200MP ക്വാഡ് ക്യാമറ മുതുക്ക് Samsung Galaxy ഫോണിന് വില കുറച്ചു, ഓഫർ പരിമിതകാലത്തേക്ക് മാത്രം
ഏതൊരു ടെക് പ്രേമിയും വാങ്ങാൻ ആഗ്രഹിക്കുന്ന, സ്മാർട്ട്ഫോൺ ലോകത്തെ രാജാവാണ് Samsung Galaxy S25 Ultra. 200 മെഗാപിക്സൽ പ്രൈമറി ക്യാമറ ഉൾപ്പെടെ ക്വാഡ് റിയർ സെൻസറുള്ള സ്മാർട്ട് ഫോണിന് ഇപ്പോൾ വിലക്കിഴിവ്. ഡിജിറ്റൽ ഫോട്ടോഗ്രഫിയിൽ വിപ്ലവം സൃഷ്ടിച്ച ഫ്ലാഗ്ഷിപ്പ് മോഡലിന് ശേഷം എസ്26 അൾട്രാ വന്നെങ്കിലും ഇപ്പോഴും എസ്25 സീരീസിന്റെ ഡിമാൻഡിന് ഒട്ടും കുറവില്ല. ക്വാഡ് ക്യാമറ സംവിധാനവും, മിന്നൽ വേഗതയുള്ള പ്രോസസറുമാണ് ഇതിലുള്ളത്. പ്രീമിയം ലുക്കും അത്യാധുനിക ഫീച്ചറുകളും ആഗ്രഹിക്കുന്നവർക്ക് സാംസങ് ഗാലക്സി എസ്25 അൾട്രായുടെ ഇപ്പോഴത്തെ ഓഫർ പ്രയോജനപ്പെടുത്താം.
Surveyഫ്ലിപ്കാർട്ടിനേക്കാൾ കൂടുതൽ ഇളവ് പരിമിതകാല ഓഫറിൽ ആമസോണിൽ ലഭ്യമാണ്. ക്യാഷ്ബാക്ക്, ഇഎംഐ ഓഫറുകൾക്കൊപ്പം എക്സ്ചേഞ്ച് ബോണസുകളും ചേർത്താണ് ആമസോൺ സ്മാർട്ട് ഫോൺ വിൽക്കുന്നത്. സാംസങ് ഗാലക്സി എസ്25 അൾട്രാ എന്ന മുതുക്ക് ഫോണിന്റെ ഇപ്പോഴത്തെ ഓഫറുകളും സവിശേഷതകളും അറിയാം.
Also Read: മുറികൾ തോറും എസി വേണ്ട! വീടിനെ കുളുമണാലിയാക്കാൻ മികച്ച Air Conditioner കുറഞ്ഞ വിലയ്ക്ക്
Samsung Galaxy S25 Ultra Amazon Deal
12GB റാമും, 256GB ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് ഫ്ലാഗ്ഷിപ്പ് മോഡലാണിത്. ലോഞ്ച് വിലയിൽ നിന്ന് 28000 രൂപ വില കുറച്ചാണ് ഫോൺ ആമസോണിൽ വിൽക്കുന്നത്.
സാംസങ് ഗാലക്സി എസ്25 അൾട്രായുടെ ഇന്ത്യയിലെ വില 1,29,999 രൂപയാണ്. 1,03,999 രൂപയ്ക്കാണ് സ്മാർട്ട് ഫോൺ ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്. ഇതിന് ആമസോണിലെ വില വെറും 1,01,000 രൂപയാണ്. പരിമിതകാലത്തേക്കുള്ള ഓഫറിൽ 3030 രൂപയുടെ ആമസോൺ പേ ബാലൻസ് ക്യാഷ്ബാക്ക് ഡീലും ലഭ്യമാണ്. ഇങ്ങനെ ഒരു ലക്ഷം രൂപയ്ക്കും താഴെ വിലയിൽ ഗാലക്സി എസ്25 അൾട്രാ വാങ്ങാം.
47500 രൂപയുടെ എക്സ്ചേഞ്ച് ഡീലും ആമസോൺ തരുന്നു. എന്നാൽ നിങ്ങൾ മാറ്റി വാങ്ങുന്ന ഫോണിന്റെ പഴയ മോഡലിന് അനുസരിച്ച് എക്സ്ചേഞ്ച് മൂല്യത്തിൽ മാറ്റം വരുന്നു. 3,551 രൂപയുടെ ഇഎംഐ ഓഫറും സാംസങ് എസ്25 അൾട്രായ്ക്ക് ലഭ്യമാണ്.
സാംസങ് ഗാലക്സി എസ്25 അൾട്രാ സവിശേഷതകൾ
- ഡിസ്പ്ലേ: 6.8 ഇഞ്ച് വലിയ ഡൈനാമിക് അമോലെഡ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 3200 x 1440 പിക്സൽ റെസല്യൂഷൻ ഇത് സപ്പോർട്ട് ചെയ്യുന്നു.
- ക്യാമറ: ഗാലക്‌സി എസ് 25 അൾട്രായിൽ ക്വാഡ് ക്യാമറയാണുള്ളത്. ഇതിൽ 200 എംപി പ്രധാന സെൻസറുണ്ട്. 5x സൂം സപ്പോർട്ടുള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ ഇതിലുണ്ട്. 50എംപി വൈഡ് ആംഗിൾ ക്യാമറയും ഫോണിൽ കൊടുത്തിരിക്കുന്നു. 3x സൂം പിന്തുണയ്ക്കുന്ന 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും ഇതിനുണ്ട്. പ്രൊഫഷണൽ ക്വാളിറ്റി വീഡിയോകൾക്കായി ഈ ക്യാമറ 8K വീഡിയോ റെക്കോർഡിംഗ് പിന്തുണയ്ക്കുന്നു.
- പ്രോസസർ: ഇതിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് കൊടുത്തിട്ടുള്ളത്.
- ബാറ്ററി: ഈ ഫ്ലാഗ്ഷിപ്പ് ഫോണിൽ കരുത്തനായ 5,000 mAh ബാറ്ററി ഉൾപ്പെടുന്നു. ഇത് 45W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile