Amazon ഈ വർഷത്തെ Great Summer Sale 2025 മെയ് 1 ഉച്ചയ്ക്ക് ആരംഭിച്ചു. Samsung, OnePlus മുൻനിര സ്മാർട്ഫോണുകൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാനുള്ള സുവർണാവസരമാണിത്. സമ്മർ വിൽപ്പന കൊടിയേറുന്നതിന് മുന്നേ, ആദ്യം Prime Members-ന് വേണ്ടിയുള്ള പ്രത്യേക വിൽപ്പനയും സംഘടിപ്പിച്ചിരുന്നു.
ആമസോൺ സമ്മർ സെയിൽ ആരംഭിക്കുന്നതിന് 12 മണിക്കൂർ മുമ്പാണ് പ്രൈം സെയിൽ ഉണ്ടായിരുന്നത്. ഇപ്പോഴിതാ ആമസോൺ കസ്റ്റമേഴ്സിന് പൊതുവായുള്ള സമ്മർ മാമാങ്കം ആരംഭിക്കുന്നു.
ആകർഷകമായ ഡിസ്കൗണ്ടിൽ സാംസങ്ങിന്റെയും വൺപ്ലസിന്റെയും പ്രീമിയം സെറ്റുകൾ സ്വന്തമാക്കാം. Samsung Galaxy S24, S24 അൾട്രാ കൂടാതെ വൺപ്ലസ് 13R 5G എന്നിവയ്ക്ക് വിൽപ്പനയിൽ കിഴിവുണ്ട്.
വിലക്കുറവിന് പുറമേ, ഈ വിൽപ്പന മാമാങ്കത്തിൽ നിന്ന് വമ്പിച്ച ലാഭം കൊയ്യാൻ ബാങ്ക് ഓഫറുകൾ പ്രയോജനപ്പെടുത്താം. ആമസോൺ അത്യാകർഷമായ എക്സ്ചേഞ്ച് ഓഫറുകളും നോ-കോസ്റ്റ് ഇഎംഐ ഡീലുകളും അനുവദിച്ചിട്ടുണ്ട്.
പ്രൈം അംഗങ്ങൾക്ക് ഇപ്പോൾ സാംസങ് ഗാലക്‌സി എസ്24 അൾട്രാ 5ജി വമ്പിച്ച ലാഭത്തിൽ വാങ്ങാം. ഫോൺ ആമസോൺ പ്രൈം സെയിലിൽ 84,999 രൂപയ്ക്ക് ലഭ്യമാകും. ഫോണിന്റെ യഥാർത്ഥ വില 1,34,999 രൂപയാണ്. അത്യാകർഷമായ ബാങ്ക് കിഴിവും ലഭ്യമാണ്. എച്ച്ഡിഎഫ്സി കാർഡുടമകൾക്ക് കിഴിവ് പ്രയോജനപ്പെടുത്താം. സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഡിവൈസാണ് S24 Ultra. ഇവിടെ നിന്നും വാങ്ങാം.
ഇതിന് പുറമെ മിഡ് റേഞ്ച് സാംസങ് ഫോൺ ഗാലക്‌സി M35 നിസ്സാര വിലയ്ക്ക് സ്വന്തമാക്കാം. 13,999 രൂപയ്ക്കാണ് ഫോൺ സമ്മർ സെയിലിൽ വിൽക്കുന്നത്. വാങ്ങാനുള്ള ലിങ്ക്.
വൺപ്ലസിന്റെ പ്രീമിയവും, ഏറ്റവും പുതിയതുമായ ഹാൻഡ്സെറ്റാണ് വൺപ്ലസ് 13R. ഈ സ്മാർട്ഫോൺ ആമസോണിൽ വൻ ലാഭത്തിലാണ് വിൽക്കുന്നത്. 39,999 രൂപയ്ക്ക് വൺപ്ലസ് 13R 5G സ്വന്തമാക്കാം. ഇതിനും എച്ച്ഡിഎഫ്സി ബാങ്ക് കിഴിവ് വിനിയോഗിച്ച് കൂടുതൽ ഇളവ് നേടാവുന്നതാണ്. ഇവിടെ നിന്നും വാങ്ങാം.
Disclaimer: ഈ ആർട്ടിക്കിളിൽ അനുബന്ധ ലിങ്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.