amazon revealed big discount offer on Samsung Galaxy S24 Ultra 5G
ഏവരുടെയും ബക്കറ്റ് ലിസ്റ്റിലുള്ള ഫോണായിരിക്കാം Samsung S24 Ultra. കാരണം ആൻഡ്രോയിഡിലെ കേമൻ സ്മാർട്ട് ഫോൺ എന്നത് മാത്രമല്ല, ഫോട്ടോഗ്രാഫിയിൽ ഐഫോണിനെയും മറികടക്കും. ഇതിന് ശേഷം സാംസങ് ഗാലക്സി എസ്25 അൾട്രാ വന്നെങ്കിലും ഇപ്പോഴും എസ്24 അൾട്രായുടെ ഡിമാൻഡ് കുറഞ്ഞിട്ടില്ല. സാധാരണ ഒരു ലക്ഷത്തിമുപ്പതിനായിരം രൂപ വരെ വിലയാകുന്നു. എന്നാൽ Amazon Galaxy S24 Ultra 5ജിയ്ക്ക് ഒരു എക്സ്ക്ലൂസിവ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു.
12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോൺ ആണിത്. 1,34,999 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. എന്നാൽ ആമസോൺ ഇതിന് 41000 രൂപയാണ് ഒറ്റയടിക്ക് കുറച്ചിരിക്കുന്നത്. ബാങ്ക് ഡിസ്കൌണ്ടോ എക്സ്ചേഞ്ച് ഓഫറോ ചേർക്കാതെയുള്ള വിലയാണിത്.
ഫ്ലിപ്കാർട്ടിൽ പോലും 98,500 രൂപയ്ക്കാണ് ഫോൺ വിൽക്കുന്നത്. എന്നാൽ ആമസോണിൽ സ്മാർട്ട് ഫോൺ 93,999 രൂപയ്ക്ക് വിൽക്കുന്നു. ഇത് ടൈറ്റാനിയം ഗ്രേ നിറത്തിലുള്ള ഗാലക്സി എസ്24 അൾട്രായുടെ വിലയാണ്. മറ്റ് കളർ വേരിയന്റുകൾക്ക് മിക്ക സൈറ്റിലും ഇപ്പോഴും 1,19,999 രൂപയാണ് വില. 2,450.53 രൂപയുടെ നോ കോസ്റ്റ് ഇഎംഐയും 3,305 രൂപയുടെ ഇഎംഐ ഓഫറും ഇതിന് ലഭ്യമാണ്.
Also Read: Redmi Note 15 Pro Series: ലോഞ്ചിന് മുന്നേ വില ചോർന്നു, 200MP ഫോൺ കാത്തിരിക്കാനുള്ള ഹൈപ്പുണ്ട്
6.8 ഇഞ്ച് ക്വാഡ് HD+ ഡിസ്‌പ്ലേയുള്ള സ്മാർട്ട് ഫോണാണിത്. ഗാലക്സി എസ്24 അൾട്രായിൽ 120Hz റിഫ്രഷ് റേറ്റും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും കൊടുത്തിരിക്കുന്നു. വെള്ളത്തിനും പൊടിക്കും പ്രതിരോധം നൽകുന്നതിന് IP68-റേറ്റിങ്ങുണ്ട്.
ക്വാൽകോമിൽ നിന്നുള്ള സ്നാപ്ഡ്രാഗൺ 8 Gen 3 പ്രൊസസറാണ് ഇതിലുള്ളത്. 12GB റാമും 512GB വരെ ഇന്റേണൽ സ്റ്റോറേജുമായി ഇത് ജോടിയാക്കിയിരിക്കുന്നു. സ്മാർട്ട് ഫോൺ 45W വയർഡ് ഫാസ്റ്റ് ചാർജിംഗും കൂടാതെ വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു. 2024 ലെ സാംസങ് ഫ്ലാഗ്ഷിപ്പിൽ ശക്തമായ 5000mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഫോണിൽ ക്വാഡ്-ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ 200MP പ്രൈമറി സെൻസർ നൽകിയിരിക്കുന്നു. സ്മാർട്ട് ഫോണിൽ 50MP അൾട്രാവൈഡ് ക്യാമറയുമുണ്ട്. ഇതിന് പുറമെ ഫോണിൽ 12MP ടെലിഫോട്ടോ ലെൻസ്, 10MP മാക്രോ ക്യാമറയും വരുന്നു.
സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിൽ 12MP ഫ്രണ്ട് ഫേസിംഗ് ക്യാമറയുമുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OneUI ആണ് സോഫ്റ്റ് വെയർ. ഇതിൽ ഗാലക്‌സി AI സപ്പോർട്ടും ലഭ്യമാണ്.