റിന് ഇതുവരെ ലഭിക്കാത്ത ഓഫറാണ് ആമസോൺ പ്രഖ്യാപിച്ചിട്ടുള്ളത്. Samsung Galaxy S24 Ultra 5G 75000 രൂപയ്ക്കും താഴെ വാങ്ങാനുള്ള അവസരമാണിത്.
ഇത്രയും കുറഞ്ഞ വിലയിൽ സാംസങ് S24 അൾട്രാ വാങ്ങാമെന്നത് അപൂർവ്വമായ അവസരമാണ്. വെറും 2 ദിവസം മാത്രമാണ് ഈ ഓഫർ ലഭ്യമാകുക.
ഗാലക്സി S24 അൾട്രായുടെ ഒറിജിനൽ വില 1,34,999 രൂപയാണ്. ഇതിന് പ്രൈം ഡേ സെയിലിലെ വില 74999 രൂപയാണ്. വാങ്ങേണ്ടവർക്ക്, ആമസോൺ ലിങ്ക് ഇതാ…
ക്വാഡ് റിയർ ക്യാമറയുള്ള സാംസങ് ഗാലക്സി S24 അൾട്രാ 5G സ്മാർട്ഫോണാണിത്. ടൈറ്റാനിയം ഫ്രെയിമിലാണ് സ്മാർട്ഫോൺ നിർമിച്ചിരിക്കുന്നത്.
6.8 ഇഞ്ച് QHD+ ഡൈനാമിക് AMOLED 2X ഡിസ്പ്ലേയുള്ള ഫോണാണിത്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും, 2600 nits പീക്ക് ബ്രൈറ്റ്നസും ഇതിനുണ്ട്. ഫോണിലെ സ്ക്രീൻ കോർണിംഗ് ഗോറില്ല ഗ്ലാസ് ആർമർ പ്രൊട്ടക്ഷനിലാണ് നിർമിച്ചിരിക്കുന്നത്.
ക്വാൽകോമിന്റെ Snapdragon 8 Gen 3 പ്രോസസർ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നാല് ക്യാമറകളാണ് ഫോണിന്റെ പിൻവശത്തുള്ളത്. ഇതിൽ 200MP പ്രൈമറി സെൻസറുണ്ട്. 5X ഒപ്റ്റിക്കൽ സൂമുള്ള 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് നൽകിയിരിക്കുന്നു. 10MP ടെലിഫോട്ടോ ലെൻസും, 12MP അൾട്രാ വൈഡ് ലെൻസും ഇതിലുണ്ട്. മുൻവശത്ത് 12MP സെൽഫി ക്യാമറയും കൊടുത്തിരിക്കുന്നു. 8K വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ചെയ്യുന്ന ക്യാമറ സിസ്റ്റമാണ് ഫോണിലുള്ളത്.
ഫ്ലാഗ്ഷിപ്പ് ഫോണിലെ 5000 mAh ബാറ്ററി, 45W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ഇതിൽ വയർലെസ് ചാർജിംഗും റിവേഴ്സ് വയർലെസ് ചാർജിങ്ങും സാധ്യമാണ്. സർക്കിൾ ടു സെർച്ച് ഗാലക്സി എഐ സപ്പോർട്ടുള്ള 5ജി സെറ്റാണിത്. IP68 റേറ്റിങ്ങും ഇതിനുണ്ട്.
Disclaimer: ഈ ആർട്ടിക്കിളിൽ അനുബന്ധ ലിങ്കുകൾ നൽകിയിരിക്കുന്നു.