Samsung Galaxy S25
Samsung Galaxy S25 Ultra ഉൾപ്പെടുന്ന പുതിയ സീരീസ് 22-ന് പുറത്തിറക്കി. സാംസങ് ഗാലക്സി S25, S25 Plus, S25 Ultra എന്നിവയാണ് സീരീസിലുണ്ടായിരുന്നത്. ഇതിന് പുറമെ സാംസങ് ഗാലക്സി എസ്25 എഡ്ജ് ഫോണും Unpacked 2025-ൽ പ്രദർശിപ്പിച്ചു.
ഇപ്പോൾ വരുന്ന പുതിയ അപ്ഡേറ്റ് ഇന്ത്യക്കാർക്ക് വളരെ സന്തോഷം തരുന്നതാണ്. Samsung Galaxy S24 പോലെ ഒരു കുറഞ്ഞ വേരിയന്റും ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കുന്നു. അൺപാക്ക്ഡ് ചടങ്ങിൽ സാംസങ് 256 ജിബി, 512 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുകളുള്ള ഫോൺ മാത്രമാണ് അവതരിപ്പിച്ചത്. എന്നാൽ പുതിയ വാർത്ത ഇനി 128ജിബി വേരിയന്റും വരുന്നു എന്നതാണ്. ഇന്ത്യയിൽ കുറഞ്ഞ വിലയിൽ പുതിയ 128 ജിബി വേരിയന്റ് അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്.
എസ്25 സീരീസിലെ ബേസിക് മോർലാണ് ഗാലക്സി S25. ഇതിൽ വരാനിരിക്കുന്നത് 128ജിബി വേരിയന്റാണ്. ഇത് ശരിക്കും മുമ്പത്തെ സീരീസായ S24 128ജിബി വേരിയന്റ് പോലെ തന്നെയാണ്. വിലയിൽ മുമ്പത്തെ ബേസിക് വേരിയന്റിന്റെ അതേ വിലയാണ് S25 128GB ഫോണിനുമുണ്ടാകുക. ഇതിനകം ഫോൺ അമേരിക്കൻ വിപണിയിൽ വിൽപ്പനയ്ക്കുള്ള ബുക്കിങ്ങിൽ എത്തിച്ചിട്ടുണ്ട്.
Also Read: Price and Offers: Samsung ഗാലക്സി S25, പ്ലസ്, S25 Ultra: ഇന്ത്യയിലെ വിലയും വിൽപ്പനയും ഇതാ…
യുഎസ് വിപണിയിൽ ഇതിന് $799 ആണ് വില. ഇന്ത്യൻ മൂല്യത്തിൽ ഏകദേശം Rs 69,000 എന്ന് പറയാം. ചില റിപ്പോർട്ടുകളിൽ പറയുന്നത് ഗാലക്സി S25 128GB മോഡലിന് 74,999 രൂപയായിരിക്കും ഇന്ത്യയിൽ വിലയെന്നാണ്. എന്നാൽ ഇക്കാര്യം സാംസങ് കമ്പനി സ്ഥിരീകരിച്ചിട്ടില്ല. ഈ പ്രത്യേക കോൺഫിഗറേഷൻ പിന്നീടുള്ള തീയതിയിൽ വാങ്ങാൻ ലഭ്യമാക്കുമെന്നുമാണ് സൂചന.
റീട്ടെയിൽ വിപണിയ്ക്ക് സന്തോഷമുള്ള വാർത്തയാണ് 128ജിബി ഗാലക്സി S25 ഫോൺ. കാരണം, ഈ പുതിയ സ്റ്റോറേജ് ഓഫ്‌ലൈൻ മാർക്കറ്റുകളിലും റീട്ടെയിൽ സ്റ്റോറുകളിലും മാത്രമേ വിൽപ്പനയ്‌ക്ക് എത്തിക്കുകയുള്ളൂ. എന്തായാലും ഇന്ത്യക്കാർക്ക് കുറഞ്ഞ വിലയ്ക്ക് S25 വാങ്ങാനുള്ള അവസരമായിരിക്കും ഇത്.
ഇന്ത്യയിൽ മറ്റ് സാംസങ് ഗാലക്സി എസ്25 ഫോണുകളുടെ വില കൂടി അറിയാം. 12GB + 256GB മോഡലിന് 80,999 രൂപയാണ് വില. 12GB + 512GB ഫോണിന് 92,999 രൂപയാകും.