ആമസോണിൽ 8000 രൂപ കൂടുതൽ ലാഭിക്കാം, പ്രീമിയം കോംപാക്റ്റ് Samsung Galaxy 5G ഓഫർ നിങ്ങളറിഞ്ഞോ!

സാംസങ് ആരാധകർക്കും പ്രീമിയം ഫോൺ പ്രേമികൾക്കും അടിപൊളിയൊരു ഓഫർ എത്തി. Snapdragon 8 Elite പെർഫോമൻസുള്ള Samsung Galaxy S25 5G വിലക്കിഴിവിൽ വാങ്ങിക്കാം. സാംസങ് ഇലക്ട്രോണിക്സിൽ നിന്നുള്ള പ്രീമിയം കോംപാക്റ്റ് ഫോണിന് ആമസോൺ ഇന്ത്യയിലാണ് ഓഫർ. ഫ്ലിപ്കാർട്ടിൽ ഇപ്പോൾ നൽകുന്ന വിലയേക്കാൾ 8000 രൂപ അധിക ലാഭം ആമസോണിൽ ലഭ്യമാണ്.

50MP AI ക്യാമറയും മികച്ച ഡിസ്‌പ്ലേയും അതിശക്തമായ പ്രോസസറുമുള്ള ഫോണാണിത്. ആമസോൺ ഈ പ്രീമിയം സാംസങ് ഫോണിന് ആകർഷകമായ ബാങ്ക് ഇളവും, എക്സ്ചേഞ്ച് ഡീലും ഓഫർ ചെയ്യുന്നു. കഴിഞ്ഞ മാസം ഗാലക്സി S26 5G ലോഞ്ച് ചെയ്തെങ്കിലും, ഇപ്പോഴും സാംസങ് ഗാലക്സി എസ്25 5ജിയുടെ ഡിമാൻഡ് കുറഞ്ഞിട്ടില്ല. ഗാലക്സി S25 ഫോണിന് ഇപ്പോൾ ലഭിക്കുന്ന ഡീൽ ലാഭകരമാണോ? ആമസോൺ ഓഫറും സാംസങ് S25 5G സവിശേഷതകളും വിശദമായി പരിശോധിക്കാം.

Samsung Galaxy S25 5G Price Deal Amazon

2025 ജനുവരിയിൽ ലോഞ്ച് ചെയ്ത സാംസങ് ഫോണിന് ആമസോൺ ഇന്ത്യയിൽ വിലക്കിഴിവ് അനുവദിച്ചിരിക്കുന്നു. 12ജിബി റാമും 256ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണിന് 80,999 രൂപയാണ് വില. 14000 രൂപ വില വെട്ടിക്കുറച്ച് ആമസോണിൽ ഇപ്പോൾ ഫോണിന് വില 66,500 രൂപ മാത്രമാണ്.

ഫ്ലിപ്കാർട്ടിൽ ഇതേ കോൺഫിഗറേഷനുള്ള ഫോണിന്റെ വില 74,999 രൂപയാകുന്നു. ഇതിനേക്കാൾ 8000 രൂപ അധികലാഭം ആമസോണിൽ ഇപ്പോൾ ലഭ്യമാണ്.

samsung galaxy s25 5g phone

ആക്സിസ് ബാങ്ക് കാർഡുകളിലൂടെ നിങ്ങൾക്ക് 1500 രൂപയുടെ ഡിസ്‌കൗണ്ട് നേടാം. ഗാലക്സി എസ്25 5ജി 65000 രൂപയ്ക്ക് ഇങ്ങനെ കൂടുതൽ ലാഭത്തിൽ വാങ്ങിക്കാവുന്നതാണ്. ആമസോൺ പേ ICICI ബാങ്ക് കാർഡിലൂടെ 1995 രൂപയുടെ ക്യാഷ്ബാക്കും ലഭ്യമാകും. 13000 രൂപ വരെ ഇളവ് എക്സ്ചേഞ്ച് ഓഫറിലൂടെയും സ്വന്തമാക്കാം. ഇങ്ങനെ സാംസങ് S25 5ജി 53800 രൂപയ്ക്ക് പഴയ ഫോൺ മാറ്റി വാങ്ങുമ്പോൾ ലഭിക്കുന്നു. 2,338 രൂപയുടെ ഇഎംഐ ഡീലും ഈ പരിമിതകാല ഡീലിൽ ലഭ്യമാണ്.

