Samsung Galaxy Under 15000: ഏറ്റവും വിറ്റഴിക്കപ്പെട്ട 50MP ക്യാമറ 1TB ഫോണിന് ബമ്പർ ഓഫർ ഇപ്പോൾ കിട്ടും

Updated on 09-Feb-2025
HIGHLIGHTS

സാംസങ്ങിൽ ആരായിരുന്നു വിൽപ്പനയിൽ ജനപ്രിയനെന്ന് ചോദിച്ചാൽ Samsung Galaxy A15 5G ആണ്

Samsung Galaxy A15 ബ്ലൂ നിറത്തിലുള്ള ഫോണിന് വൻ ആദായ വിൽപ്പന നടക്കുന്നു

5000 mAh ബാറ്ററിയും ട്രിപ്പിൾ റിയർ ക്യാമറയുമുള്ള സ്മാർട്ഫോണാണിത്

Samsung Galaxy Under 15000: സാംസങ് ഗാലക്സിയും ആപ്പിൾ സ്മാർട്ഫോണുകളുമാണ് 2024-ലെ ഏറ്റവും വിറ്റഴിക്കപ്പെട്ട ഫോണുകൾ. ലോകത്തൊട്ടാകെ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ സ്മാർട്ഫോണുകളിൽ ആദ്യ പത്തിൽ സാംസങ് ഫോണുകൾ ഏറെയാണ്. സാംസങ്ങിൽ ആരായിരുന്നു വിൽപ്പനയിൽ ജനപ്രിയനെന്ന് ചോദിച്ചാൽ Samsung Galaxy A15 5G ആണ്.

ഇപ്പോഴിതാ Samsung Galaxy A15 ബ്ലൂ നിറത്തിലുള്ള ഫോണിന് വൻ ആദായ വിൽപ്പന നടക്കുന്നു. 5000 mAh ബാറ്ററിയും ട്രിപ്പിൾ റിയർ ക്യാമറയുമുള്ള സ്മാർട്ഫോണാണിത്.

Samsung Galaxy Under 15000

19,000 രൂപയാണ് സാംസങ് ഗാലക്സി A15 ഫോണിന്റെ ഒറിജിനൽ വില. എന്നാൽ ഓഫറിൽ ഗംഭീര കിഴിവിൽ ഫോൺ ഇപ്പോൾ സ്വന്തമാക്കാം. ആമസോണിലാണ് സാംസങ് സ്മാർട്ഫോണിന് ഡിസ്കൌണ്ട് അനുവദിച്ചിരിക്കുന്നത്.

6GB, 128GB സ്റ്റോറേജുള്ള ഗാലക്സി A15 ഫോണിനാണ് ഓഫർ. 16,989 രൂപയ്ക്ക് ആമസോണിൽ ബ്ലൂ വേരിയന്റ് ലിസ്റ്റ് ചെയ്തിരിക്കുന്നു. Federal ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ 2000 രൂപ വരെ ബാങ്ക് കിഴിവും സ്വന്തമാക്കാം. ഇങ്ങനെ 14,989 രൂപയ്ക്ക് സാംസങ് ഗാലക്സി A15 5G വാങ്ങാവുന്നതാണ്.

Samsung Galaxy A15 5g

ഇതിന് പുറമെ 764.99 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറുമുണ്ട്. 15,650 രൂപുയടെ എക്സ്ചേഞ്ച് കിഴിവും ലഭ്യമാണ്. അതിനാൽ പുതിയ ബജറ്റ് ഫോൺ ആഗ്രഹിക്കുന്നവർക്ക് മിഡ് റേഞ്ച് ഫോൺ തന്നെ അതേ വിലയിൽ കിട്ടുന്നു. Buy From Here.

സാംസങ് Galaxy A15: സ്പെസിഫിക്കേഷൻ

6.5 ഇഞ്ച് വലിയ സ്‌ക്രീനുള്ള സ്മാർട്ഫോണാണ് ഗാലക്സി A15. മികച്ച ബ്രൈറ്റ്നെസ് ഈ ഫോണിന്റെ സ്ക്രീനിനുണ്ട്. മീഡിയാടെക് ഡൈമൻസിറ്റി 6100+ പ്രോസസറാണ് ഫോണിലുള്ളത്. ഒരേസമയം നിരവധി ആപ്പുകൾ കൈകാര്യം ചെയ്യാൻ ഈ ഗാലക്സി ഫോണിലെ പ്രോസസറിന് സാധിക്കും.

ഫോട്ടോകൾക്കും വീഡിയോകൾക്കും ആപ്പുകൾക്കും സ്റ്റോറേജ് കൊടുക്കാനുള്ള 128GB സ്റ്റോറേജ് ഫോണിനുണ്ട്. നിങ്ങൾക്ക് കൂടുതൽ സ്റ്റോറേജ് ആവശ്യമുള്ളപ്പോൾ എക്സ്റ്റേണൽ സ്റ്റോറേജിനെ ആശ്രയിക്കാം. അതായത് മൈക്രോ എസ്ഡി കാർഡ് വഴി 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാവുന്നതാണ്.

ഈ സാംസങ് ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. 50MP പ്രൈമറി ക്യാമറയുമായാണ് ഫോൺ വരുന്നത്. വൈഡ് ആംഗിൾ ഷോട്ടുകൾക്കായി 5MP ക്യാമറയും കൊടുത്തിരിക്കുന്നു. ഇതിൽ 2 മെഗാപിക്സലിന്റെ ഇൻ ഡെപ്ത് സെൻസർ നൽകിയിട്ടുണ്ട്. ഇതിൽ സെൽഫി, വീഡിയോ കോളുകൾക്ക് 13MP ഫ്രണ്ട് ക്യാമറ കൊടുത്തിരിക്കുന്നു.

5000mAh ബാറ്ററിയിലൂടെ പവർഫുൾ പെർഫോമൻസ് ലഭിക്കും. ഒരു ദിവസം മുഴുവൻ ഉപയോഗിക്കാമെന്ന ബാറ്ററിയാണ് ഇതിലുള്ളത്.

Read More: WOW! ആദായ വിൽപ്പനയോ! iPhone 15 60000 രൂപയ്ക്ക് താഴെയെത്തി, 10000 രൂപയ്ക്ക് ഗഡുവായും വാങ്ങാം

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :