200MP ക്യാമറ, പ്രീമിയം ഡിസൈൻ; Samsung Galaxy S25 Edge 5G വൻ ഡിസ്കൗണ്ടിൽ!
ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്ക് ഏറെ ആകർഷകമായ 200MP ക്യാമറയുള്ള സ്മാർട്ട്ഫോൺ ഇപ്പോൾ വമ്പിച്ച കിഴിവിൽ വാങ്ങാം. മെലിഞ്ഞ സ്റ്റൈലിഷ് ഡിസൈനുള്ള Samsung Galaxy S25 Edge 5G ഫോണിനാണ് ഇപ്പോൾ വിലക്കിഴിവ്. വിപണിയിൽ പ്രീമിയം പെർഫോമൻസ് തരുന്ന സാംസങ് ബ്രാൻഡിൽ നിന്നുള്ള സ്ലിം പ്രീമിയം ഫോണാണിത്. ഉയർന്ന നിലവാരത്തിലുള്ള ഇമേജുകളും വീഡിയോകളും പകർത്താൻ സഹായിക്കുന്ന ക്യാമറ സിസ്റ്റമാണ് ഫോണിലുള്ളത്. AMOLED 2X ടെക്നോളജിയുള്ള ഈ സാംസങ് ഫോൺ, സാംസങ് ഗാലക്സി എസ്25 അൾട്രായ്ക്കൊപ്പമാണ് പുറത്തിറക്കിയത്. ഈ സാംസങ് എഡ്ജ് ഫോണിന്റെ ഫീച്ചറുകളും വിലയും പരിശോധിക്കാം.
SurveySamsung Galaxy S25 Edge 5G Price Deal
12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. 1,09,999 രൂപയ്ക്കാണ് ഈ പ്രീമിയം ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് 30000 രൂപയുടെ നേരിട്ടുള്ള കിഴിവ് അനുവദിച്ചിട്ടുണ്ട്. ഇതുകൂടി ചേർത്താൽ സാംസങ് ഗാലക്സി എസ്25 എഡ്ജ് വെറും 79,999 രൂപയ്ക്ക് വാങ്ങിക്കാം.
ഫോണിന് ആകർഷകമായ ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്. ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 4000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടാണ് ലഭിക്കുന്നത്. ഇതുകൂടി ചേർത്താൽ സാംസങ് ഗാലക്സി എസ്25 എഡ്ജ് വെറും 75999 രൂപയ്ക്ക് വാങ്ങിക്കാം. ഈ പ്രീമിയം ഫോണിന് മികച്ച ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഓഫറും ലഭിക്കുന്നു.

36 മാസത്തേക്കുള്ള ഇഎംഐ ഓഫറും സാംസങ് സ്മാർട്ട് ഫോണിന് ലഭ്യമാണ്. 2813 രൂപയുടെ ഇഎംഐ ഓഫറിൽ ഗാലക്സി എസ്25 എഡ്ജ് വാങ്ങിക്കാം. 2000 രൂപ റേഞ്ചിൽ 3 വർഷത്തേക്ക് പണമടച്ച് സ്റ്റൈലിഷ് ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്.
സാംസങ് ഗാലക്സി എസ്25 എഡ്ജ് 5ജി പ്രത്യേകതകൾ
സാംസങ് ഗാലക്സി എസ് 25 എഡ്ജ് ഒരു പ്രീമിയം ടൈറ്റാനിയം ബിൽഡിൽ നിർമിച്ച ഫോണാണ്. 5.8 mm വലിപ്പത്തിലുള്ള സ്ലിം ഡിസൈനിലാണ് സാംസങ് ഗാലക്സി എസ്25 എഡ്ജ് നിർമിച്ചത്. ഇതിന് 6.6 ഇഞ്ച് 2കെ ഡിസ്‌പ്ലേയാണുള്ളത്.
ക്വാൽകോമിൽ നിന്നുള്ള സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറിൽ നിർമിച്ചിരിക്കുന്നു. IP68 റേറ്റിങ്ങുള്ള ഫോണിന് പൊടിയും വെള്ളവും ഫലപ്രദമായി പ്രതിരോധിക്കാനാകും.
ഇതിൽ രണ്ട് ക്യാമറകളാണ് വരുന്നത്. 200 മെഗാപിക്സലിന്റെ HP 2 സെൻസർ, 12MP അൾട്രാ-വൈഡ് ക്യാമറ ചേർന്നതാണ് ക്യാമറ സിസ്റ്റം. ഇതിന് ആറ് വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റും സെക്യൂരിറ്റി അപ്‌ഡേറ്റും ലഭിക്കുന്നു.
25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഈ സാംസങ് ഗാലക്സി എസ്25 എഡ്ജ് ഫോണിനുണ്ട്. ഇതിന് കരുത്തുറ്റ 3,900mAh ബാറ്ററിയുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
