ഫ്ലിപ്കാർട്ടിലല്ല, വമ്പൻ ഓഫർ ആമസോണിൽ! പ്രോ വിഷ്വൽ എഞ്ചിൻ Samsung Galaxy S25 FE വാങ്ങാൻ നല്ല സമയം വേറെയില്ല

മികച്ചൊരു സ്മാർട്ട്ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സാംസങ് വക കിടിലനൊരു ഓഫർ. പ്രീമിയം ഫീച്ചറുകളുമായി വിപണിയിലെത്തിയ Samsung Galaxy S25 FE മോഡൽ ആമസോണിൽ അവിശ്വസനീയമായ ഓഫറിൽ വാങ്ങാം. ഫ്ലിപ്കാർട്ടിനെപ്പോലും വെല്ലുന്ന ഓഫറാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോണിൽ ലഭിക്കുന്നത്.

സാംസങ്ങിന്റെ അത്യാധുനിക Pro Visual Engine സപ്പോർട്ടുള്ള ക്യാമറ, മികച്ച ഡിസ്‌പ്ലേ, മനോഹരമായ ഡിസൈനുള്ള ഫോണാണിത്. ആമസോൺ ഇന്ത്യയിൽ മികച്ച ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ബോണസും ലഭിക്കുന്നു. സാംസങ് S25 FE സവിശേഷതകളും വിലയും ഓഫറുകളും വിശദമായി പരിശോധിക്കാം.

Samsung Galaxy S25 FE Price Deal Amazon

സാംസങ് ഗാലക്സി എസ്25 ഫാൻ എഡിഷൻ 50000 രൂപയിൽ താഴെ വാങ്ങിക്കാം. 8ജിബി റാമും 128ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഗാലക്സി എസ്25 എഫ്ഇ ഫോണിനാണ് കിഴിവ്. പ്രീമിയം ഫോണിന്റെ ഒറിജിനൽ വില 59,999 രൂപയാണ്. ഫ്ലിപ്കാർട്ടിൽ ഇതേ വിലയിലാണ് സ്മാർട്ട് ഫോൺ വിൽക്കുന്നത്. 2750 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് മാത്രമാണ് ഫ്ലിപ്കാർട്ട് നിലവിൽ ലഭിക്കുന്നത്.

Also Read: ആമസോണിൽ സ്‌റ്റോക്കില്ല, ഫ്ലിപ്കാർട്ടിലോ വീണ്ടും അന്യായ വിലക്കുറവും! Zeiss ക്യാമറ Vivo പ്രീമിയം ഫോൺ ഓഫർ അറിഞ്ഞോ!

50,790 രൂപയ്ക്ക് ഫോൺ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. Axis ബാങ്ക് കാർഡിലൂടെ 1500 രൂപ ഇളവ് ലഭിക്കുന്നു. ഇങ്ങനെ 50000 രൂപയിലും താഴെ സാംസങ് S25 FE പർച്ചേസ് ചെയ്യാം. 1,523 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ആമസോൺ പേ പെയ്മെന്റിലൂടെ സ്വന്തമാക്കാം.

42000 രൂപയുടെ എക്സ്ചേഞ്ച് ഡീലും ആമസോൺ ഇന്ത്യ ഓഫർ ചെയ്യുന്നു. ഇതിൽ 1000 രൂപയുടെ ബാങ്ക് കിഴിവ് ചേർത്താൽ 41000 രൂപയ്ക്ക് സാംസങ് 5ജി വാങ്ങിക്കാവുന്നതാണ്. ആമസോൺ 1,786 രൂപയുടെ ഇഎംഐ ഡീലും ലഭ്യമാണ്. ഇത് സാംസങ് എസ്25 ഫാൻ എഡിഷന്റെ പരിമിതകാല ഓഫറാണ്.

സാംസങ് ഗാലക്സി S25 FE സവിശേഷതകൾ

120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേ ഇതിനുണ്ട്. ഐക്കണിക് ഗാലക്‌സി എസ് സീരീസ് ഡിസൈനിലാണ് ഫാൻ എഡിഷനും അവതരിപ്പിച്ചത്.

പ്രോവിഷ്വൽ എഞ്ചിന്റെ ഏറ്റവും പുതിയ AI- പവർ ഫീച്ചറുകളുള്ള ക്യാമറയാണ് ഈ പ്രീമിയം ഫോണിലുള്ളത്. സാംസങ് എസ്25 അൾട്രാ ഫ്ലാഗ്ഷിപ്പ് ഉൾപ്പെടുന്ന സീരീസിലാണ് ഫോൺ അവതരിപ്പിച്ചത്. ഇതിൽ 12MP ഫ്രണ്ട് ക്യാമറയുണ്ട്. മികച്ച നൈറ്റോഗ്രാഫി, സൂപ്പർ HDR സപ്പോർട്ട് ഗാലക്‌സി S25 FE ഹാൻഡ്സെറ്റിലുണ്ട്.

ട്രിപ്പിൾ റിയർ സെൻസറാണ് സാംസങ് ഗാലക്സി പ്രീമിയം ഫോണിലുള്ളത്. ഇതിൽ 50MP മെയിൻ ലെൻസും, 12MP അൾട്രാവൈഡും, 8MP ടെലിഫോട്ടോ ലെൻസുമുണ്ട്.

Circle to Search പോലുള്ള മികച്ച എഐ സവിശേഷതകളും ഈ ഫോണിനുണ്ട്. ഈ സാംസങ് ഫോണിൽ ഗാലക്സി എഐ ബിൽറ്റ്-ഇൻ ആയ വൺ യുഐ 8 സോഫ്റ്റ് വെയർ പ്രവർത്തിക്കുന്നു.

ഗാലക്സി എസ്25 ഫാൻ എഡിഷനിൽ 4,900mAh ബാറ്ററിയുണ്ട്. ഇതിൽ 13% വലിയ ഒരു വേപ്പർ ചേമ്പർ കൂടിയുണ്ട്. സാംസങ് 45W വയർഡ് ചാർജിംഗ് പിന്തുണയ്ക്കുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :