മിക്കവാറും കൈ പൊള്ളും! Samsung Galaxy S25 Ultra വില Old ഫ്ലാഗ്ഷിപ്പുകളേക്കാൾ 9000 രൂപ അധികം? എന്തുകൊണ്ടെന്നാൽ…

Updated on 20-Nov-2024
HIGHLIGHTS

2025-നൊപ്പം ടെക് പ്രേമികൾ കാത്തിരിക്കുന്നത് Samsung Galaxy S25 Ultra ആണ്

ഇതുവരെ എത്തിയ സാംസങ് മുൻനിര ഫോണുകളെ പോലെയായിരിക്കുമോ വില?

Galaxy S25 Ultra വില മുൻ ഫ്ലാഗ്ഷിപ്പുകളേക്കാൾ 9000 രൂപ കൂടുതലായിരിക്കും

2025-നൊപ്പം ടെക് പ്രേമികൾ കാത്തിരിക്കുന്നത് Samsung Galaxy S25 Ultra ആണ്. കരുത്തുറ്റ പ്രോസസറും ക്യാമറ ക്വാളിറ്റിയും പവറുമായാണ് flagship ഫോണും S25 സീരീസുമെത്തുക. സീരീസിലെ ഫ്ലാഗ്ഷിപ്പ് ഫോണായ galaxy S25 Ultra എങ്ങനെയെല്ലാം അതിശയിപ്പിക്കുമെന്നാണ് ടെക് ലോകത്തിന്റെ ചർച്ച.

Samsung Galaxy S25 Ultra ഫീച്ചറുകളും മറ്റും പുറത്തു വന്നു. എന്നാൽ ഈ സ്മാർട്ഫോണിന്റെ വില എങ്ങനെയായിരിക്കും എന്നതിൽ സ്ഥിരീകരണം വന്നിട്ടില്ല. ഇപ്പോഴിതാ ഗാലക്‌സി എസ് 25 അൾട്രായുടെ വിലയെ കുറിച്ചാണ് വാർത്തകൾ വരുന്നത്.

Samsung Galaxy S25 Ultra വില എങ്ങനെയായേക്കും?

Samsung Galaxy S25 Ultra

വരുന്ന സാംസങ് ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോൺ വലിയ വിലയുള്ളതായിരിക്കുമല്ലോ? എന്നാൽ ഇതുവരെ എത്തിയ സാംസങ് മുൻനിര ഫോണുകളെ പോലെയായിരിക്കുമോ ഇത്? വരാനിരിക്കുന്ന ഗാലക്‌സി S25 അൾട്രായ്ക്ക് കുത്തനെ വില കൂടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഫോണിന്റെ മുൻഗാമിയേക്കാൾ 20 ശതമാനം കൂടുതലായിരിക്കും വിലയെന്നാണ് ലഭിക്കുന്ന വിവരം. എന്നുവച്ചാൽ റിപ്പോർട്ടുകൾ പ്രകാരം സ്മാർട്ഫോണിന് 9,200 രൂപ വില കൂടുതലായിരിക്കും.

S25 Ultra: വില ഇത്ര കൂടാൻ കാരണം?

ഫോണിന്റെ നിർമാണച്ചെലവ് തന്നെയാണ് വില കൂടാനും കാരണമാകുന്നത്. സാംസങ് ഗാലക്സി എസ്25 അൾട്രായിൽ ഏറ്റവും പുതിയ ഫാസ്റ്റ് പ്രോസസറാണുള്ളത്. സാംസങ് ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് ഉൾപ്പെടുത്തിയാണ് ഫോൺ അവതരിപ്പിക്കുന്നത്. ഇതിന്റെ ഒരു യൂണിറ്റിന് $200 വിലയാകും. ഇന്ത്യൻ മൂല്യത്തിൽ ഏകദേശം 16,876 രൂപയോളം ആകുമെന്ന് പറയാം.

മുമ്പുള്ള അൾട്രാ ഫോണുകളിലും സ്നാപ്ഡ്രാഗൺ തന്നെയാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്നു വരെയുള്ള ഏറ്റവും ചെലവേറിയ ചിപ്പുകളിൽ ഒന്നാണ് എസ്25 അൾട്രായിലുണ്ടാകുക. കൂടുതൽ ലാഭകരമായിരുന്ന എക്സിനോസ് ചിപ്പുകൾ ഇവർ ഫ്ലാഗ്ഷിപ്പിലും ഉപയോഗിക്കുമോ എന്ന തരത്തിലും സംശയങ്ങൾ വന്നിരുന്നു. എന്നാൽ ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ കൊറിയൻ കമ്പനി വിട്ടുവീഴ്ച നടത്തില്ലെന്നാണ് കരുതേണ്ടത്.

അതുകൊണ്ട് തന്നെ മുമ്പത്തെ ഫ്ലാഗ്ഷിപ്പിനേക്കാൾ S25 അൾട്രായ്ക്ക് 20% വില കൂടുതലായിരിക്കും. മുമ്പ് വന്ന റിപ്പോർട്ടുകളിൽ പുതിയ മോഡലിന് ഗാലക്‌സി എസ്24 അൾട്രായ്‌ക്ക് സമാനമായ വിലയാകുമെന്നാണ് പറഞ്ഞിരുന്നത്. അതിനാൽ, സാംസങ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ, ഈ റിപ്പോർട്ടും തള്ളിക്കളയാനാകില്ല.

Also Read: Flipkart ബൊണാൺസ സെയിൽ: 12GB റാം Triple ക്യാമറയുള്ള Samsung ഗാലക്സി S24+ 35000 രൂപ DISCOUNT ഓഫറിൽ!

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :