Samsung Flip Phone Amazon Discount: മടക്ക് ഫോൺ വാങ്ങണമെങ്കിൽ ഈ ഓഫർ മിസ്സാക്കരുത്! എന്തുകൊണ്ടെന്നാൽ?

Updated on 11-Oct-2023
HIGHLIGHTS

89,999 രൂപ വില വരുന്ന സാംസങ് ഗാലക്സി Z ഫ്ലിപ് 4ന് ഇതാ വമ്പൻ ഓഫർ

25,500 രൂപയുടെ ഡിസ്കൌണ്ടാണ് ഫോണിന് ഇപ്പോൾ ലഭിക്കുന്നത്

8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിനാണ് Amazon ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്

പിന്നീട് വാങ്ങാമെന്ന് ചിന്തിച്ച് മാറ്റി വയ്ക്കരുത്. ഗംഭീര ഓഫറുകളാണ് Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ പ്രഖ്യാപിച്ചിരിക്കുന്നത്. വിൽപ്പന ആരംഭിച്ച് നാല് ദിവസങ്ങൾ പിന്നിടുമ്പോൾ ഓഫറുകളിൽ നിരവധി ഉൽപ്പന്നങ്ങൾ വിറ്റഴിഞ്ഞുപോയി. ഇപ്പോഴിതാ, വമ്പൻ ഓഫർ ലഭ്യമാകുന്ന Samsung Galaxy-യുടെ പ്രീമിയം ഫോണിനും ഗംഭീര വിൽപ്പനയാണ് ആമസോണിൽ നടക്കുന്നത്. സാംസങ്ങിന്റെ Z Flip 4 വൻ കിഴിവിൽ GIF

Saleൽ നിന്ന് സ്വന്തമാക്കാം

89,999 രൂപ വില വരുന്ന സാംസങ് ഗാലക്സി Z ഫ്ലിപ് 4 ഇപ്പോൾ 25,500 രൂപയുടെ ഡിസ്കൌണ്ടിൽ വാങ്ങാനുള്ള അവസരമാണിത്. എന്നാൽ ശ്രദ്ധിക്കുക ബാങ്ക് ഓഫറുകളും മറ്റ് കിഴിവുകളും കൂടി ചേർത്തുള്ള വിലക്കിഴിവാണിത്. ഈ ഓഫറിനെ കുറിച്ച് നിങ്ങൾക്ക് വിശദമായി മനസിലാക്കാം.

Samsung Galaxy ഫ്ലിപ് ഫോണിന്റെ Amazon വിലക്കിഴിവ്

ഇന്ന് ഐഫോണുകളെയും ഗൂഗിൾ പിക്സൽ ഫോണുകളെയും പിന്തള്ളാനുള്ള പരിശ്രമത്തിലാണ് ഫ്ലിപ് ഫോണുകളും. ആൻഡ്രോയിഡ് ഫോണിലെ ജനപ്രിയ ബ്രാൻഡായ സാംസങ് പുറത്തുവിട്ട ഫ്ലിപ് ഫോണാണ് സാംസങ് ഗാലക്സി Z ഫ്ലിപ് 4. 8GB റാമും 128GB സ്റ്റോറേജുമുള്ള ഈ ഫ്ലിപ് ഫോണിന് 80,000 രൂപയിലധികമാണ് ലോഞ്ചിങ് സമയത്ത് വില വന്നത്. പിന്നീട് ഫോണിന്റെ വില വർധിക്കുകയും ചെയ്തു.

ഈ ഓഫർ മിസ്സാക്കരുത്!

ഇപ്പോൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 22 ശതമാനം വിലക്കുറവിൽ 79,999 രൂപയ്ക്ക് ലഭിക്കും. എന്നാൽ, ഇത് മാത്രമല്ല ഈ ഫ്ലിപ് ഫോണിന് വേറെ ബാങ്ക് ഓഫറുകളും കൂടുച്ചേരുമ്പോൾ 25,500 രൂപയുടെ വിലക്കിഴിവിൽ വാങ്ങാനാകും.

ഓഫറുകൾ ഇവയെല്ലാം…

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി ആമസോൺ Z ഫ്ലിപ് 4ന് 8,500 രൂപയുടെ കൂപ്പൺ കിഴിവും നൽകുന്നുണ്ട്. ഇതിന് പുറമെ എസ്ബിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് വാങ്ങിയാൽ ഇനിയും ഓഫറുകൾ നേടാം. ഇങ്ങനെയുള്ള പേയ്മെന്റിന് 7,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കുന്നതാണ്.

ഈ വിലക്കിഴിവ് കൂടി ഉൾപ്പെടുമ്പോൾ സാംസങ് ഗാലക്സി Z ഫ്ലിപ് 4ന് 64,499 രൂപയായി വില കുറയും. ഇങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ സാംസങ്ങിന്റെ മടക്കാവുന്ന ഫോണിന് ആകെ ലഭിക്കുന്ന കിഴിവ് 25,500 രൂപയാണ്. മാത്രമല്ല, 50,000 രൂപ വരെ സാംസങ് ഗാലക്സി Z ഫ്ലിപ് 4ന് എക്‌സ്‌ചേഞ്ച് ബോണസും ലഭ്യമാകും.

Amazonൽ നിന്ന് സാംസങ് ഗാലക്സി Z ഫ്ലിപ് 5 വാങ്ങാം…

ഫ്ലിപ് 4ന് ലഭിക്കുന്ന അത്രയും വിലക്കിഴിവ് ഇല്ലെങ്കിലും, സാംസങ് ഗാലക്സി Z Flip 5നും ഓഫറുകൾ ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. 99,999 രൂപയുടെ സാംസങ് ഗാലക്സി Z ഫ്ലിപ് 5ന് പ്രത്യക്ഷത്തിൽ ഓഫറുകളൊന്നുമില്ലെന്ന് നിങ്ങൾക്ക് തോന്നിയേക്കാം

കൂടുതൽ വായനയ്ക്ക്: 300 രൂപയിൽ തുടങ്ങി Reliance Jio-യിലെ 7 പ്ലാനുകളിൽ Free ആയി Disney plus hotstar!.

എന്നാൽ, 7,000 രൂപയുടെ തൽക്ഷണ കിഴിവാണ് ഫോണിന് ലഭ്യമാകുന്നത്. ഇങ്ങനെ 92,999 രൂപയ്ക്ക് 8GB റാമും 256GB സ്റ്റോറേജുമുള്ള ഫ്ലിപ് 5 പർച്ചേസ് ചെയ്യാം. ഇതിന് പുറമെ, 60,000 രൂപയുടെ എക്സ്ചേഞ്ച് ഓഫർ കൂടി സെലക്റ്റ് ചെയ്താൽ 30,000 രൂപ റേഞ്ചിൽ ഈ പ്രീമിയം സ്മാർട്ഫോൺ നിങ്ങളുടെ കൈയിലിരിക്കും.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :