iPhone 16 Price Drop on Amazon
നിങ്ങളുടെ സ്വപ്നം 2026 സാക്ഷാത്കരിച്ച് തന്നാലോ? കുറേ നാളുകളായി നിങ്ങൾ പ്ലാൻ ചെയ്യുന്ന iPhone 16 വിലക്കുറവിൽ ലഭ്യമാണ്. 2025 ലെ ആദ്യ 11 മാസങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ സ്മാർട്ട് ഫോൺ ആണിത്. ആപ്പിൾ ഇന്ത്യയിൽ ഏകദേശം 6.5 ദശലക്ഷം യൂണിറ്റ് ഐഫോൺ 16 ആണ് വിറ്റഴിച്ചത്. ആൻഡ്രോയിഡ് ഫോണുകളെയും കടത്തിവെട്ടിയാണ് ഏറ്റവും കൂടുതൽ വിൽപ്പന ഐഫോൺ 16 നേടിയെടുത്തത്.
128ജിബി സ്റ്റോറേജുള്ള ഐഫോൺ 16 ഫോണിനാണ് കിഴിവ്. ഇത് ഇന്ത്യയിൽ ആപ്പിൾ 79,900 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്. 19 ശതമാനം ഡിസ്കൗണ്ടിലാണ് സ്മാർട്ട് ഫോൺ വിൽക്കുന്നത്.
Also Read: റെഡ്മി നോട്ട് ഫോണിന്റെ ലുക്കിൽ New Poco 5G എത്തി, 20000 രൂപയ്ക്ക് താഴെ 5520mAh ബാറ്ററി ഫോൺ
എ18 ചിപ്പുള്ള ഐഫോൺ 16 ഫോണിന് ആമസോണിൽ വില 64,900 രൂപയാണ്. ആക്സിസ്, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ വിലക്കിഴിവ് ലഭിക്കുന്നു. 3000 രൂപയുടെ ഇളവാണ് ആമസോൺ ഓഫർ ചെയ്യുന്നത്. ഇങ്ങനെ മൊത്തം 18000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് അനുവദിച്ചിരിക്കുന്നു. ആപ്പിൾ ഐഫോൺ 16 ഫോൺ 61900 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്.
ഈ ഐഫോണിന് 51,800 രൂപയുടെ എക്സ്ചേഞ്ച് ഡീലും വാഗ്ദാനം ചെയ്യുന്നു. ഐഫോണുകൾക്ക് മിക്കവരും ഇഎംഐ ഓപ്ഷനാണ് ആശ്രയിക്കാറുണ്ട്. ആമസോൺ ആകർഷകമായ ഇഎംഐ ഡീലാണ് ഓഫർ ചെയ്യുന്നത്. 2,282 രൂപയ്ക്ക് ഇഎംഐയിൽ ഐഫോൺ 16 പർച്ചേസ് ചെയ്യാനാകും.
ആപ്പിൾ ഐഫോൺ 16 പ്രീമിയം സ്മാർട്ട് ഫോൺ നോക്കുന്നവർക്കുള്ള ബെസ്റ്റ് ചോയിസാണ്. ഇതിന് 60Hz റിഫ്രഷ് റേറ്റും 2,000 നിറ്റ്‌സ് വരെ പീക്ക് ഔട്ട്‌ഡോർ ബ്രൈറ്റ്‌നസും ലഭിക്കുന്നു. 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയുണ്ട്.
ആപ്പിളിന്റെ 6-കോർ A18 ചിപ്പ് ഉപയോഗിച്ചാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇത് 8GB റാം സപ്പോർട്ട് ചെയ്യുന്നുണ്ട്. 3,561 mAh ബാറ്ററിയാണ് ഐഫോൺ 16 ലുള്ളത്. ഇത് 25W സ്പീഡിൽ MagSafe വയർലെസ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു.
ക്യാമറ പെർഫോമൻസിലും വളരെ മികച്ച ഫോണാണ് ഐഫോൺ 16. f/1.6 അപ്പേർച്ചറും സെൻസർ-ഷിഫ്റ്റ് OIS സപ്പോർട്ടുമുള്ളതാണ് പ്രൈമറി ക്യാമറ. 48MP റെസല്യൂഷനാണ് പ്രൈമറി ക്യാമറയ്ക്കുള്ളത്. ഇതിൽ 12MP അൾട്രാവൈഡ് ലെൻസും ഉൾപ്പെടുന്നു. മുൻവശത്ത് 12MP സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്.
ആക്ഷൻ ബട്ടൺ, ക്യാമറ കൺട്രോൾ ബട്ടൺ, ഡൈനാമിക് ഐലൻഡ്, സ്പേഷ്യൽ വീഡിയോ റെക്കോർഡിംഗ്, ആപ്പിൾ ഇന്റലിജൻസ് ഇന്റഗ്രേഷൻ തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.