samsung galaxy z flip 7
Galaxy Unpacked 2025: ഡിസ്പ്ലേയിലും പെർഫോമൻസിലും ബാറ്ററിയിലും മികച്ച രണ്ട് ഫ്ലിപ് ഫോണുകൾ പുറത്തിറക്കി. ഗാലക്സി അൺപാക്ക്ഡ് ചടങ്ങിൽ വച്ചാണ് Samsung Galaxy Z Flip 7, Galaxy Z Flip 7 FE ഫോണുകൾ അൺപാക്ക് ചെയ്തു. ഇതിന് പുറമെ സാംസങ് ഒരു ഫോൾഡ് സ്മാർട്ഫോണും അവതരിപ്പിച്ചിട്ടുണ്ട്.
6.9 ഇഞ്ച് FHD+ AMOLED മെയിൻ സ്‌ക്രീനാണ് സാംസങ് ഗാലക്‌സി Z Flip 7 ഫോണിലുള്ളത്. 4.1 ഇഞ്ച് സൂപ്പർ AMOLED കവർ സ്‌ക്രീനും ഇതിലുണ്ട്. രണ്ട് സ്ക്രീനുകൾക്കും 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. എക്‌സിനോസ് 2500 സപ്പോർട്ടുള്ള ഫോണാണിത്. ഈ ഫ്ലിപ് ഫോണിന് 12GB വരെ റാമും 512GB വരെ സ്റ്റോറേജുമുണ്ട്.
സാംസങ് ഇതുവരെയുള്ളതിൽ ഇറക്കിയ ഏറ്റവും മെലിഞ്ഞ ഗാലക്സി Z ഫ്ലിപ്പാണിത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനും, കനം കുറഞ്ഞ ആർമർ ഫ്ലെക്സ്ഹിംഗ്, ആർമർ അലുമിനിയം ഫ്രെയിമും ഇതിലുണ്ട്.
50MP മെയിൻ സെൻസറും 12MP അൾട്രാവൈഡ് സെൻസറുമാണ് ഫോണിലുള്ളത്. ഇതിന് മുൻവശത്ത് 10MP സെൽഫി ക്യാമറയുണ്ട്. ഫോട്ടോഗ്രാഫിയിൽ നൈറ്റ് ഷോട്ടുകളും, സൂം സ്ലൈഡറും പോർട്രെയിറ്റ് സ്റ്റുഡിയോ ഫീച്ചറുമുണ്ട്. ഈ സാംസങ് ഫ്ലിപ് സെറ്റിൽ 4,300 mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. 31 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ലഭിക്കുന്ന ബാറ്ററിയാണിത്.
25W വയർഡ് ഫാസ്റ്റ് ചാർജിങ്ങും, വയർലെസ് പവർഷെയർ സപ്പോർട്ടും ഫോണിലുണ്ട്. ഈ സ്മാർട്ഫോൺ ഫാസ്റ്റ് വയർലെസ് ചാർജിംഗ് 2.0 പിന്തുണയ്ക്കുന്നു. ഈ ഫ്ലിപ് 7 ഹാൻഡ്സെറ്റ് OneUI 8 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറിൽ പ്രവർത്തിക്കുന്നു.
സാംസങ് ആദ്യമായി ഫ്ലിപ് ഫോണിൽ ഒരു ഫാൻ എഡിഷൻ അവതരിപ്പിച്ചിരിക്കുന്നു. 6.7 ഇഞ്ച് എഫ്‌എച്ച്‌ഡി+ അമോലെഡ് മെയിൻ സ്‌ക്രീനാണ് ഫോണിലുള്ളത്. ഈ സ്ക്രീനിന് 120 ഹെർട്‌സ് റിഫ്രഷ് റേറ്റുണ്ട്. 3.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയും ഫോണിൽ നൽകിയിരിക്കുന്നു.
സാംസങ്ങിന്റെ എക്‌സിനോസ് 2400 ചിപ്‌സെറ്റാണ് ഗാലക്സി Z ഫ്ലിപ് ഫാൻ എഡിഷനിലുള്ളത്. 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമുള്ളതാണ് സ്മാർട്ഫോൺ. 4,000 എംഎഎച്ച് ബാറ്ററിയും 25W വയർലെസ് ചാർജിങ്ങിനെയും ഫോൺ പിന്തുണയ്ക്കുന്നു.
50 മെഗാപിക്സലിന്റെ മെയിൻ ക്യാമറ ഫാൻ എഡിഷനിലുണ്ട്. 12 എംപി അൾട്രാ വൈഡ് ക്യാമറയും ചേർന്നതാണ് ഡ്യുവൽ ക്യാമറ. ഫോണിന് മുൻവശത്ത്, 10MP സെൽഫി ക്യാമറയുണ്ട്.
IP48 റേറ്റിങ്ങുള്ള ഹാൻഡ്സെറ്റാണിത്. ഇത് സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുള്ള സ്മാർട്ഫോണാണ്.
ജൂലൈ 25 മുതലാണ് സ്മാർട്ഫോണുകളുടെ വിൽപ്പന. എന്നാൽ ഇന്ന് മുതൽ തന്നെ ഫോണുകൾ പ്രീ ഓർഡർ ചെയ്യാവുന്നതാണ്.
Also Read: AI+ Smart phones: എഐ പ്ലസ് പൾസും നോവയും എത്തിപ്പോയി, 5000mAh പവറിൽ 4999 മുതൽ വില…