Samsung Galaxy S26 series launch on 25 February with Galaxy S26, Galaxy S26 plus and Galaxy S26 Ultra what to expect
Samsung Galaxy S26 Series ഇന്ന് രാത്രി പുറത്തിറങ്ങുന്നു. അൽപം വൈകിയാണെങ്കിലും സാംസങ് ഗാലക്സി എസ്26 5ജി, ഗാലക്സി S26 പ്ലസ്, Galaxy S26 Ultra ഫോണുകൾ ലോഞ്ച് ചെയ്യുന്നു. ഗാലക്‌സി അൺപാക്ക്ഡ് 2026 ഇവന്റിലാണ് കമ്പനിയുടെ അടുത്ത ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ അവതരിപ്പിക്കുന്നത്. വിപ്ലവകരമായ ‘പ്രൈവസി ഡിസ്‌പ്ലേ’ ഫീച്ചറുമായി എത്തുന്ന ഗാലക്സി S26 അൾട്രായ്ക്കായി കാത്തിരിക്കുകയാണ് ടെക് ലോകം. ഐഫോണിനെ വെല്ലാൻ സാംസങ് ഒരുക്കിയിരിക്കുന്ന പുത്തൻ വിസ്മയങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ?
ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ ഇതിൽ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈൽ പ്രോസസറാണ് Snapdragon 8 Elite Gen 5. മറ്റ് ഫോണുകൾ എക്‌സിനോസ് 2600 പ്രോസസറിലാകും അവതരിപ്പിക്കുന്നത്.
6.9 ഇഞ്ച് വലിപ്പമുള്ള M14 OLED സ്ക്രീനാണ് ഗാലക്സി എസ്26 അൾട്രായിൽ നൽകുക. മൂന്ന് മോഡലുകളും വൺ യുഐ 8.5 അപ്‌ഡേറ്റിലാകും ലഭ്യമാകും.
സാംസങ് ഗാലക്സി എസ്26 5ജിയിൽ 4,300 mAh ബാറ്ററിയുണ്ടാകും. എസ്26 പ്ലസ്സിൽ 4900 mAh പവറുള്ള സെല്ലാകും കൊടുക്കുന്നത്. അൾട്രാ ഫ്ലാഗ്ഷിപ്പിൽ 5,000 mAh ബാറ്ററി കൊടുത്തേക്കും. ഇന്ന് രാത്രി നടക്കുന്ന ലോഞ്ച് ഇവന്റിന് ശേഷം കൂടുതൽ സവിശേഷതകൾ അറിയാനാകും.
Also Read: Jio 70 Days Plan: രണ്ടര മാസത്തേക്ക് ജിയോ Unlimited കോളിങ്, 5ജി+ സേവനങ്ങൾ
എസ്26 Ultra മോഡലിൽ സാംസങ് ഒരു ഹാർഡ് വെയർ അപ്ഡേറ്റ് അവതരിപ്പിക്കുന്നുണ്ട്. പ്രൈവസി ഡിസ്പ്ലേ ഫീച്ചറാണ് ഫ്ലാഗ്ഷിപ്പ് ഹാൻഡ്സെറ്റിൽ കമ്പനി അവതരിപ്പിക്കുക. യാത്രകളിലും തിരക്കുകളിലും സ്വകാര്യതയ്ക്ക് മുഖ്യം തരുന്ന ഫീച്ചറാണിത്. മറ്റുള്ളവർ നമ്മുടെ ഫോണിലേക്ക് എത്തിനോക്കിയാലും ഡിസ്പ്ലേയിൽ ഒന്നും കാണാനാകില്ല. വശങ്ങളിൽ നിന്ന് നോക്കുന്നവർക്ക് സ്ക്രീൻ ഇരുണ്ടതോ ബ്ലാങ്ക് ആയി ദൃശ്യമാകും.
ഫെബ്രുവരി 25 ന് രാത്രി സാൻ ഫ്രാൻസിസ്കോയിലാണ് ഗാലക്സി അൺപാക്ക്ഡ് 2026 സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 11:30 ന് ലൈവ് സ്ട്രീമിലൂടെ ഇത് കാണാം. സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും യൂട്യൂബ് ചാനലിലും ലൈവ് സ്ട്രീമിങ്ങുണ്ടാകും. സ്മാർട്ട്‌ഫോണുകൾക്ക് പുറമേ പുതിയ ഗാലക്‌സി ബഡ്‌സും പുറത്തിറക്കുമെന്നാണ് വിവരം.