Samsung Galaxy S26 and Samsung Galaxy S26 Plus Launched in India Price specs and Features
Samsung Galaxy S26 5G പ്രീ ബുക്കിങ്ങിൽ ഓർഡർ ചെയ്യുന്നവരെ കാത്തിരിക്കുന്നത് വമ്പൻ ഓഫറുകൾ. ഇന്ത്യയിൽ ഫോണിന്റെ പ്രീ ബുക്കിങ് ലോഞ്ച് ദിവസം തന്നെ ആരംഭിച്ചതാണ്. ഇങ്ങനെ പ്രീ ബുക്കിങ്ങിലും ലോഞ്ച് ഓഫറുകളിലും ഫോൺ വാങ്ങുന്നവർക്ക് 20000 രൂപ വരെ ലാഭിക്കാം. അതിനാൽ തന്നെ ഇത് വെറുമൊരു ബുക്കിംഗ് മാത്രമല്ല.
സാംസങ് ഗാലക്സി എസ്26 സീരീസിലെ എല്ലാ മോഡലുകൾക്കും ഡബിൾ സ്റ്റോറേജ് ഓഫർ ലഭ്യമാണ്. മാർച്ച് 10 വരെയുള്ള പരിമിതകാലത്തേക്കുള്ള ഓഫറിനെ കുറിച്ചും ബാങ്ക് ഡിസ്‌കൗണ്ടുകളെ കുറിച്ചും വിശദമായി അറിയാം.
256GB മോഡലിന്റെ വിലയിൽ 512GB മോഡൽ സ്വന്തമാക്കാനുള്ള അവസരമാണ് സാംസങ് ഒരുക്കിയിട്ടുള്ളത്. ഉദാഹരണത്തിന് ഗാലക്സി S26 5G 256ജിബി വേരിയന്റിന് 87999 രൂപയാണ് വില. എന്നാൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 512ജിബി സ്റ്റോറേജ് ഇതേ വിലയിൽ വാങ്ങാം. സാംസങ്ങിലൂടെ വ്ലോഗിങ്ങും മറ്റും ചെയ്യുന്നവർക്ക് ഇത് വലിയൊരു ഓഫറാണ്. കാരണം ഇരട്ടി സ്റ്റോറേജാണ് പകരം ലഭിക്കുന്നത്.
മാർച്ച് 10 വരെയാണ് ഓഫറിന് സാധുത. മാർച്ച് 11 മുതൽ 512ജിബി ഫോണിന്റെ വില 107999 രൂപയിലേക്ക് എത്തും. സാംസങ് പുറത്തിറക്കിയ ഓരോ മോഡലിന്റെയും ഡബിൾ സ്റ്റോറേജ് ഓപ്ഷനെ കുറിച്ച് ഇവിടെ വിശദീകരിക്കുന്നു.
ഈ ഡബിൾ സ്റ്റോറേജ് ഓപ്ഷൻ എങ്ങനെയാണ് ഗാലക്സി എസ്26 അൾട്രായ്ക്ക് ബാധകമാകുന്നതെന്ന് നോക്കാം.
ഗാലക്സി എസ്26 അൾട്രാ 256GB മോഡലിന്റെ വില 1,39,999 രൂപയാണ്. മാർച്ച് 10 വരെ നിങ്ങൾക്ക് 512GB സ്റ്റോറേജ് ഈ വിലയിൽ വാങ്ങാനാകും. എന്നാൽ അൾട്രായുടെ 1TB വേരിയന്റിന് ഓഫർ ബാധകമല്ല.
സീരീസിലെ ഓരോ മോഡലിന്റെയും സാധാരണ വില എങ്ങനെയാണെന്ന് അറിഞ്ഞാലോ!
സാംസങ് ഗാലക്സി എസ്26:
| 12 ജിബി + 256 ജിബി | 87,999 രൂപ |
| 12 ജിബി + 512 ജിബി | 1,07,999 രൂപ |
സാംസങ് ഗാലക്സി എസ്26 പ്ലസ്:
| 12 ജിബി + 256 ജിബി | 1,19,999 രൂപ |
| 12 ജിബി + 512 ജിബി | 1,39,999 രൂപ |
സാംസങ് ഗാലക്സി എസ്26 അൾട്രാ:
| 12 ജിബി + 256 ജിബി | 1,39,999 രൂപ |
| 12 ജിബി + 512 ജിബി | 1,59,999 രൂപ |
| 16 ജിബി + 1 ടിബി | 1,89,999 രൂപ |
ഈ വില ഒത്തുനോക്കിയാൽ ഡബിൾ സ്റ്റോറേജ് ഓഫറിലൂടെ ഓരോ മോഡലിലും 20000 രൂപ വരെയാണ് ലാഭം. ഇനി പ്രീ ബുക്കിങ്ങിലെ ബാങ്ക് ഓഫറുകളും ക്യാഷ്ബാക്ക് ഡീലുകളും പരിശോധിക്കാം.
Also Read: Samsung Galaxy S26 Ultra, S26 Plus, S26 5G ദുബായ്, അമേരിക്കയിലെ വില എങ്ങനെയെന്നോ!
ഡബിൾ സ്റ്റോറേജ് കൂടാതെ 6,000 – 9,000 രൂപ വരെ ബാങ്ക് ക്യാഷ്ബാക്ക് നേടാം. HDFC, ICICI തുടങ്ങിയ ബാങ്ക് കാർഡുകൾക്കാണ് കിഴിവ്. പഴയ സ്മാർട്ട്‌ഫോണുകൾ മാറ്റി വാങ്ങുമ്പോൾ ഗംഭീരമായ ഡീൽ സ്വന്തമാക്കാം. 12,000 മുതൽ 20,000 രൂപ വരെ അധിക എക്സ്‌ചേഞ്ച് ബോണസ് ലഭിച്ചേക്കും. പുതിയ ഗാലക്‌സി ഫോണിനൊപ്പം Galaxy Buds4 സീരീസ് വാങ്ങുകയാണെങ്കിൽ ഏകദേശം 15% വരെ ഇളവ് സ്വന്തമാക്കാം. 2,399 വരെ മൂല്യമുള്ള റിവാർഡ് പോയിന്റുകളും സാംസങ് അനുവദിച്ചിരിക്കുന്നു.
ഫോൺ ഓൺലൈനിൽ വാങ്ങുകയാണെങ്കിൽ, ആമസോൺ ഇന്ത്യ, ഫ്ലിപ്കാർട്ട് എന്നിവ വഴി വാങ്ങാം. സാംസങ് ഓപ്പറ ഹൗസ്, സാംസങ് എക്‌സ്‌ക്ലൂസീവ് സ്റ്റോറുകൾ, മറ്റ് പ്രമുഖ ഔട്ട്‌ലെറ്റുകളിൽ ഓഫ്ലൈനിലും സ്മാർട്ട് ഫോണുകളുടെ വിൽപ്പന നടക്കും.