Also Read: Redmi Note 15 SE 5G: ആരാധകരേ ശാന്തരാകുവിൻ, 108MP ക്യാമറ, 5520mAh ബാറ്ററിയുള്ള റെഡ്മി ഫോൺ എത്താറായി

ഈ ഓഫർ ലാഭമാണോ?

ആമസോണിൽ ഇപ്പോൾ അനുവദിച്ചിട്ടുള്ള ഓഫർ പരിമിതകാലത്തേക്കാണ്. പ്രീമിയം സ്മാർട്ട് ഫോൺ വാങ്ങണമെങ്കിൽ ആകർഷകമായ ബാങ്ക് ഇളവും ക്യാഷ്ബാക്കും പ്രയോജപ്പെടുത്താം. പർച്ചേസ് ചെയ്യുമ്പോൾ ഈ ഓഫറുകൾ പരമാവധി ഉപയോഗിച്ചാൽ 53000 രൂപ റേഞ്ചിൽ ഫോൺ വാങ്ങാനാകും.

Samsung Galaxy S25 5G സവിശേഷതകൾ

6.2-ഇഞ്ച് ഡൈനാമിക് AMOLED 2X ഡിസ്പ്ലേയുള്ള സ്മാർട്ട് ഫോണാണിത്. 1080 x 2340 റെസല്യൂഷനിലാണ് സ്ക്രീൻ നിർമിച്ചിരിക്കുന്നത്. ഈ സാംസങ് ഫോണിൽ 4,000 mAh പവറുള്ള ബാറ്ററിയാണുള്ളത്. ഈ വർഷമെത്തിയ സാംസങ് ഗാലക്സി S26 5G യിൽ ഇതിൽ നിന്ന് അപ്ഗ്രേഡ് ചെയ്ത 4,300 mAh ബാറ്ററിയാണുള്ളത്. ഇത് വലിയൊരു അപ്ഗ്രേഡാണെന്ന് പറയാനാകില്ല.

പെർഫോമൻസിനായി ഗാലക്സി എസ്25 5ജിയിൽ സ്നാപ്ഡ്രാഗൺ 8 Elite ചിപ്പാണ് കൊടുത്തിട്ടുള്ളത്. 37% വേഗതയേറിയ സിപിയു, 30% വേഗതയേറിയ ജിപിയു, 40% മികച്ച എഐ പെർഫോമൻസും പിന്തുണയ്ക്കുന്ന പ്രോസസറാണിത്.

One UI 7 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 15 ലാണ് സ്മാർട്ട് ഫോൺ പുറത്തിറക്കിയത്. ഇത് Wi-Fi 7 സപ്പോർട്ട് ചെയ്യുന്നു. ബ്ലൂടൂത്ത് v5.3 വേർഷനിലൂടെയും ഗാലക്സി S25 5ജി വയർലെസ് കണക്റ്റിവിറ്റി ലഭിക്കും.

Qi2 ചാർജിങ് ഈ പ്രീമിയം ഫോണിൽ ഉറപ്പിക്കാം. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്2 പ്രൊട്ടക്ഷനുള്ള ഫോണാണിത്.

എഐ സപ്പോർട്ടുള്ള ട്രിപ്പിൾ റിയർ ക്യാമറയുള്ള ഫോണാണിത്. ഇതിൽ 50MP പ്രൈമറി ക്യാമറയും 12MP അൾട്രാ വൈഡ് ക്യാമറയും 10MP ടെലിഫോട്ടോ ലെൻസുമുണ്ട്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :