samsung galaxy s25 5g, samsung galaxy s25 5g price, samsung galaxy s25 5g amazon offer, samsung s25 discount, samsung s25 exchange offer, samsung galaxy s25 5g specs
Samsung Galaxy S25 5G സ്മാർട്ട്ഫോൺ വമ്പിച്ച കിഴിവിൽ ആമസോണിൽ വിൽക്കുന്നു. ആകർഷകമായ ഫ്ലാറ്റ് ഡിസ്കൌണ്ടും കൂടാതെ കൂറ്റൻ ബാങ്ക് ഓഫറും ഫോണിനുണ്ട്. പഴയ ഫോൺ മാറ്റി വാങ്ങേണ്ടവർക്കും 58000 രൂപ റേഞ്ചിൽ ഈ പ്രീമിയം Samsung 5G വാങ്ങാവുന്നതാണ്.
12GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് ഫോണിനാണ് ഡിസ്കൌണ്ട്. ആമസോണിൽ ഇത് ഇപ്പോൾ വിൽക്കുന്നത് 74,999 രൂപയ്ക്കാണ്. എന്നാൽ ഓഫർ ഇവിടെ അവസാനിക്കുന്നില്ല. ഈ സെയിലിലെ പ്രത്യേകത ബാങ്ക് ഡിസ്കൌണ്ടാണ്. HDFC ബാങ്ക് കാർഡ് വഴി നിങ്ങൾക്ക് 7000 രൂപ വരെയുള്ള ഇളവ് നേടാം. എന്നുവച്ചാൽ സ്മാർട്ഫോണിന്റെ വില 70000 രൂപയ്ക്ക് താഴെയെത്തും. 67,999 രൂപയ്ക്ക് സാംസങ് ഗാലക്സി എസ്25 5ജി ലഭിക്കുന്നുവെന്ന് സാരം.
3,619 രൂപയ്ക്ക് ഫോൺ ഇഎംഐയും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യമുള്ളവർക്ക് ഫോണിനുള്ള എക്സ്ചേഞ്ച് ഓഫർ പ്രയോജനപ്പെടുത്താം. വെറും 58000 രൂപ റേഞ്ചിൽ ഈ സ്മാർട്ഫോൺ ലഭിക്കുന്നതാണ്. എന്നാൽ നിങ്ങൾ മാറ്റി വാങ്ങുന്ന ഫോൺ അധികം പഴക്കമില്ലാത്തതും, നല്ല ഹാൻഡ്സെറ്റുമാകാൻ ശ്രദ്ധിക്കുക.
സാംസങ്ങിന്റെ ഏറ്റവും പുതിയ സെറ്റുകളാണ് എസ്25 സീരീസുകൾ. ഇതിലാണ് ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോൺ അൾട്രായും ഉൾപ്പെടുന്നത്. സാംസങ് ഗാലക്സി അൾട്രാ മോഡലിൽ 200MP ക്യാമറയാണുള്ളത്. എന്നാൽ ഗാലക്സി എസ്25 ബേസിക് വേരിയന്റിലുള്ളത് 50 മെഗാപിക്സലിന്റെ ട്രിപ്പിൾ റിയർ ക്യാമറയാണ്.
6.2 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേ ഈ സാംസങ് സെറ്റിലുണ്ട്. ഇതിന് 120Hz റിഫ്രഷ് റേറ്റും നൽകിയിരിക്കുന്നു. ഫോണിന് കരുത്ത് പകരാൻ ശക്തമായ Snapdragon 8 Elite 4 ഗാലക്‌സി പ്രോസസറുണ്ട്.
ക്യാമറയിലേക്ക് വന്നാൽ സാംസങ് ഗാലക്സി എസ്25 5ജിയിൽ ട്രിപ്പിൾ റിയർ ക്യാമറയുണ്ട്. 50MP + 12MP + 10MP ട്രിപ്പിൾ റിയർ ക്യാമറയുള്ള സെറ്റാണിത്. 12MP ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്. 8K റെസല്യൂഷനിൽ വീഡിയോ റെക്കോർഡിങ്ങിനെ ഹാൻഡ്സെറ്റ് പിന്തുണയ്ക്കുന്നു. 12GB റാമും 128GB, 256GB, 512GB എന്നിങ്ങനെ വ്യത്യസ്ത സ്റ്റോറേജ് ഓപ്ഷനുകൾ ഇവയ്ക്കുണ്ട്. ആമസോണിൽ 70000 രൂപയ്ക്കും താഴെ 256ജിബി വേരിയന്റ് ഇപ്പോൾ വിൽക്കുന്നു.
പവറിലും കരുത്തനായ സ്മാർട്ഫോണാണ് സാംസങ് ഗാലക്സി എസ്25 5ജി. 4000mAh ബാറ്ററിയും 25W ഫാസ്റ്റ് ചാർജിംഗും ഇതിനുണ്ട്. ഈ ഫോൺ 15W വയർലെസ് ചാർജിങ് പിന്തുണയ്ക്കുന്നു. ഗാലക്സി എസ്25 5ജിയ്ക്ക് IP68 റേറ്റിംഗുള്ളതിനാൽ വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കും. ഇതിൽ സർക്കിൾ ടു സെർച്ച് ഉൾപ്പെടെയുള്ള ഗാലക്സി എഐ സപ്പോർട്ടും ലഭിക്കുന്നു.
സാംസങ് ഗാലക്സി എസ്24 ഫോണിനേക്കാൾ മികച്ച പ്രോസസറുമായാണ് എസ്25 ഫോൺ പുറത്തിറങ്ങിയത്. ഗാലക്സി എസ്25ഫോണിൽ Snapdragon 8 Elite 2 പ്രോസസറുണ്ട്. എന്നാൽ എസ്24 സ്മാർട്ഫോണിൽ എക്സിനോസ് തന്നെയാണ് കൊടുത്തത്.
Also Read: 200MP ക്വാഡ് ക്യാമറ 256GB Samsung S24 Ultra 5G 80000 രൂപയ്ക്ക്! Special Offer