25+5+8 മെഗാപിക്സലിന്റെ ക്യാമറയിൽ സാംസങ്ങ് ഗാലക്സി A30s ഫോണുകൾ വിപണിയിൽ

25+5+8 മെഗാപിക്സലിന്റെ ക്യാമറയിൽ സാംസങ്ങ് ഗാലക്സി A30s ഫോണുകൾ വിപണിയിൽ

സാംസങ്ങിന്റെ ഗാലക്സി A30 എന്ന സ്മാർട്ട് ഫോണുകൾക്ക് പിന്നാലെ പുതിയ ഗാലക്സി A30 s എന്ന സ്മാർട്ട് ഫോണുകൾ പുറത്തിറക്കി .25 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ ഗാലക്സി A50 എന്ന ഫോണുകൾക്ക് ശേഷം ഗാലക്സി A50s എന്ന മറ്റൊരു സ്മാർട്ട് ഫോൺ കൂടി ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു .സാംസങ്ങിന്റെ ഗാലക്സി A30s എന്ന സ്സ്മാർട് ഫോണുകളുടെ സവിശേഷതകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

സാംസങ്ങിന്റെ ഗാലക്സി A30S ;സവിശേഷതകൾ 

6.4 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് സാംസങ്ങിന്റെ ഗാലക്സി A30S സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .സൂപ്പർ അമലോഡ് ഡിസ്പ്ലേ & ഇൻഫിനിറ്റി V  കൂടിയാണ് ഈ സ്മാർട്ട് ഫോണുകൾ .കൂടാതെ  720 x 1560 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Octa-core Exynos 9610 (Quad 2.3GHz + Quad 1.7GHz) പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .

3 ജിബിയുടെ റാംമ്മിൽ 64ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 128ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .512ജിബി വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .166 ഗ്രാം ഭാരമാണ് സാംസങ്ങിന്റെ ഗാലക്സി A30S മോഡലുകൾക്കുള്ളത് .ബാറ്ററി ലൈഫിനെക്കുറിച്ചു പറയുകായാണെങ്കിൽ 4000mah ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .കൂടാതെ 15W ഫാസ്റ്റ് ചാർജിങും ഇത് കാഴ്ചവെക്കുന്നുണ്ട് .

ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .25  മെഗാപിക്സലിന്റെ  f/1.7  ലെൻസ് + 5 മെഗാപിക്സലിന്റെ ഡെപ്ത് സെൻസർ + 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ലെൻസ് എന്നിവയാണുള്ളത് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .ഇൻ ഡിസ്‌പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

Experienced Social Media And Content Marketing Specialist View Full Profile