ഈ വിഷുവിന് പുതിയ ഫോൺ! ഫ്ലിപ്കാർട്ടിൽ Samsung Galaxy S24 Plus അധിക ഓഫറിൽ

വിഷുവിന് ഒരു പുതിയ ഫോൺ വാങ്ങണോ! സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകളിലൊന്നായ Samsung Galaxy S24 Plus അധിക വിലക്കുറവിൽ വാങ്ങാം. ആമസോൺ ഇന്ത്യയിലുള്ളതിനേക്കാൾ 20000 രൂപ കൂടുതൽ ലാഭം ഫ്ലിപ്കാർട്ടിൽ ലഭിക്കുന്നു.

ഗാലക്‌സി AI ഫീച്ചറുകളും ട്രിപ്പിൾ റിയർ ക്യാമറയും, വലിയ ഡിസ്പ്ലേയുമുള്ള ഫോണാണിത്. രണ്ട് ദിവസം വരെ ബാറ്ററി കപ്പാസിറ്റിയുണ്ടാകുമെന്നാണ് സാംസങ് ഈ ഫോണിൽ നൽകുന്ന ഉറപ്പ്. ഫ്ലിപ്കാർട്ടിൽ സാംസങ് ഗാലക്സി എസ്24 പ്ലസ്സിന് ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്. മുൻപെങ്ങുമില്ലാത്ത വിലക്കുറവിൽ ഈ 5G കരുത്തൻ ഫോൺ നിങ്ങളുടെ കൈയിലെത്തും. വിഷു പുതുവർഷത്തിൽ, പുത്തൻ ഫോൺ വാങ്ങാൻ താൽപ്പര്യമുള്ളവർ ഓഫർ കൈവിടണ്ട. സാംസങ് S24 Plus 5ജിയുടെ ഫ്ലിപ്കാർട്ട് ഓഫറും, പ്രത്യേകതകളും വിശദമായി അറിയാം.

Samsung Galaxy S24 Plus Price Discount Flipkart

S സീരീസിലെ Samsung 5G 40 ശതമാനം ഫ്ലാറ്റ് കിഴിവിലും ആകർഷകമായ ബാങ്ക് ഓഫറിലും വാങ്ങാം. 12ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള സാംസങ് ഫോണിനാണ് ഇളവ്.

Also Read: Trekking Apps: ട്രെക്കിങ്ങിൽ വലിയ മാറ്റങ്ങൾക്ക് കർണാടക, ഗ്രൂപ്പ് ഇൻഷുറൻസും ട്രാക്കിങ് ആപ്പുകളും

99999 രൂപ വിലയുള്ള സാംസങ് എസ്24 പ്ലസ് 5ജി 59,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ആമസോണിൽ 79,999 രൂപയ്ക്കാണ് ഫോൺ ഇപ്പോൾ വിൽക്കുന്നത്. അതിനാൽ ഫ്ലിപ്കാർട്ട് കൊമേഴ്സ് പ്ലാറ്റ്ഫോമിൽ 20000 രൂപയുടെ അധിക ഇളവ് ലഭ്യമാണ്.

ഇതിന് പുറമെ 3000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് ഫ്ലിപ്കാർട്ട് തരുന്നു. ഇങ്ങനെ സാംസങ് പ്രീമിയം ഫോൺ 56999 രൂപയിൽ പഴയ ഫോൺ മാറ്റി വാങ്ങുമ്പോൾ ലഭിക്കുന്നു. കൂടുതൽ ലാഭം കണ്ടെത്താൻ, ആക്സിസ്, എസ്ബിഐ കാർഡുകൾ ഉപയോഗിക്കാം. ഇങ്ങനെ 3000 രൂപയുടെ ഇളവ് സാംസങ് എസ്24 പ്ലസ് 5ജിയ്ക്ക് ലഭിക്കും. ഇതിലൂടെ 56999 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം. എക്സ്ചേഞ്ച് ഓഫറിലാണെങ്കിൽ 53999 രൂപയ്ക്കും വാങ്ങിക്കാം.

ഫ്ലിപ്കാർട്ട് ഈ പരിമിതകാല ഓഫറിൽ ആകർഷകമായ ഇഎംഐ ഡീലും അനുവദിച്ചിരിക്കുന്നു. 24 മാസത്തേക്ക് 2938 രൂപ ഗഡുക്കളായി അടച്ചുകൊണ്ട് ഗാലക്സി S24 പ്ലസ് 5ജി സ്വന്തമാക്കാം. നിങ്ങളുടെ പിൻകോഡ് നൽകി, ഫോൺ ലഭ്യമാണോ എന്ന് പരിശോധിച്ച ശേഷം ഫ്ലിപ്കാർട്ടിൽ നിന്ന് 256ജിബി ഫോൺ വാങ്ങിക്കാം.

Samsung S24+ Specifications

8K വീഡിയോ സപ്പോർട്ടുള്ള സാംസങ് S24 പ്ലസ് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, ബാറ്ററി, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

  1. ഡിസ്പ്ലേ: 120Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന ഫോണാണിത്. ഈ സാംസങ് 5ജിയിൽ 6.7 ഇഞ്ച് 2K LTPO AMOLED ഡിസ്‌പ്ലേയുണ്ട്. ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ ഫോണിൽ ലഭ്യമാണ്. 2600 nits പീക്ക് ബ്രൈറ്റ്‌നസ് സാംസങ് ഗാലക്സി എസ്24 പ്ലസ് പിന്തുണയ്ക്കുന്നു.
  2. ക്യാമറ: ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഗാലക്സി S24 Plus-ൽ ട്രിപ്പിൾ ക്യാമറ യൂണിറ്റുണ്ട്. ഇതിൽ OIS പിന്തുണയ്ക്കുന്ന 50MP പ്രൈമറി ക്യാമറ, 3x ഒപ്റ്റിക്കൽ സൂമുള്ള 10MP ടെലിഫോട്ടോ സെൻസർ, 12MP അൾട്രാവൈഡ് ലെൻസും ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 12MP ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്.
  3. ബാറ്ററി: 45W ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ്, 4.5W റിവേഴ്‌സ് വയർലെസ് ചാർജിംഗ് പിന്തുണയ്ക്കുന്ന 4900mAh ബാറ്ററിയും ഇതിലുണ്ട്.
  4. പ്രോസസർ: ഗാലക്‌സി എസ്24 പ്ലസിന് എക്‌സിനോസ് 2400 SoC പ്രോസസറാണ് കൊടുത്തിട്ടുള്ളത്. ഇത് 12 ജിബി വരെ റാമും 512 ജിബി സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്ന പ്രോസസറാണ്.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :