ഏറ്റവും വിലകൂടിയ ഫോൾഡ് ഫോൺ, Samsung Galaxy Z Fold 7 ലോഞ്ച് ചെയ്തു

Updated on 13-Oct-2025
HIGHLIGHTS

സാംസങ് തങ്ങളുടെ ജനപ്രിയ ഫോൾഡബിൾ ഫോണാണ് ഇന്ത്യയിൽ എത്തിച്ചത്

W26 എന്ന മോഡലാണ് ഈ സ്മാർട്ഫോൺ

OIS സപ്പോർട്ടുള്ള 200MP പ്രൈമറി ക്യാമറയുണ്ട്

ഇന്ത്യയിലെ പ്രധാനിയായ ആൻഡ്രോയിഡ് സ്മാർട്ഫോണാണ് സാംസങ് ഗാലക്സി. എസ്25 അൾട്രാ പോലുള്ള ഫ്ലാഗ്ഷിപ്പും, ഫ്ലിപ്, ഫോൾഡ് ഫോണുകളും വിവോ അവതരിപ്പിച്ചു. ഇപ്പോഴിതാ സ്മാർട്ഫോൺ കമ്പനി വിലയേറിയ ഫോൾഡ് സ്മാർട്ഫോൺ ലോഞ്ച് ചെയ്തു. Samsung Galaxy Z Fold 7 ഫോൺ ചൈനയിൽ പുറത്തിറങ്ങി. സാംസങ് ഗാലക്സി എസ്ഡ് ഫോൾഡ് 7 ഫോണിന്റെ വിലയും ഫീച്ചറുകളും നോക്കാം.

സാംസങ് തങ്ങളുടെ ജനപ്രിയ ഫോൾഡബിൾ ഫോണാണ് ഇന്ത്യയിൽ എത്തിച്ചത്. ഈ ഗാലക്‌സി ഇസഡ് ഫോൾഡ് 7 ഡിസൈനും സവിശേഷതകളും പ്രീമിയം ലെവലിലുള്ളതാണ്. W26 എന്ന മോഡലാണ് ഈ സ്മാർട്ഫോൺ. ഇത് നിലവിൽ ചൈനയിൽ മാത്രമേ ലഭ്യമാകൂ.

Samsung Galaxy Z Fold 7 Features

ഈ ചൈനീസ് വേരിയന്റ് സ്മാർട്ട്‌ഫോണിന്റെ ഡിസ്‌പ്ലേകൾക്ക് 120Hz റിഫ്രഷ് റേറ്റുണ്ട്. ഇതിന്റെ സ്ക്രീനിന് 2,600 nits വരെ പീക്ക് ബ്രൈറ്റ്‌നസും HDR സപ്പോർട്ടും ലഭിക്കുന്നു. ഇതിന് ഡോൾബി അറ്റ്‌മോസുള്ള സ്റ്റീരിയോ സ്പീക്കറുകളാണ് കൊടുത്തിരിക്കുന്നത്.

ഗാലക്‌സി ഇസഡ് ഫോൾഡ് 7-ൽ വൺ UI 8.0 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറാണുള്ളത്. സ്മാർട്ഫോണിൽ ഏഴ് പ്രധാന ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും ലഭിക്കും. സ്മാർട്ട് കളക്ഷൻ, സ്മാർട്ട് ഡ്രാഗ് ആൻഡ് ഡ്രോപ്പ്, സ്മാർട്ട് പാസ്‌വേഡ് മാനേജർ എന്നിവയുൾപ്പെടെ ചില അധിക ഗാലക്‌സി AI ഫീച്ചറുകളും ലഭിക്കും.

W26-ൽ 10MP സെൽഫി ക്യാമറയാണ് നൽകുന്നത്. OIS സപ്പോർട്ടുള്ള 200MP പ്രൈമറി ക്യാമറയുണ്ട്. ഗാലക്‌സി ഇസഡ് ഫോൾഡ് 7 ഫോണിൽ ഓട്ടോഫോക്കസുള്ള 12MP അൾട്രാവൈഡ് ക്യാമറയുമുണ്ട്. OIS പിന്തുണയ്ക്കുന്ന, 3x ഒപ്റ്റിക്കൽ സൂം ഫീച്ചറുള്ള 10MP ടെലിഫോട്ടോ ക്യാമറയാണ് കൊടുത്തിരിക്കുന്നത്.

ഇതിന്റെ മടക്കാവുന്ന സ്‌ക്രീനിന് താഴെ 4MP അണ്ടർ-ഡിസ്‌പ്ലേ ഫ്രണ്ട്-ഫേസിംഗ് ക്യാമറ കൊടുത്തിരിക്കുന്നു. 4K 60fps വീഡിയോ സപ്പോർട്ട് ചെയ്യുന്ന പ്രൈമറി ക്യാമറ ഇതിലുണ്ട്. 8K 30fps വീഡിയോ റെക്കോർഡ് ചെയ്യാൻ കഴിയുന്ന ഫോട്ടോഗ്രാഫി ഫീച്ചറും ലഭ്യമാണ്.

സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് 7 വില എത്ര?

512GB വേർഷൻ സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് 7 ഫോണിന് 16,999 യുവാനാണുള്ളത്. ഇതിന് ഏകദേശം $2,383 ആയേക്കും. ഇതുപോലെ 1TB പതിപ്പിന് 18,999 യൂവാനാണ് വില. എന്നുവച്ചാൽ ഏകദേശം $2,663 ആകുന്നു.

Also Read: Sony Dolby Atmos സൗണ്ട്ബാർ Rs 23000 ഡിസ്കൗണ്ടിൽ, ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ലിമിറ്റഡ് ടൈം ഓഫർ

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :