Samsung Galaxy S26 Ultra
ഈ വർഷത്തെ Samsung Flagship ഫോണിനായി കാത്തിരിക്കുകയാണോ? എല്ലാ വർഷവും കമ്പനി തങ്ങളുടെ എസ് സീരീസ് പ്രീമിയം സെറ്റുകൾ ജനുവരിയിലാണ് ലോഞ്ച് ചെയ്യുന്നത്. Samsung Galaxy S26 Ultra എന്നാൽ ഇത്തവണ ജനുവരിയിലാണോ വരുന്നത്? സ്മാർട്ട് ഫോണിന്റെ ലോഞ്ച് തീയതിയും പ്രത്യേകതകളും നോക്കാം.
സാംസങ് അതിന്റെ ലോഞ്ച് ഇവന്റ് വെകിപ്പേക്കുമെന്നാണ് റിപ്പോർട്ട്. Galaxy Unpacked എന്ന പേരിലാണ് കമ്പനി ലോഞ്ച് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ ഫ്ലാഗ്ഷിപ്പ്, പ്രീമിയം ഫോണുകൾ ലോഞ്ച് ചെയ്യുമെന്നാണ് സൂചിപ്പിക്കുന്നത്.
പുതിയ വിവരം അനുസരിച്ച് 2026 ഫെബ്രുവരി 25 ന് ഗാലക്സി അൺപാക്ക്ഡ് 2026 ഇവന്റ് സംഘടിപ്പിച്ചേക്കും. സാംസങ് ഗാലക്സി എസ് 26 സീരീസും ഇതിൽ അവതരിപ്പിക്കുമോ എന്ന് ഇനിയും വിവരങ്ങൾ ലഭിച്ചിട്ടില്ല.
സാംസങ് ഗാലക്സി എസ് 26 അൾട്രായ്ക്ക് ഇന്ത്യയിൽ 1,35,000 രൂപയിൽ കൂടുതൽ വില വന്നേക്കും. ഇത് ലീക്കായ വിവരങ്ങളിൽ പറയുന്ന വില മാത്രമാണ്. ഇക്കാര്യത്തിൽ ഇനിയും കമ്പനിയുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണം വരാനുണ്ട്. സാംസങ് ഗാലക്സി എസ്26 സീരീസിലെ മറ്റ് ഫോണുകളുടെ വിലയെ കുറിച്ച് വിവരങ്ങൾ ലഭ്യമല്ല.
6.9 ഇഞ്ച് ക്വാഡ് HD+ AMOLED ഡിസ്‌പ്ലേയുമായി സാംസങ് ഗാലക്‌സി S26 അൾട്രാ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 120Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലേയ്ക്ക് ലഭിക്കുന്നു. ഇതിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ കൊടുക്കുമെന്ന് സൂചിക്കുന്നു.
ക്യാമറയിലേക്ക് വന്നാൽ സാംസങ് ഗാലക്‌സി S26 അൾട്രായിലും ക്വാഡ് ലെൻസ് സപ്പോർട്ട് ലഭിക്കും. ഇതിൽ 200MP പ്രൈമറി ക്യാമറയും 50MP അൾട്രാ-വൈഡ് ലെൻസും നൽകിയേക്കും. 5x ഒപ്റ്റിക്കൽ സൂമുള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാം. 3x ഒപ്റ്റിക്കൽ സൂമുള്ള 12MP ടെലിഫോട്ടോ ലെൻസും ഹാൻഡ്സെറ്റിൽ നൽകുമെന്നാണ് സൂചന.
Also Read: Half Price Deal: പകുതി വിലയ്ക്ക് Samsung Galaxy S24 FE 5G, ആമസോണിനേക്കാൾ കൂടുതൽ ലാഭം!
5,000 mAh ബാറ്ററിയോ 5,400 mAh ബാറ്ററിയോ സാംസങ് ഗാലക്സി എസ്26 അൾട്രായിൽ ഉണ്ടാകും. ഇത് 60W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യും. 16GB റാമും 1TB സ്റ്റോറേജും UFS 3.1 ഉം ഇതിലുണ്ടാകുമെന്ന് പറയുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ UI 8.5 അപ്‌ഡേറ്റിലാകും ഗാലക്സി എസ്26 അൾട്രാ പ്രവർത്തിക്കുന്നത്.