samsung galaxy s25 and s25 ultra sale starts on february 5
Samsung Galaxy S25, S25 Plus, S25 Ultra ഫോണുകളുടെ ആദ്യ സെയിൽ ഇന്ന്. ഫെബ്രുവരി 7 മുതൽ സാംസങ് പ്രീമിയം സ്മാർട്ഫോണുകളുടെ വിൽപ്പന ആരംഭിക്കുന്നു. മൂന്ന് മോഡലുകളാണ് സാംസങ് ഗാലക്സി എസ് 25 സീരീസിന് കീഴിൽ അവതരിപ്പിച്ചത്. മുമ്പ് ഫെബ്രുവരി 3 മുതൽ പ്രീ-ബുക്കിങ് ചെയ്തവർക്ക് ഫോൺ കൈയിൽ കിട്ടി. ഇപ്പോൾ ഓൺലൈൻ, ഓഫ്ലൈൻ വിൽപ്പനയും ആരംഭിച്ചു.
ഫോണുകൾ പ്രീ-ബുക്കിംഗിൽ വമ്പിച്ച കിഴിവിൽ ഓർഡർ നടത്തിയിരുന്നു. ഇനി ആദ്യ വിൽപ്പനയിലും സൂപ്പർ ഫ്ലാഗ്ഷിപ്പ് ഫോണിനും പ്രീമിയം സെറ്റുകൾക്കും ഓഫറുണ്ടോ എന്ന് നോക്കാം.
ഈ സാംസങ് ഫോണുകൾ Samsung.com, Samsung സ്റ്റോറുകളിലൂടെ ഓൺലൈൻ ആയി ബുക്ക് ചെയ്യാവുന്നതാണ്. ഉച്ചയ്ക്ക് മുമ്പ് വരെ ഓഫ്‌ലൈൻ റീട്ടെയിൽ പാർട്നർമാരിൽ നിന്നും പ്രീ-ബുക്കിങ് നടത്താം.
കേരളത്തിലും ഗാലക്സി S25 സീരീസുകളുടെ വിൽപ്പന തകൃതിയായി നടക്കുന്നുണ്ട്. കേരളത്തിൽ ഫോണുകളുടെ ആദ്യ വിൽപ്പന നടന്നത് കോഴിക്കോട് പൊറ്റമ്മൽ മൈജി ഷോറൂമിലാണ്.
സാംസങ് S25 സീരീസിലെ ഓരോ ഫോണുകളുടെയും വില നോക്കാം.
ഇതിലെ ഫ്ലാഗ്ഷിപ്പ് ഫോണുകൾക്ക് വില ആരംഭിക്കുന്നത് 1,29,999 രൂപയ്ക്കാണ്.
3 ഇന്റേണൽ സ്റ്റോറേജുകളിലാണ് ഫോൺ പുറത്തിറക്കിയിട്ടുള്ളത്. 12GB+256GB സ്റ്റോറേജിന് 129,999 രൂപയാകും. 12GB+512GB സ്റ്റോറേജിന് 141,999 രൂപയാകുന്നു. ഇതിൽ 1TB സ്റ്റോറേജുള്ള ഫോണിന് 1,65,999 രൂപയുമാകും. ഈ ടോപ് വേരിയന്റ് ടൈറ്റാനിയം സിൽവർ ബ്ലൂ കളറിൽ മാത്രമാണുള്ളത്. മറ്റുള്ളവ ടൈറ്റാനിയം സിൽവർ ബ്ലൂ, ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം വൈറ്റ്സിൽവർ, ടൈറ്റാനിയം ബ്ലാക്ക് എന്നീ നാല് കളറുകളിൽ ലഭിക്കും.
ഗാലക്സി S25 രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് അവതരിപ്പിച്ചത്. ഐസി ബ്ലൂ, സിൽവർ ഷാഡോ, നേവി മിന്റ് കളറുകളിൽ ഇവ ലഭ്യമാകും.
12GB + 256GB: 80,999 രൂപ
12GB + 512GB: 92,999 രൂപ
രണ്ട് സ്റ്റോറേജ് ഓപ്ഷനുകളാണ് സാംസങ് ഗാലക്സി എസ്25 പ്ലസ്സിനുള്ളത്. ഇവ നേവി, സിൽവർ ഷാഡോ നിറങ്ങളിലാണ് പുറത്തിറക്കിയിട്ടുള്ളത്.
12GB + 256GB: 99,999 രൂപ
12GB + 512GB: 1,11,999 രൂപ
പ്രീ-ബുക്കിങ് നടന്നയിടത്തെല്ലാം ഫോണുകളുടെ വിൽപ്പനയുമുണ്ടാകും. ആമസോൺ, ഫ്ലിപ്കാർട്ട്, സാംസങ് ഓൺലൈൻ സ്റ്റോറുകളിൽ ഫോൺ ലഭിക്കും. samsung.com എന്ന ഓൺലൈൻ സൈറ്റാണ് സാംസങ്ങിന്റെ ഔദ്യോഗിക സ്റ്റോർ. ഇന്ത്യയിലെ റീട്ടെയിൽ സ്റ്റോറുകളിലും ഉച്ചയ്ക്ക് 12 മണി മുതൽ ലഭ്യമാണ്.
S25 ബേസ് മോഡലിന് ആമസോൺ ഗംഭീര ഡിസ്കൌണ്ട് കൊടുത്തിരിക്കുന്നു. 256GB ഉള്ള ഫോൺ 80,999 ആണ് വില. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ 10,000 കിഴിവ് ലഭിക്കും.
ഇഎംഐ ഓപ്ഷൻ തെരഞ്ഞെടുക്കാതെ മൊത്തം പണം അടയ്ക്കുകയാണെങ്കിൽ, വേറെയും കിഴിവുണ്ട്. ഇങ്ങനെ 10,000 രൂപ അധിക കിഴിവ് സ്വന്തമാക്കാം. ഇതിലൂടെ 70,999 രൂപയായി കുറയ്ക്കും. ഇങ്ങനെ നോക്കുമ്പോൾ OnePlus 13 പോലെയുള്ള ഫോണുകളുടെ അതേ റേഞ്ചിൽ സ്മാർട്ഫോൺ ലഭിക്കും. ഇവിടെ നിന്നും വാങ്ങാം.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.