ജിംബൽ ഇല്ലാതെ പ്രൊഫഷണൽ വീഡിയോ റെക്കോഡിങ്! Samsung Galaxy S26 Ultra-യിലെ സീക്രെട്ട് ഫീച്ചറാണ് ഇപ്പോൾ സംസാരം. ഫോൺ 360 ഡിഗ്രി വട്ടം കറക്കിയാലും വീഡിയോ ഒരിഞ്ച് പോലും അനങ്ങില്ല! സാംസങ്ങിന്റെ പുതിയ ‘Horizon Lock’ ടെക്നോളജി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ആപ്പിളിന് അടുത്ത അഞ്ച് വർഷം ചിന്തിക്കാൻ പോലും പറ്റാത്ത അത്രയും സ്റ്റെബിലിറ്റിയാണ് എസ്26 അൾട്രാ തരുന്നതെന്നാണ് പരക്കെ അഭിപ്രായം. എന്താണ് ഈ ഫീച്ചറിന് പിന്നിലെ രഹസ്യം? നമുക്ക് നോക്കാം!
ഫെബ്രുവരി 25 നാണ് സാംസങ് ഗാലക്സി എസ്26 അൾട്രാ അവതരിപ്പിച്ചത്. 200എംപി ക്വാഡ് ക്യാമറയും, സ്നാപ്ഡ്രാഗൺ 8 Elite Gen 5 പ്രോസസറുമായാണ് ഫോൺ പുറത്തിറക്കിയത്.
സാംസങ് എസ്26 അൾട്രായിൽ ക്യാമറ പഴയതുപോലെയാണല്ലോ എന്ന് വിമർശിച്ചവർക്കാണ് ഇങ്ങനെയൊരു ഫീച്ചർ വന്നിരിക്കുന്നത്. കേരളത്തിലെ വ്ലോഗർമാർക്കും ട്രാവലർമാർക്കും ഉപകാരപ്പെടുന്ന സ്റ്റെഡി വീഡിയോ ഫീച്ചറാണിത്. എന്താണ് സാംസങ്ങിന്റെ പുതിയ ഈ സീക്രട്ട് ഫീച്ചറെന്ന് ഇവിടെ വിശദീകരിക്കുന്നു.
360 ഡിഗ്രി കറങ്ങിയാലും വീഡിയോ റൊട്ടേറ്റ് ചെയ്യാതെ വിഷ്വൽ ഷൂട്ട് ചെയ്യാം. ഈ ഹോറിസോൺ ലോക്ക് ഫീച്ചർ എങ്ങനെയാണ് സാധ്യമാകുന്നതെന്ന് അറിയണ്ടേ.
Also Read: Samsung Galaxy S26 Ultra, S26 Plus, S26 5G ദുബായ്, അമേരിക്കയിലെ വില എങ്ങനെയെന്നോ!
ഫോൺ തലതിരിച്ചോ കറക്കിയോ പിടിച്ചാലും വീഡിയോ ലെവലായി തന്നെ ഷൂട്ട് ചെയ്യാം. പുതിയ പ്രോസസറിലെ മെച്ചപ്പെട്ട ISP എന്ന Image Signal Processor ആണ് ഇത് സാധ്യമാക്കുന്നത്. സൂപ്പർ സ്റ്റെഡി മോഡിലും ക്വാളിറ്റി കുറയാതെ 4K വീഡിയോ റെക്കോർഡിങ് ചെയ്യാനാകും.
ഇതിനായി എസ്26 അൾട്രായിലെ ക്യാമറയിൽ ഹോറിസോൺ ലോക്ക് ഫീച്ചർ ഓണാക്കിയ ശേഷം സ്റ്റേബിൾ വീഡിയോ എടുക്കാവുന്നതാണ്. ഇനി പുതിയ സാംസങ് ഫ്ലാഗ്ഷിപ്പ് ഫോണിലെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയാണെന്ന് ചുരുക്കത്തിൽ വിശദീകരിക്കാം.